ന്യൂഡല്‍ഹി: കേരള എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് (കീം) പരീക്ഷയുടെ റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കീമില്‍ സംസ്ഥാന സര്‍ക്കാരിനോട് ചോദ്യവുമായി സുപ്രീംകോടതി എത്തുകയാണ്. കേരളം അപ്പീല്‍ നല്‍കുമോ എന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ നയമല്ല, നടപ്പാക്കിയ രീതിയാണ് പ്രശ്‌നമെന്ന് സുപ്രീംകോടതി. സര്‍ക്കാരിന് നോട്ടീസ് അയക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല

സംസ്ഥാനത്തിന് പ്രോസ്‌പെക്ടസില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റംവരുത്താന്‍ അധികാരമുണ്ടെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണന്‍ വാദിച്ചു. കേരളം വിദഗ്ധ സമിതിക്ക് രൂപം നല്‍കിയ ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സംസ്ഥാന സിലബസുകാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ വിശദമായ വാദം ബുധനാഴ്ച കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. പ്രവേശന നടപടികളെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സര്‍ക്കാര്‍ നോട്ടീസ് അയയ്ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നയം മാറ്റമല്ല,,, അത് എങ്ങനെ നടപ്പാക്കിയെന്നതാണ് പ്രധാനമെന്ന നിരീക്ഷണവും കോടതിയുടേതായി വന്നിട്ടുണ്ട്.

സര്‍ക്കാര്‍ നടപ്പാക്കിയ ഫോര്‍മുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടല്‍ ശരിയല്ലന്നും അപ്പീലില്‍ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. സുപ്രീംകോടതി നിശ്ചയിച്ച പരിധിക്കപ്പുറത്തേയ്ക്ക് പോയ ഹൈക്കോടതി സ്വഭാവിക നീതി നിഷേധിച്ചുവെന്നും 15 വിദ്യാര്‍ഥികള്‍ ചേര്‍ന്നുനല്‍കിയ അപ്പീലില്‍ പറഞ്ഞു. നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി നല്‍കിയ കേരള സിലബസ് വിദ്യാര്‍ഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമോയെന്നും കോടതി ചോദിച്ചു. പ്രവേശന നടപടികളെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് സൂചിപ്പിച്ചായിരുന്നു ജസ്റ്റിസ് നരസിംഹയുടെ പ്രതികരണം. കേരള വിദ്യാര്‍ത്ഥികള്‍ക്കായി പ്രശാന്ത് ഭൂഷണാണ് ഹാജരായത്.

പഴയ രീതി പ്രകാരം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നു എന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ആദ്യ റാങ്കു പട്ടികയില്‍ മുന്‍പില്‍ ഉണ്ടായിരുന്ന കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ രണ്ടാമത്തെ പട്ടികയില്‍ പിന്തള്ളപ്പെട്ടു ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. പുനഃക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാര്‍ഥികള്‍ ഹര്‍ജി സമര്‍പ്പിച്ചത്. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ നല്‍കിയ തടസ്സഹര്‍ജി നല്‍കിയിരുന്നു. ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് റദ്ദാക്കുന്ന തീരുമാനമായിരുന്നു ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

ഇതോടുകൂടി പുതുക്കിയ റാങ്ക് ലിസ്റ്റ് പുറത്തുവന്നെങ്കിലും നിരവധി കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ റാങ്ക് പട്ടികയില്‍ പിന്തള്ളപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായി. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചുകൊണ്ട് നിയമ പോരാട്ടം നടത്താനായി കേരള സിലബസ് വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്. മൗലികവകാശത്തിന്റെ ലംഘനം എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.