- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൊല്ലപ്പെട്ടെന്ന് പറഞ്ഞ ഭീകരരില്‍ ചിലര്‍ ജീവനോടെയുണ്ടോ? പാക്ക് പ്രചാരണം സ്വന്തം ജനതയെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നതാകാമെന്ന് ഇന്ത്യന്‍ സൈന്യം; പാകിസ്ഥാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയോ എന്ന ചോദ്യത്തിനും മറുപടി; വെടിനിര്‍ത്തലിന് ശേഷവും ഉണ്ടയില്ലാ വെടി പൊട്ടിക്കുന്ന പാക്ക് സൈന്യത്തിന്റെ വാദങ്ങള്‍ തകര്‍ത്ത് പ്രതികരണം
പാക്ക് സൈന്യത്തിന്റെ വാദങ്ങള്‍ തകര്‍ത്ത് പ്രതികരണം
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കിയ ഇന്ത്യക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പാക്കിസ്ഥാന്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളടക്കം പൊളിച്ച് വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍. ഇന്ത്യന്‍ ആക്രമണത്തില്‍ കനത്ത തിരിച്ചടിയേറ്റിട്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടിയാണ് സൈന്യത്തിന്റെ മറുപടി.
ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം നടത്തിയവാര്‍ത്താ സമ്മേളനത്തിലാണ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ കൃത്യമായി വിവരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞു. കൊല്ലപ്പെട്ടെന്ന് പറഞ്ഞ ഭീകരരില്‍ ചിലര്‍ ജീവനോടെയുണ്ട് എന്ന തരം പ്രചാരണം പാകിസ്ഥാന്‍ നടത്തുന്നു, പാകിസ്ഥാന്‍ തെളിവ് പുറത്തിവിടാത്തതെന്ത് എന്ന ചോദ്യത്തിന് അവര്‍ അവരുടെ ജനതയെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നതാകാം എന്നായിരുന്നു സൈന്യത്തിന്റെ മറുപടി. നമ്മുടെ പോരാട്ടം പാക് സൈന്യത്തോടോ ജനങ്ങളോടോ അല്ല, നമ്മെ ആക്രമിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളോടാണ്. മറ്റ് പ്രചാരണങ്ങളില്‍ ഇന്ത്യന്‍ സൈന്യമല്ല അവരാണ് മറുപടി പറയണ്ടത് എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം വിശദീകരിച്ചും പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിട്ടുകൊണ്ടും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആണവ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യവും ഉയര്‍ന്നത്. പാക്കിസ്ഥാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയോ എന്ന ചോദ്യത്തിന് പാക് ആണവായുധ സ്റ്റോറേജ് കേന്ദ്രം എവിടെയെന്ന് ഇന്ത്യന്‍ സൈന്യമല്ല പറയേണ്ടത്. അറിയില്ല എന്നായിരുന്നു മറുപടി. പാകിസ്ഥാനില്‍ ആക്രമണം നടത്തിയത് ഒരു തരത്തിലും അതിര്‍ത്തി ഭേദിച്ചല്ലെന്നും ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയുടെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ ശ്രമിച്ചിരുന്നു. പാകിസ്ഥാന്റെ ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യ ചെറുത്തത് സൈന്യം കൃത്യമായി വിവരിക്കുകയും ചെയ്തു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഓരോന്നും ഉപയോഗിച്ചായിരുന്നു പ്രതിരോധം തീര്‍ത്തത്.
ഓപ്പറേഷന്‍ സിന്ദൂരിലൂടെ തീവ്രവാദികള്‍ക്കെതിരായാണ് ഇന്ത്യയുടെ യുദ്ധം എന്ന് വ്യക്തമാക്കിയതാണെന്നും ഇതില്‍ പാക് സൈന്യം ഇടപെടുകയാണ് ചെയ്‌തെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഭീകരതക്കെതിരെയായിരുന്നു ഇന്ത്യയുടെ പോരാട്ടം. എന്നാല്‍, പാക് സൈനികര്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നു. പോരാട്ടം ഭീകരര്‍ക്കെതിരെ മാത്രമായിരുന്നു.
ഭീകരരര്‍ക്ക് ഒപ്പം നില്‍ക്കണമെന്നും അത് പാകിസ്ഥാനെതിരെയുള്ള യുദ്ധമാണെന്നും പാക് സൈന്യം തീരുമാനിച്ചു. ഇതോടെയാണ് ഇന്ത്യ പാക് സൈന്യത്തിന് ശക്തമായ മറുപടി നല്‍കിയത്. ഇന്ത്യ ആകാശ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിച്ചു. പാകിസ്ഥാന്റെ ചൈനീസ് നിര്‍മിത മിസൈലുകള്‍ ലക്ഷ്യം കണ്ടില്ല. അവയുടെ അവശിഷ്ടം നമ്മുടെ കൈവശമുണ്ട്. തകര്‍ന്ന പാകിസ്ഥാന്‍ വിമാനങ്ങളുടെ ചിത്രങ്ങളും വാര്‍ത്താസമ്മേളനത്തില്‍ സൈന്യം പുറത്തുവിട്ടു.എയര്‍ മാര്‍ഷല്‍ എ കെ ഭാരത, ലഫ്റ്റ്‌നന്റ് ജനറല്‍ രാജീവ് ഖായ്,വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ്, മേജര്‍ ജനറല്‍ എസ് എസ് ശാര്‍ദ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
ഏത് വ്യോമാക്രമണ ശ്രമത്തെയും രാത്രിയും പകലുമില്ലാതെ ആക്രമിച്ച് തകര്‍ക്കാന്‍ മറ്റ് സേനകളുമായി സഹകരിച്ച് നാവികസേനയ്ക്ക് കഴിഞ്ഞു. മാക്രാന്ദ് തീരത്ത് ഒളിച്ചിരിക്കേണ്ട സാഹചര്യം പാകിസ്ഥാന് വേണ്ടി വന്നത് നാവികസേന കടലില്‍ സര്‍വസജ്ജരായിരുന്നത് കൊണ്ടാണ്. നിലവില്‍ നമ്മുടെ എല്ലാ വ്യോമപ്രതിരോധ, സൈനിക സംവിധാനങ്ങളും പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനം തുടരുന്നു. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി മൂന്ന് സേനകളും തുടരുന്നു എന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നമ്മുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആകാശത്ത് മതില്‍ പോലെ പ്രവര്‍ത്തിച്ചുവെന്നും അതിനെ തകര്‍ക്കാന്‍ പാക് ആക്രമണങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് ലക്ഷ്യങ്ങള്‍ തകര്‍ത്തു. മൂന്ന് സേനകളും ഒരുമിച്ചാണ് വ്യോമാക്രമണങ്ങളെ സംയുക്തമായി പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിച്ചത്. പല തലങ്ങളിലുള്ള എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ ഉപയോഗിച്ചു.ആകാശ് സിസ്റ്റം ഇന്ത്യ ഉപയോഗിച്ചു. ഹാര്‍ഡ് കില്‍ വ്യോമ പ്രതിരോധം ഉപയോഗിച്ച് പാക് ലക്ഷ്യം തകര്‍ത്തു. ലോ ലെവല്‍ എയര്‍ ഡിഫന്‍സ് തോക്കുകള്‍, ഷോള്‍ഡര്‍ ഫയേഡ് മാന്‍ പാഡ്‌സ്, ഹ്രസ്വ ദൂര സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ എന്നിവ ഉപയോഗിച്ചു. ലോങ്ങ് റേഞ്ച് റോക്കറ്റുകള്‍ തകര്‍ത്തു.