- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനായിലെ കല്യാണത്തിന് യേശു വെള്ളം വീഞ്ഞാക്കിയ സ്ഥലം കണ്ടെത്തി ആര്‍ക്കിയോളജിസ്റ്റുകള്‍; ഇസ്രായേല്‍ സന്ദര്‍ശകര്‍ക്ക് ഇനി പുതിയൊരു വിശുദ്ധസ്ഥലം കൂടി
ജെറുസലേം: ബൈബിളിലെ യൊഹന്നാന്റെ സുവിശേഷ പ്രകാരം യേശു പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ദിവ്യാത്ഭുതമാണ് കാനായിലെ കല്യാണത്തില്‍ വച്ച് വെള്ളം വീഞ്ഞാക്കുന്നത്. കല്യാണത്തിനു ക്ഷണിക്കപ്പെടുന്ന അതിഥികളാണ് യേശുവും, മാതാവും, ശിഷ്യരും. വീഞ്ഞ് തീര്‍ന്നു പോകുമ്പോള്‍ യേശു വെള്ളം വീഞ്ഞാക്കി തന്റെ മഹാത്മ്യം തെളിയിക്കുന്നതായിട്ടാണ് ക്രൈസ്തവ വിശ്വാസം. ഗലീലിയായിലെ അനവധി ഗ്രാമങ്ങളില്‍ ഏതെങ്കിലും ഒന്നായിരിക്കാം കാനാ എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ഇനി അതിലും സംശയം വേണ്ട. ആ വിശുദ്ധ സ്ഥലവും ആര്‍ക്കിയോളജിസ്റ്റുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
നസറെത്തില്‍ നിന്ന് എട്ട് മൈല്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഖിര്‍ബെറ്റ് ഖാന എന്ന തകര്‍ന്ന ഗ്രാമത്തില്‍ നടത്തിയ പുതിയ ഖനനങ്ങളാണ് നിര്‍ണ്ണായകമായത്. യേശുവിന്റെ ജീവിതകാലത്ത് ഖിര്‍ബെറ്റ് ഖാന ജൂത ഗ്രാമം ആയിരുന്നു എന്ന് തെളിയിക്കുന്ന ഖനന വസ്തുക്കള്‍ കിട്ടിയെന്നാണ് സൂചനകള്‍. എ.ഡി. മൂന്നാം നൂറ്റാണ്ടിലെ ഒരു ഭൂഗര്‍ഭ ഗുഹാ സംവിധാനത്തിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ ഇവിടെ കണ്ടെത്തി. ഈ മേഖലയില്‍ കണ്ടെത്തിയ പള്ളികളിലൊന്നില്‍ യേശു വീഞ്ഞാക്കി മാറ്റിയ വെള്ളം സൂക്ഷിച്ചിരിക്കാവുന്ന രണ്ട് പാത്രങ്ങള്‍ ഉണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ അവകാശപ്പെടുന്നു. ഇത് ഭാവിയില്‍ പുതിയൊരു വിശുദ്ധ സ്ഥലമായി മാറും. അങ്ങനെ ഇസ്രായേല്‍ സന്ദര്‍ശകര്‍ക്ക് പുതിയ വിശ്വാസ സ്ഥലം കൂടി വരികയാണെന്ന് സാരം.
