ത്ത് വയസ്സ് മുതല്‍ അമ്മയാല്‍ ബലാത്സംഗം ചെയ്യപ്പെട്ട യുവാവിന് ഡിഎന്‍എ പരിശോധനയില്‍ ഞെട്ടല്‍. ഇപ്പോള്‍ ഇയാളുടെ സഹോദരന്‍ എന്ന് കരുതപ്പെടുന്ന ആള്‍ മകനാണ് എന്ന ആശങ്കയിലാണ് അമ്മയും. അമേരിക്കയിലെ ലാസ് വേഗാസിലാണ് സംഭവം നടന്നത്. ലോഗന്‍ ഗിഫോര്‍ഡ് എന്ന വ്യക്തി ഒരു പതിറ്റാണ്ട് മുമ്പ് വാര്‍ത്തകളില്‍ ഇടം നേടിയത് പത്ത് വയസ്സുള്ളപ്പോള്‍ മുതല്‍ അമ്മ ഡോറീന്‍ ഗിഫോര്‍ഡ് തന്നെ ബലാത്സംഗം ചെയ്തു എന്ന ഭയാനകമായ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്.

ഗിഫോര്‍ഡിന് 16 വയസുളളപ്പോള്‍ ജനിച്ച സഹോദരന്‍ തന്റെ മകനാണ് എന്നാണ് ഗിഫോര്‍ഡ് വിശ്വസിക്കുന്നത്. അംഗപരിമിതനായ തന്റെ സഹോദരന്റെ പരിചാരകനാകുന്നതില്‍ അഭിമാനമുണ്ടെന്ന് ഇപ്പോള്‍ 26 വയസ്സുള്ള ഗിഫോര്‍ഡ് പറഞ്ഞു. എന്നാല്‍ പിന്നീട് ഉണ്ടായ കുഴപ്പങ്ങള്‍ക്കെല്ലാം താനും ഉത്തരവാദി ആണെന്നാണ് അദ്ദേഹം പറയുന്നത്. ഈ വര്‍ഷം ആദ്യം, തന്റെ സഹോദരന്റെ ജീവശാസ്ത്രപരമായ പിതാവ് ആരാണെന്ന് നിര്‍ണ്ണയിക്കാന്‍ ഒരു അഡ്വാന്‍സ്ഡ് ഡി.എന്‍.എ പരിശോധനയ്ക്ക് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഗിഫോര്‍ഡ് ഒരു പിതൃത്വ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഫലങ്ങള്‍ അനിശ്ചിതത്വത്തിലായി. കാരണം പരിശോധനകളില്‍ ഗിഫോര്‍ഡിനും പിതാവിനും തന്റെ സഹോദരനുമായി 99.9% പൊരുത്തം ഉള്ളതായി വിവരം ലഭിച്ചിരുന്നു.

ചുരുക്കത്തില്‍ ഇവരുടെ രണ്ട് പേരുടേയും ഡി.എന്‍.എ ഒന്നാണ്. അത് കൊണ്ട് തന്നെയാണ് ഗിഫോര്‍ഡിന്റെ വളരെ കാലമായിട്ടുള്ള ആവശ്യം സാധ്യമാകുമോ എന്ന കാര്യം സംശയമാണ്. അതേ സമയം കൂടുതല്‍ കൃത്യമായ ഫലം നല്‍കുന്ന കൂടുതല്‍ വിപുലമായ പരിശോധന നടത്താനുള്ള അവസരം കോടതി ഇയാള്‍ക്ക്് വാഗ്ദാനം ചെയ്തിട്ടുണ്ട്. 2015 ലാണ് തന്റെ അമ്മയ്‌ക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഗിഫോര്‍ഡ് ഉന്നയിച്ചത്. പത്ത് വയസ്സുള്ളപ്പോള്‍ മുതല്‍ തന്നെ അവര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് അയാള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡോറിന്‍ ഗിഫോര്‍ഡിനെതിരെ കേസെടുത്തിരുന്നു.

എന്നാല്‍ താന്‍ നിരപരാധിയാണെന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. എന്നാല്‍ കോടതിയില്‍ അവര്‍ക്ക് എതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. 2015 ല്‍ കോടതി അവര്‍ക്ക് എട്ട്് വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പരോള്‍ ലഭിച്ചിരുന്നു എങ്കിലും പരോള്‍ ലംഘനത്തിന് വീണ്ടും ജയിലിലായി. പിന്നീട് വീണ്ടും പരോള്‍ ലഭിച്ച ഡോറിന്‍ ഇപ്പോള്‍ മസാച്യുസെറ്റില്‍ താമസിക്കുകയാണ്. പരിശോധനയുടെ വിധി എന്തായാലും താന്‍ സഹോദരനെ സംരക്ഷിക്കും എന്നാണ് ഗിഫോര്‍ഡ് പറയുന്നത്.

പത്ത് വര്‍ഷം മുമ്പ് തന്റെ അമ്മയുടെ പീഡനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ഗിഫോര്‍ഡ് കോടതിയില്‍ പറഞ്ഞത്, താന്‍ ചെറുപ്പത്തില്‍ മയക്കുമരുന്ന് ഉപയോഗത്തിന് അടിമയായിരുന്നു എന്നും അമ്മയുടെ പീഡനം അങ്ങനെയാണ് തുടങ്ങിയത് എന്നുമായിരുന്നു. അശ്ലീല വീഡിയോകള്‍ കാട്ടിയാണ് അമ്മ തന്നെ പീഡനത്തിന് ഇരയാക്കിയത് എന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞിരുന്നു.