- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെഫിന്റെ അഞ്ഞൂറു മില്യണ്‍ ഡോളര്‍ വില മതിക്കുന്ന ആഡംബര നൗകയില്‍ ഇറ്റാലിയന്‍ തീരത്ത് കല്യാണ മേളം; പങ്കെടുക്കാന്‍ എത്തിയത് എല്ലാം വിവിഐപികള്‍; ഇന്ത്യയില്‍ നിന്നും നടാഷ പൂനാവാല; ചെലവ് 50 മില്യണ്‍ ഡോളര്‍; 'നൂറ്റാണ്ടിന്റെ വിവാഹം' കാണാന്‍ മഴയും! ആമസോണ്‍ സ്ഥാപകന്റെ 61-ാം വയസ്സിലെ മിന്നുകെട്ടു കഥ
വെനീസ്: ആമസോണ്‍ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റേയും മാധ്യമപ്രവര്‍ത്തക ലോറന്‍ സാഞ്ചെസിന്റെയും മൂന്ന് ദിവസംനീണ്ട ആഡംബരപൂര്‍ണമായ വിവാഹാഘോഷങ്ങളുടെ ആവേശത്തില്‍ വെനീസ്. ജെഫിന്റെ അഞ്ഞൂറുമില്യണ്‍ ഡോളര്‍ വില മതിക്കുന്ന ആഡംബര നൗകയില്‍ ഇറ്റാലിയന്‍ തീരത്തായിരിക്കും ചടങ്ങുകള്‍ സമാപിക്കുക. വിനോദം, രാഷ്ട്രീയം, ബിസിനസ് തുടങ്ങി നാനാമേഖലകളില്‍നിന്നായി ഏകദേശം 200-250 പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിക്ക് 50 മില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
ബില്‍ ഗേറ്റ്‌സ്, ഓര്‍ലാന്‍ഡോ ബ്ലൂം, ജോര്‍ദാന്‍ രാജ്ഞി, ഓപ്ര വിന്‍ഫ്രെ, ക്രിസ് ജെന്നര്‍, കിം കാര്‍ദാഷിയന്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളായ ഇവാങ്കാ ട്രംപ്, ഭര്‍ത്താവ് ജാറെഡ് കുഷ്നര്‍ എന്നിവരും പരിപാടിക്കെത്തിയവരില്‍ ഉള്‍പ്പെടുന്നു. വ്യാഴാഴ്ച വൈകുന്നേരം, കന്നരെജിയോയിലെ മഡോണ ഡെല്‍ ഓര്‍ട്ടോ പള്ളിയിലെ ക്ലോയിസ്റ്ററുകളിലാണ് അതിഥികള്‍ ഒത്തുകൂടിയത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്ന വിഐപികള്‍ക്കടക്കം കനത്ത സുരക്ഷയാണ് സ്ഥലത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 61 വയസ്സുള്ള ബെസോസും 55 വയസ്സുള്ള സാഞ്ചസും ബുധനാഴ്ച ഹെലികോപ്റ്ററില്‍ വെനീസിലെത്തി. ആഡംബര ഹോട്ടലായ അമനിലാണ് ഇവരുടെ താമസം.
മുറികള്‍ക്ക് ഒരു രാത്രിക്ക് 4,686 ഡോളര്‍ ആണ് വാടക. 2023 മേയ് മാസത്തിലായിരുന്നു ജെഫ് ബെസോസിന്റേയും ലോറന്‍ സാഞ്ചെസിന്റെയും വിവാഹനിശ്ചയം. ഇന്ന് നടക്കുന്ന പ്രധാന വിവാഹ സല്‍ക്കാരത്തോടെ ആഘോഷങ്ങള്‍ സമാപിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആഡംബര വിവാഹാഘോഷങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് ഓണ്‍ലൈനില്‍ മുഴുവനും. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷണിക്കപ്പെട്ട അതിഥികളുടെ പട്ടികയാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ആര്‍ക്കായിരിക്കും ഈ ആഡംബര വിവാഹ വിരുന്നില്‍ പങ്കെടുക്കാനുള്ള നറുക്ക് വീണിട്ടുണ്ടാകുക എന്നതാണ്.
ബെസോസിന്റെ അത്യാഡംബര വിവാഹത്തില്‍ 200 ഓളം അതിഥികളാണ് പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്നും വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച ഏക വ്യക്തി നടാഷ പൂനാവാലയെന്ന ബിസിനസ് വനിതയാണ്. ജെഫ് ബെസോസിന്റെയും ലോറന്‍ സാഞ്ചെസിന്റെയും അടുത്ത സുഹൃത്താണ് നടാഷയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹശേഷം പാരിസില്‍ നടക്കുന്ന അത്യാഡംബര വിരുന്നിലും നടാഷ പൂനാവാല പങ്കെടുക്കും. ഈ വിവാഹത്തെ 'നൂറ്റാണ്ടിന്റെ വിവാഹം' എന്നാണ് വിളിക്കുന്നത്. പത്രപ്രവര്‍ത്തകയും അവതാരകയുമായ ലോറന്‍ സാഞ്ചസുമായി 2023 മേയില്‍ ജെഫ് ബെസോസിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. നേരത്തെ, ദീര്‍ഘകാലത്തെ ദാമ്പ്യാത്യത്തിന് ശേഷം മുന്‍ ഭാര്യയായ മക്കെന്‍സി സ്‌കോട്ടുമായി ബെസോസ് വിവാഹമോചനം നേടിയിരുന്നു.
ഒരു ക്ലാസിക് വെള്ള സ്യൂട്ടും ശിരോവസ്ത്രവും ധരിച്ചാണ് വധു വേദിയില്‍ എത്തിയത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് അതിഥികളില്‍ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഒബാമയും ബെസോസും വര്‍ഷങ്ങളായി ഊഷ്മളമായ ബന്ധത്തിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെം വിവാഹത്തിന് ക്ഷണിച്ചിരുന്നു എങ്കിലും അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കില്ല. അതേ സമയം ആഘോഷങ്ങള്‍ക്കിടെ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ രാത്രി, ചരിത്രപ്രസിദ്ധമായ മഡോണ ഡെല്‍'ഓര്‍ട്ടോയിലാണ് വിവാഹത്തിന് മുമ്പുള്ള പാര്‍ട്ടി നടന്നത്.
ഇതിനിടയില്‍ ശക്തമായ ഇടിമിന്നലോടെ മഴ പെയ്തത് ചടങ്ങിന്റെ മാറ്റ് കുറച്ചു. നാട്ടുകാരുടെ പ്രതിഷേധം കാരണം പാര്‍ട്ടിയുടെ വേദിയും നേരത്തേ മാറ്റേണ്ടി വന്നിരുന്നു. പ്രതിഷേധക്കാര്‍ വെനീസിലെ കനാലുകളില്‍ ചത്ത മുതലകളെ നിറയ്ക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.