- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാജകുടുംബം രൂപമാറ്റം വന്ന പല്ലികളാണെന്ന് മക്കളെ വിശ്വസിപ്പിച്ചു; കോവിഡ് വാക്‌സിന്‍ സാത്താന്റെ അംശം; മരുന്നിനും വാക്സിനുകള്‍ക്കും എതിരെയും കുപ്രചാരണം; ഒടുവില്‍ കീമോതെറാപ്പി വിലക്കി സ്വന്തം മകളെ കൊലയ്ക്ക് കൊടുത്തു; ലോക പ്രശസ്തയായ നാച്വറല്‍ ഡയറ്റീഷന്‍ കേറ്റ് ഷെമിറാനി വിവാദക്കുരുക്കില്‍
കേറ്റ് ഷെമിറാനി വിവാദക്കുരുക്കില്‍
വികസിത രാജ്യങ്ങളാണെങ്കിലും അമേരിക്കയിലും യുറോപ്പിലുമൊക്കെ വലിയ വേരുകളുള്ള സാധനങ്ങളാണ്, ശാസ്ത്ര വിരുദ്ധതയും, ആധുനിക വൈദ്യശാസ്ത്ര വിരുദ്ധതയും, വാക്‌സിന്‍ വിരുദ്ധതയും, ഗൂഢാലോചനാ സിദ്ധാന്തങ്ങളുമൊക്കെ. ഇത്തരം ഹോക്സ് സിദ്ധാന്തങ്ങളുടെ നായിക എന്ന പേരില്‍ അറിയപ്പെട്ടയാളായിരുന്നു, സോഷ്യല്‍ മീഡിയയില്‍ 'നാച്ചുറല്‍ നഴ്‌സ്' എന്ന പേരില്‍ പ്രശ്സതായ കേറ്റ് ഷെമിറാനി.
കോവിഡുമായി ബന്ധപ്പെട്ട അശാസ്ത്രീയ പ്രചരണങ്ങളിലൂടെയാണ് കേറ്റ് ജനശ്രദ്ധ നേടുന്നത്. കോവിഡ് വാക്‌സിന്‍ സാത്താന്റെ അംശമാണെന്ന് അവര്‍ വാദിച്ചത്. കൂടാതെ, കുത്തിവയ്പ്പുകള്‍ അര്‍ബുദത്തിന് കാരണമാണെന്നും അവര്‍ വാദിച്ചു. കോവിഡിനെ നാസി യുദ്ധവുമായി താരതമ്യം ചെയ്തും അവര്‍ അമ്പരപ്പുണ്ടാക്കി. ലോകത്ത് കൂട്ടക്കൊല നടത്താന്‍ ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഒരുക്കിയ പദ്ധതിയാണ് കോവിഡെന്നും ഇവര്‍ ആരോപിച്ചു. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് അമേരിക്കയിലെ നിഗൂഢ സംഘങ്ങളാണെന്ന് ഇവര്‍ പറഞ്ഞത് നേരത്തേ വലിയ വിവാദമായിരുന്നു. വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ക്ക് പിന്നാലെ 2020-ല്‍ ഇവരുടെ നഴ്‌സിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.
പക്ഷേ എന്നിട്ടും നാച്ച്വറല്‍ ഡയറ്റും, വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളുമായി ഇവര്‍ മുന്നോട്ട് പോവുകയായിരുന്നു. ലോകവ്യാപകമായി ലക്ഷക്കണക്കിന് ആരാധകരും ഇവര്‍ക്കുണ്ട്. പക്ഷേ ഇപ്പോള്‍ അതിഗുരുതരമായ ആരോപണങ്ങളാണ് ആരാധകരുടെ നാച്ച്വറല്‍ നഴ്സ് നേരിടുന്നത്. സ്വന്തം മകളെ മരണത്തിലേക്ക് തള്ളിവിട്ടുവെന്നാണ് മറ്റു മക്കള്‍ ആരോപിക്കുന്നത്.