യേശുക്രിസ്തുവിന്റെ ആദ്യത്തെ അത്ഭുതകൃത്യമായി വിശ്വാസികള്‍ വിശ്വസിക്കുന്നതാണ് കാനയിലെ കല്ല്യാണം. ജോണിന്റെ സുവിശേഷത്തിലാണ് ജീസസ് കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കി മാറ്റിയ ദിവ്യാത്ഭുതത്തെ പറ്റി പരാമര്‍ശമുള്ളത്.കാന എന്ന യേശു തന്റെ ആദ്യ അത്ഭുതം കാണിച്ച പ്രദേശം കണ്ടുപിടിച്ചെന്നാണ് പുരാവസ്തു ശാസ്ത്രകാരന്മാരുടെ പുതിയ വാദം. ക്രിസ്തുവും അദ്ദേഹത്തിന്റെ മാതാവും ശിഷ്യരും കാനായിലെ കല്യാണത്തിന് എത്തിയപ്പോള്‍ വീഞ്ഞ് തീര്‍ന്ന് പോയപ്പോഴാണ് യേശു അവിടെ വെള്ളം വീഞ്ഞാക്കിയെന്നാണ് ജോണിന്റെ സുവിശേഷത്തില്‍ പരാര്‍ശമുള്ളത്. വൈന്‍ തീര്‍ന്നതറിഞ്ഞ് ജീസസ് ജാറുകളില്‍ ജലം കൊണ്ട് വരാന്‍ വേലക്കാരോട് ആവശ്യപ്പെടുകയും അവ ജീസസ് പെട്ടെന്ന് വീഞ്ഞാക്കി മാറ്റുകയുമായിരുന്നു. ഈ പ്രവൃത്തിയിലൂടെയാണ് ജീസസ് തന്റെ ദൈവികത ആദ്യമായി വെളിപ്പെടുത്തിയിരുന്നതെന്നും ജോണ്‍ തന്റെ സുവിശേഷത്തിലൂടെ വെളിപ്പെടുത്തുന്നു.
നോര്‍ത്തേണ്‍ ഇസ്രയേലിലുള്ള ടൗണായ കാര്‍ഫര്‍ കാനയിലെ വെഡിങ് ചര്‍ച്ച് നിലകൊള്ളുന്ന സ്ഥലത്ത് വച്ചാണ് ജീസസ് ഈ അത്ഭുതപ്രവര്‍ത്തി നിര്‍വഹിച്ചിരുന്നതെന്നായിരുന്നു നൂറ്റാണ്ടുകളോളം വിശ്വാസികള്‍ കണക്കാക്കി ആരാധിച്ചിരുന്നത്. എന്നാല്‍ ഈ അത്ഭുത പ്രവൃത്തി നടത്തിയ യഥാര്‍ത്ഥ സ്ഥലത്തെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളും നിലനിന്നിരുന്നു. ഈ വെഡിങ് ചര്‍ച്ചില്‍ നിന്നും അഞ്ച് മൈല്‍ കൂടി വടക്ക് മാറിയുള്ള മലമ്പ്രദേശമാണ് ബൈബിള്‍ കാലഘട്ടത്തിലെ യഥാര്‍ത്ഥ കാനയെന്നാണ് ഇപ്പോള്‍ പുരാവസ്തുഗവേഷകര്‍ നിഗമനത്തിലെത്തിയിരിക്കുന്നത്.
ബിസി 323-നും എഡി 324-നും ഇടയില്‍ നിലനിന്നിരുന്ന യഹൂദഗ്രാമമായ ഖിര്‍ബെറ്റ് ഖാന നിലനിന്ന പ്രദേശമാണിതെന്നും കണക്ക് കൂട്ടലുണ്ട്. ഇതാണ് അത്ഭുതപ്രവൃത്തി നടന്നതെന്നതിന് ഉപോല്‍ബലകമായി നിരവധി തെളിവുകളും പുരാവസ്തുഗവേഷകര്‍ നിരത്തുന്നുണ്ട്. ക്രിസ്തുമതാരാധനക്കായി ഉപയോഗിച്ചിരുന്ന നിരവധി തുരങ്കങ്ങളുടെ ശൃംഖലകള്‍ ഇവിടെ നിന്നും ഖനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
ഇതിലൂടെ ഇവിടെ നിന്നും നിരവധി കുരിശുകളും ലോര്‍ഡ് ജീസസ് എന്നതിന്റെ ഗ്രീക്ക് പ്രയോഗമായ കൈറെ ലെസൗ എന്ന പരാമര്‍ശങ്ങളടങ്ങിയ വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഇവിടെ ഒരു അല്‍ത്താര നിലനിന്നതിന്റെ തിരുശേഷിപ്പുകളും ഖനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ കല്ലു കൊണ്ട് നിര്‍മ്മിതമായ പാത്രങ്ങള്‍ക്കും ജാറുകള്‍ക്കും മേല്‍ വെള്ളത്തെ വീഞ്ഞാക്കിയ മാറ്റിയ അത്ഭുത പ്രവൃത്തി ചിത്രീകരിച്ചിട്ടുമുണ്ട്.