- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയിരത്തില്‍ അധികം പേരുമായി ബന്ധം; ലോകം കണ്ട ഏറ്റവും വൃത്തികെട്ട സെക്സ് പെര്‍വെര്‍ട്ട് ചാള്‍സ് രാജാവിന്റെ അനുജന് ആന്‍ഡ്രു ആണെന്ന് റിപ്പോര്‍ട്ട്; ബ്രാഡ്ഫോര്‍ഡില്‍ മറ്റൊരു ഗ്രൂമിങ് ഗാങ് പിടിയില്‍
ലണ്ടന്‍: ആധുനിക കാലത്ത് കണ്ടിട്ടുള്ള ആഭാസന്മാരില്‍ ഏറ്റവും കുപ്രസിദ്ധനായ ജെഫ്രി എപ്സ്റ്റീന്‍ ഒരിക്കല്‍ പറഞ്ഞത്, താന്‍ കണ്ടിട്ടുള്ളവരില്‍ തന്നേക്കാള്‍ ലൈംഗിക വൈകൃതങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തി ചാള്‍സ് രാജാവിന്റെ സഹോദരന്‍ ആന്‍ഡ്രൂ രാജകുമാരന്‍ മാത്രമാണ് എന്ന് പുതിയ വെളിപ്പെടുത്തല്‍. കിടപ്പുമുറിയില്‍ ഏറ്റവും അധികം ലൈംഗിക വൈകൃതങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മൃഗമാണ് ആന്‍ഡ്രൂ എന്ന് ഒരിക്കല്‍, ആന്‍ഡ്രുവിനൊപ്പം കിടക്ക പങ്കിട്ട ഒരു സ്ത്രീ പറഞ്ഞു എന്നാണ് എപ്സ്റ്റീന്‍ പറഞ്ഞത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ ലൈംഗികതയില്‍ ഏറെ തത്പരനായ ആന്‍ഡ്രുവിന് 'റാന്‍ഡി ആന്‍ഡി' എന്ന വിളിപ്പേരുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെയില്‍ ഓണ്‍ലൈന്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇപ്പോള്‍ പ്രായം അറുപതുകളുടെ മദ്ധ്യത്തിലുള്ള ആന്‍ഡ്രു ജീവിതത്തില്‍ ഇതുവരെ ആയിരത്തിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും അതില്‍ പറയുന്നു. ആന്‍ഡ്രുവിന് ജീവിതമെന്നാല്‍ അത് ലൈംഗികതയാണെന്ന് ഒരു സുഹൃത്ത് പറയുന്നു. യു കെയുടെ ട്രേഡ് അംബാസിഡര്‍ എന്ന നിലയിലും, രാജകുടുംബാംഗമെന്ന നിലയിലുള്ള മറ്റ് ചുമതലകളുടെ ഭാഗമായും ലോകം മുഴുവന്‍ കറങ്ങി നടന്ന് ആന്‍ഡ്രൂ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2006 ല്‍ തായ്ലാന്‍ഡ് രാജാവിന്റെ വജ്രജൂബിലി ആഘോഷത്തിന് ബ്രിട്ടീഷ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് ആന്‍ഡ്രുവായിരുന്നു പോയത്. അന്ന് തായ്ലാന്‍ഡില്‍ താമസിച്ച മൂന്നാല് ദിവസങ്ങള്‍ക്കുള്ളില്‍ 40 ല്‍ അധികം സ്ത്രീകളുമായി ആന്‍ഡ്രു ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാള്‍ മുറിയില്‍ നിന്നുമിറങ്ങിയാല്‍ ഉടന്‍ മറ്റൊരാള്‍ കയറും അങ്ങനെയായിരുന്നത്രെ. വിദേശികള്‍ ലൈംഗിക തൊഴിലാളികളുമായി മുറിയില്‍ എത്തുന്നത് സ്ഥിരം സംഭവമാണെങ്കിലും, ആന്‍ഡ്രുവിന്റെ പ്രകടനം ഹോട്ടല്‍ ജീവനക്കാരെയും അമ്പരിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബ്രാഡ്ഫോര്‍ഡില്‍ മറ്റൊരു ഗ്രൂമിങ് ഗാങ് പിടിയില്‍
പതിമൂന്ന് വയസ്സിനും പതിനഞ്ച് വയസ്സിനും ഇടയിലുള്ള കുട്ടികളെ ലൈംഗിക പീഢനത്തിന്രയാക്കി എന്ന പരാതിയില്‍ ബ്രാഡ്‌ഫോര്‍ഡില്‍ 10 പേരെ പോലീസ് അ്യുറസ്റ്റ് ചെയ്തു. 49 നും 71 നും ഇടയില്‍ പ്രായമുള്ള ഇവരെ ആദ്യ ഘട്ട ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തില്‍ വിട്ടതായി വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. 1994 നും 1997 നും ഇടയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവത്തില്‍, അന്ന് 13 നും 15 നും ഇടയില്‍ പ്രായമുണ്ടായിരുന്ന ആറ് പെണ്‍കുട്ടികളാണ് ഇരകള്‍.
കുട്ടികളെ ലൈംഗിക പീഢനത്തിന് ഇരയാക്കുന്നതിനെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പറഞ്ഞ വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ്, വര്‍ത്തമാനകാല കേസുകള്‍ മാത്രമല്ല, കഴിഞ്ഞ കാല സംഭവങ്ങളിലെയും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും പറഞ്ഞു. കുഞ്ഞുങ്ങളെ പീഢിപ്പിക്കുന്നവര്‍ സമൂഹത്തില്‍ ഏറ്റവും വെറുക്കപ്പെടേണ്ടവരാണെന്നും അത്തരക്കാരെ വെറുതെ വിടില്ലെന്നും ഡിറ്റക്റ്റീവ് ചീഫ് ഇന്‍സ്പെക്ടര്‍ വിക്കി ഗ്രീന്‍ബാങ്ക് പറഞ്ഞു., ജീവിതത്തില്‍ എത്ര മുന്‍പാണെങ്കിലും, ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയരായവര്‍ മുന്‍പോട്ട് വന്ന് പരാതി നല്‍കിയാല്‍, തീര്‍ച്ചയായും അത് അന്വേഷിക്കുമെന്നും അവര്‍ പറഞ്ഞു.