മകളെ കൊല്ലിച്ച അശാസ്ത്രീയ ചികിത്സ
കേറ്റ് ഷെമിറാനിയുടെ മകള്‍ പലോമ ഷെമിറാനി (23) 2024 ജൂലൈയിലാണ് മരിച്ചത്. കാന്‍സര്‍ ബാധിതയായ പലോമയെ ചികിത്സിയ്ക്കാന്‍ അമ്മ അനുവദിച്ചില്ലെന്നും അങ്ങനെയാണ് അവള്‍ മരിച്ചതെന്നുമാണ് സഹോദരങ്ങളായ, ഗബ്രിയേല്‍ ഷെമിറാനിയും സെബാസ്റ്റിന്‍ ഷെമിറാനിയും ആരോപിക്കുന്നത്. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
പലോമയ്ക്ക് 2023 അവസാനത്തിലാണ് നോണ്‍-ഹോഡ്ജ്കിന്‍ ലിംഫോമ ഉണ്ടെന്ന് കണ്ടെത്തിയത്. കീമോതെറാപ്പി ചെയ്തപ്പോള്‍ രോഗം ഭേദപ്പെട്ടു. മാത്രവുമല്ല, അതിജീവിക്കാനുള്ള സാധ്യത 80 ശതമാനത്തിലേറെയാണെന്ന് ഡോക്ടര്‍മാര്‍ പറയുകയും ചെയ്തു. അതിനിടെയാണ് കേറ്റിന്റെ രംഗപ്രവേശം. ഭര്‍ത്താവുമായുള്ള വിവാഹമോചനത്തിന് ശേഷം മക്കളുമായി കേറ്റ് കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. സെബാസ്റ്റിനും ഗബ്രിയേലും കേറ്റിനോട് സംസാരിക്കുന്നത് നിര്‍ത്തിയിരുന്നു. എന്നാല്‍, സഹോദരി പലോമ, മാതാവുമായി ബന്ധം പുലര്‍ത്തിപ്പോന്നു.
രോഗബാധിതയായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ പലോമയെ കാണാന്‍ കേറ്റ് വന്നു. അതിനുശേഷം കീമോതെറാപ്പി ചെയ്യാന്‍ പലോമ സമ്മതിച്ചില്ല. പകരം പ്രകൃതി ജീവനമാണ് അവര്‍ നിര്‍ദ്ദേശിച്ചത്. ജ്യൂസുകളും സപ്ലിമെന്റുകളും കഴിച്ചാല്‍ അര്‍ബുദം മാറുമെന്ന് പലോമയെ കേറ്റ് ധരിപ്പിച്ചു. അതോടെ, ശാസ്ത്രീയമായ ചികിത്സാ രീതികള്‍ വേണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടി വാശിപിടിച്ചു. പിന്നീട് പലോമയുടെ പരിചരണം കേറ്റ് ഏറ്റെടുത്തു. ഒടുവില്‍ രോഗം വഷളാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ മരണപ്പെടുകയും ചെയ്തു.
അടി മുടി ഫ്രോഡ്
ആധുനിക മരുന്നുകള്‍ എല്ലാം കെമിക്കലുകള്‍ ആണെന്നാണ് ഇവരുടെ വാദം. 2012-ല്‍ തനിക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചുവെന്നും ഭക്ഷണക്രമത്തിലൂടെ രോഗം മാറ്റിയെന്നുമാണ് കേറ്റ് ഷെമിറാനിയുടെ അവകാശവാദം. എന്നാല്‍, അമ്മ കള്ളം പറയുകയാണെന്നും ശസ്ത്രക്രിയിലൂടെയാണ് ട്യൂമര്‍ നീക്കം ചെയ്തതെന്നും മക്കള്‍ ബിബിസിയോട് വെളിപ്പെടുത്തി. ഇതോടെ കേറ്റ് തീര്‍ത്തും പ്രതിരോധത്തിലായി. സസ്യാധിഷ്ഠിത ഭക്ഷണക്രമമാണ് എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയായി ഇവര്‍ പറുന്നത്. വൈദ്യശാസ്ത്രം ഒരു നുണയാണ്, ആരോഗ്യ സംരക്ഷണം എന്ന് നമ്മള്‍ ഒരിക്കല്‍ വിശ്വസിച്ചിരുന്നത് ഇപ്പോള്‍ 'കൊലപാതക സേവന'മാണെന്നാണ് കേറ്റിന്റെ വാദം. മക്കളുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും മരണത്തിന് കാരണം മുമ്പ് ഉപയോഗിച്ച മരുന്നുകള്‍ ആണെന്നുമാണ് അവര്‍ പറയുന്നത്.
എന്നാല്‍ ഇവര്‍ അടിമുടി ഫ്രോഡ് ആണെന്നാണ് റിപ്പോര്‍ട്ടിന് പിന്നാലെ വരുന്ന കമന്റസുകള്‍. മകളുടെ മരണത്തില്‍ കേറ്റിനെ പ്രതിചേര്‍ക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. മകളെ കേറ്റ് മരുന്ന് കഴിക്കാതിരിക്കാനും തന്റെ വഴിക്ക് വരാനുമായി ഇമോഷല്‍ ബ്ലാക്ക് മെയിലിങ്് നടത്തിയതിന്റെ ചാറ്റും മറ്റ് മക്കള്‍ പുറത്തുവിട്ടിട്ടുണ്ട്്. പലോമയും ഇരട്ടക്കുട്ടികളായ ഗബ്രിയേലും, സെബാസ്റ്റ്യനും അവരുടെ കുഞ്ഞ് അനുജത്തിയും, യുകെയിലെ സസെക്സിലെ ഉക്ക്ഫീല്‍ഡിലാണ് വളര്‍ന്നത്. തങ്ങളുടെ ചെറുപ്പം മുതല്‍ വീട്ടില്‍ നിരന്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങളള്‍ കേട്ടിരുന്നതായാണ്് അവളുടെ സഹോദരന്മാര്‍ പറയുന്നു.
