- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മഴയല്ലേ, ആവുധി തരാമോ എന്ന് ഇന്‍ബോക്സില്‍ ചോദ്യം; 'അവധി ചോദിക്കാതെ സ്ഥിരമായി സ്‌കൂളില്‍ പോകുക; പ്രത്യേകിച്ച് മലയാളം ക്ലാസില്‍ കേറാന്‍ ശ്രമിക്കുക' എന്ന് പത്തനംതിട്ട കലക്ടറുടെ മാസ് മറുപടി; വൈറലായി ആ ഫേസ്ബുക്ക് പോസ്റ്റ്
വൈറലായി ആ ഫേസ്ബുക്ക് പോസ്റ്റ്
പത്തനംതിട്ട: കാലവര്‍ഷം നേരത്തെ എത്തിയതോടെ സംസ്ഥാനത്ത് മഴ വീണ്ടും കനക്കുകയാണ്. ബുധനാഴ്ച രണ്ടു ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ടാണ്. മഴ കനത്തതോടെ നദികള്‍ പ്രളയഭീതി പരത്തി നിറഞ്ഞൊഴുകുകയാണ്.
റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്ന ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളിലൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. കനത്ത മഴ തുടരുന്നതിനിടെ സോഷ്യല്‍മീഡിയ പേജിലൂടെ അവധി ചോദിച്ച കുട്ടിക്ക് പത്തനംതിട്ട കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
'അവധി ചോദിക്കാതെ സ്ഥിരമായി സ്‌കൂളില്‍ പോകുക, പ്രത്യേകിച്ച് മലയാളം ക്ലാസില്‍ കേറാന്‍ ശ്രമിക്കുക. ഇന്ന് അവധി ഇല്ല. നന്ദി'- എന്നായിരുന്നു കലക്ടറുടെ മറുപടി കമന്റ്. കനത്ത മഴയും പത്തനംതിട്ട ജില്ലയുടെ കാലാവസ്ഥയും കണക്കിലെടുത്ത് അവധി അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഏറെ അക്ഷരത്തെറ്റുകള്‍ നിറഞ്ഞതായിരുന്നു അവധി അപേക്ഷ. അതുകൊണ്ടാണ് പ്രത്യേകിച്ച് മലയാളം ക്ലാസില്‍ കേറാന്‍ ശ്രമിക്കണമെന്ന് കലക്ടര്‍ പ്രത്യേകം പറഞ്ഞതെന്ന് സോഷ്യല്‍മീഡിയയില്‍ കമന്റുകള്‍ വന്നു. മലയാളം പണ്ഡിതന്‍ കളക്ടറോട് അവധി ചോദിച്ചു, പത്തനംതിട്ട കളക്ടര്‍ അയാളെ പിടിച്ചു മലയാളം ട്യൂഷന് വിട്ടു എന്നാണ് കമന്റില്‍ പറയുന്നത്. കളക്ടര്‍ ബ്രോയുടെ പ്രതികരണം അതിവേഗമാണ് വൈറലായത്.
2017 ബാച്ച് ഐഎഎസ് ഓഫീസറായ പ്രേം കൃഷ്ണന്‍ തൃശൂര്‍ അസിസ്റ്റന്റ് കളക്ടറായാണ് സിവില്‍ സര്‍വീസിലേക്ക് പ്രവേശിക്കുന്നത്. സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ് ജില്ല കളക്ടര്‍. നേരത്തെ ദേവികുളം സബ് കളക്ടര്‍ ആയിരുന്നപ്പോള്‍ റിപ്പബ്ലിക് ദിനത്തില്‍ കുട്ടികള്‍ക്കൊപ്പം ചെലവിട്ട ചില സന്തോഷ നിമിഷങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന് വന്ന കുട്ടികളിലൊരാള്‍ കളക്ടറല്ലേ എന്നും ചോദിച്ച് അടുത്ത് വന്ന് ഐസ്‌ക്രീം വാങ്ങി തരാമോ എന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരാള്‍ക്ക് വാങ്ങിയതോടെ ബാക്കിയുള്ളവരും ഇതേ ആവശ്യവുമായെത്തി. ഇതോടെ എല്ലാവര്‍ക്കും ഐസ്‌ക്രീം വാങ്ങി കൊടുത്തശേഷമാണ് മടങ്ങിയതെന്നാണ് എസ്. പ്രേം കൃഷ്ണന്‍ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു.
നേരത്തെ പഠനത്തിന് സഹായം അഭ്യര്‍ഥിച്ച വിദ്യാര്‍ഥികള്‍ക്കായി സാമ്പത്തിക സഹായം തേടി സബ് കളക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇത് പ്രചരിച്ചതോടെ നിരവധിയാളുകളാണ് സാമ്പത്തിക സഹായവാഗ്ദാനം അന്ന് സബ് കളക്ടറെ അറിയിച്ചത്.