ടക്കേ അമേരിക്കയിലെ ഇന്‍ഷുറന്‍സ് സ്ഥാപനമായ അലയന്‍സ് ലൈഫിന്റെ 1.4 ദശലക്ഷം ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരുടേയും സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചതായി അതിന്റെ കമ്പനി വ്യക്തമാക്കി. 2025 ജൂലൈ 16 ന്, അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് നോര്‍ത്ത് അമേരിക്കയുടെ ക്ലൗഡ് അധിഷ്ഠിത സി.ആര്‍.എം സംവിധാനത്തിലേക്ക് ഹാക്കര്‍മാര്‍ അക്സസ് നേടിയതായിട്ടാണ് അലയന്‍സ് പ്രമുഖ മാധ്യമമായ ബി.ബി.സിയോട് വെളിപ്പെടുത്തിയത്.

സോഷ്യല്‍ എഞ്ചിനീയറിംഗ് സാങ്കേതികത ഉപയോഗിച്ച്, അലയന്‍സ് ലൈഫിന്റെ ഭൂരിഭാഗം ഉപഭോക്താക്കളുമായും, സാമ്പത്തിക വിദഗ്ധരുമായും, തിരഞ്ഞെടുത്ത അലയന്‍സ് ലൈഫ് ജീവനക്കാരുമായും ബന്ധപ്പെട്ട വ്യക്തിപരമായ ഡാറ്റ ഹാക്കര്‍മാര്‍ക്ക് ലഭിച്ചു എന്നാണ് ജര്‍മ്മന്‍ മാതൃ കമ്പനി അറിയിച്ചത്. ഡാറ്റകള്‍ ഹാക്ക് ചെയ്യപ്പെട്ടത് അലയന്‍സ് ലൈഫുമായി മാത്രമായിരുന്നുവെന്നും കമ്പനി അറിയിച്ചു. അമേരിക്കയിലെ സംസ്ഥാനമായ മെയ്‌നിലെ അറ്റോര്‍ണി ജനറലിന് സമര്‍പ്പിച്ച നിയമപരമായ പരാതിയിലാണ് ഇന്‍ഷുറന്‍സ് ഭീമന്‍ ഡാറ്റാ ലംഘനം വെളിപ്പെടുത്തിയത്.

എന്നാല്‍ എത്ര പേരെ ഇക്കാര്യം ബാധിച്ചു എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ അലയന്‍സ് ലൈഫ് അടിയന്തര നടപടി സ്വീകരിച്ചതായും എഫ്.ബി.ഐ യെ കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതേ സമയം അലയന്‍സ് ലൈഫ് നെറ്റ്വര്‍ക്കോ തങ്ങളുടെ പോളിസി അഡ്മിനിസ്ട്രേഷന്‍ സിസ്റ്റം ഉള്‍പ്പെടെ മറ്റ് കമ്പനി സംവിധാനങ്ങളോ ഹാക്കര്‍മാര്‍ ആക്‌സസ് ചെയ്തതിന് തെളിവുകളൊന്നുമില്ലെന്നും കമ്പനി വ്യക്തമാക്കി. ആഗോളതലത്തില്‍ 125 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള അലയന്‍സ്, ഡാറ്റാ ലംഘനം ബാധിച്ച വ്യക്തികളെ ബന്ധപ്പെടുന്നതിനും സഹായിക്കുന്നതിനും ശ്രമിക്കുകയാണെന്നും വെളിപ്പെടുത്തി.

ഒരു വിശ്വസനീയ കമ്പനിയെയോ വ്യക്തിയെയോ അനുകരിക്കുന്നതിലൂടെ സുപ്രധാന വിവരങ്ങള്‍ നല്‍കാന്‍ ഹാക്കര്‍മാര്‍ ഉപയോക്താക്കളെ സമ്മര്‍ദ്ദത്തിലാക്കുകയോ കബളിപ്പിക്കുകയോ ചെയ്യുന്നതാണ് സോഷ്യല്‍ എഞ്ചിനീയറിംഗ് സൈബര്‍ ആക്രമണം. ഈ തട്ടിപ്പ് സാമ്പത്തിക വിദഗ്ധരെയും നിരവധി കമ്പനി ജീവനക്കാരെയും ബാധിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. കമ്പനി ഇപ്പോഴും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നത് കൊണ്ട് കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. സംഭവം നടന്നതിന് തൊട്ടടുത്ത ദിവസം തന്നെ കമ്പനി ഇക്കാര്യം കണ്ടെത്തിയിരുന്നു. ഉപഭോക്താക്കളെ അടുത്ത മാസം ഒന്ന് മുതല്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കും.