ഗൂഢാലോചന സിദ്ധാന്തങ്ങളില്‍ ആദ്യം ഏര്‍പ്പെട്ടത് അവരുടെ പിതാവാണെന്ന് പലോമയുടെ സഹോദരന്മാര്‍ പറയുന്നത്. പിന്നീട് അതിലേക്ക് അമ്മയും ആകര്‍ഷിക്കപ്പെട്ടു. ഗബ്രിയേല്‍ പറയുന്നു.-'രാജകുടുംബം രൂപമാറ്റം വരുത്തിയ പല്ലികളാണെന്നതുള്‍പ്പെടെയുള്ള വിചിത്രമായ ആശയങ്ങള്‍ കുട്ടികളില്‍ അവര്‍ കുത്തിച്ചു. ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെ വിശ്വസിക്കുന്നു. അതിനാല്‍ നിങ്ങള്‍ അത് ഒരു സത്യമായി കാണുന്നു''.കുട്ടികളെ നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗമായി അവരുടെ അമ്മ തന്റെ ആശയങ്ങള്‍ ഉപയോഗിച്ചുവെന്ന് സെബാസ്റ്റ്യന്‍ പറയുന്നു. ഒരു സന്ദര്‍ഭത്തില്‍, വൈ-ഫൈ അപകടകരമാണെന്ന് കേറ്റ് ഷെമിറാനി തീരുമാനിക്കുകയും വീട്ടില്‍ അത് ഓഫ് ചെയ്യുകയും ചെയ്തു. ഇതുപോലെ ഒരുപാട് വിചിത്ര സംഭവങ്ങളാണ് വീട്ടില്‍ ഉണ്ടായത് എന്നാണ് സഹോദരങ്ങള്‍ പറയുന്നത്.
2012-ല്‍ സ്തനാര്‍ബുദം കണ്ടെത്തിയപ്പോഴാണ് കേറ്റ് ഷെമിറാനിയുടെ വൈദ്യശാസ്ത്ര വിരുദ്ധ വീക്ഷണങ്ങള്‍ വര്‍ധിച്ചതെന്നാണ് മക്കള്‍ പറയുന്നത്. 2019-ല്‍ ദമ്പതികള്‍ പിരിഞ്ഞെങ്കിലും അമ്മയുമായി ബന്ധം പുലര്‍ത്തിയ പമേല ഈ ആശയങ്ങളില്‍ സ്വാധീനിക്കപ്പെട്ടുവെന്ന്, അവളുടെ ഉറ്റ സുഹൃത്തുക്കളില്‍ ഒരാളായ ചാന്റല്‍ പറയുന്നു. -'പലോമ തന്റെ അമ്മ സ്വയം സുഖപ്പെടുത്തിയതിനെക്കുറിച്ച് സംസാരിച്ചു, സണ്‍സ്‌ക്രീന്‍ ക്യാന്‍സറിന് കാരണമാകുമെന്ന് അവള്‍ വിശ്വസിച്ചു. അതൊന്നു ഉപയോഗിക്കാത്തിനാള്‍ അവളുടെ മുഖം കരുവാളിച്ചിരുന്നു''.
കാമുകന്‍ ആന്‍ഡര്‍ ഹാരിസും, പലോമ പങ്കിട്ട സന്ദേശങ്ങളില്‍ ചിലത് ബിബിസിയോട് വെളിപ്പെടുത്തി. അവള്‍ക്ക് അമ്മയുമായി പലപ്പോഴും, ടോക്്സിക്കായ ബന്ധമായിരുന്നുവെന്നാണ് ആന്‍ഡര്‍ പറയുന്നത്. 2022-ലെ ക്രിസ്മസില്‍, മറ്റ് കുട്ടികള്‍ ക്രിസ്മസിന് വീട്ടിലേക്ക് വരാത്തതിന് അമ്മ തന്നെ കുറ്റപ്പെടുത്തുകയാണെന്ന് അവള്‍ ആന്‍ഡറിനോട് പറഞ്ഞു. 'പീഡനം സഹിക്കേണ്ടി വന്നതില്‍ എനിക്ക് വളരെ മടുപ്പാണ്' എന്ന് അവള്‍ പറഞ്ഞിരുന്നതായി ആന്‍ഡര്‍ പറയുന്നു. ടോക്സിക്ക് പാരന്റിങിന്റെ കൂടി ഇരയാണ്, പലോമയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.