- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അനധികൃത കുടിയേറ്റക്കാരെ എത്തിക്കുന്നത് ഫ്രാന്‍സിലും ബ്രിട്ടനിലും പ്രവര്‍ത്തിക്കുന്ന ഗാങ് ലീഡര്‍മാര്‍; നടക്കുന്നത് കോടികളുടെ ഇടപാടുകള്‍; അണ്ടര്‍ കവര്‍ ബിബിസി റിപ്പോര്‍ട്ടര്‍ കുടിയേറ്റക്കാരനായി വേഷം മാറി നടത്തിയ ഓപ്പറേഷനില്‍ കണ്ടെത്തിയത്
ലണ്ടന്‍: വളരെ ശക്തവും അക്രമസ്വഭാവമുള്ളതുമായ ഒരു മനുഷ്യക്കടത്ത് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബി ബി സിയുടെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയിരിക്കുകയാണ്. ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി അഭയാര്‍ത്ഥികളെ ഫ്രാന്‍സില്‍ നിന്നും ബ്രിട്ടനിലെത്തിക്കുന്ന ഇവരുടെ ഫ്രാന്‍സിലെയും ബ്രിട്ടനിലേയും പ്രവര്‍ത്തനങ്ങളാണ് പുറത്തു വന്നത്. അതിര്‍ത്തി കടന്ന് ബ്രിട്ടനിലെത്താന്‍ ആഗ്രഹിക്കുന്ന ഒരു കുടിയേറ്റക്കാരന്‍ എന്ന വ്യാജേനയാണ് ഒരു ബി ബി സി റിപ്പോര്‍ട്ടര്‍ ഈ സംഘവുമായി ബന്ധപ്പെട്ടായിരുന്നു വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്.
വടക്കന്‍ ഫ്രാന്‍സിലെ വനമേഖലകളിലുള്ള ഒളിവിടങ്ങളില്‍ വരെ ബി ബി സി സംഘത്തിന് എത്തിച്ചേരാനായി. ശത്രു സംഘങ്ങള്‍ തമ്മില്‍ കൂടെക്കൂടെ നടക്കുന്ന ഏറ്റുമുട്ടലുകളാല്‍ ഏറെ കുപ്രസിദ്ധി നേടിയതാണ് ഈ മേഖല. യു കെയിലെ ഒരു പ്രധാന റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നടത്തിയ രഹസ്യ ചിത്രീകരണത്തിലൂടെ, മാഫിയാ സംഘത്തിന്റെ ഏജന്റ്, അനധികൃതമായി ചാനല്‍ കടക്കുന്ന ബോട്ടില്‍ സ്ഥാനം ഉറപ്പിക്കുന്നതിനായി പണം വാങ്ങുന്നതും പുറത്തുവന്നു. നൂറു കണക്കിന് പൗണ്ടുകള്‍ അടങ്ങിയ കവര്‍ വാങ്ങുന്നതിനായി ബിര്‍മ്മിംഗ്ഹാമിലെ ന്യൂ സ്ട്രീറ്റ് സ്റ്റേഷനില്‍ വെച്ച് രണ്ടു പേര്‍ വ്യത്യസ്ത സമയങ്ങളില്‍ റിപ്പോര്‍ട്ടര്‍മാരുമായി ബന്ധപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അധികൃതരെ കബളിപ്പിക്കുന്നതിനായി കൂടെക്കൂടെ ഫോണ്‍ നമ്പരുകളും സംഘത്തിന്റെ പേരും മാറ്റുന്ന സംഘ തലവന്മാര്‍, അവരുടെ അനുയായികളെയും അഭയാര്‍ത്ഥികളെയും പലപ്പോഴും ക്രൂരമായ മര്‍ദ്ധനങ്ങള്‍ക്ക് ഇരകളാക്കാറുമുണ്ട്. സംഘത്തിന്റെ തലവന്മാര്‍ ജബാല്‍, അറം, അല്‍ മിലാഹ് എന്നീ മൂന്ന് ഇറാഖി - കുര്‍ദ്ദ് വംശജരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ ഫ്രാന്‍സില്‍ നിന്നും ബ്രിട്ടനിലെക്ക് ചാനല്‍ വഴി ആളെ കടത്തുന്ന സംഘങ്ങളില്‍ പ്രധാനപ്പെട്ട ഒരു സംഘമാണ് ഇവരുടേത്.
സംഘത്തിലെ മറ്റൊരു പ്രധാനിയായ അബ്ദുള്ള എന്ന വ്യക്തിയാണ് അഭയാര്‍ത്ഥികളെ ബോട്ടുകള്‍ക്ക് അടുത്തേക്ക് ആനയിച്ചിരുന്നത്. അഭയാര്‍ത്ഥികളെ ഫ്രാന്‍സില്‍ അനുഗമിച്ചിരുനന്‍ ബേഷ എന്ന മറ്റൊരു വ്യക്തി യു കെയിലേക്കുള്ള മറ്റൊരു ചെറിയ ബോട്ടില്‍ കയറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അയാള്‍ ഇപ്പോള്‍ വെസ്റ്റ് യോര്‍ക്ക്ഷയറിലെ മൈഗ്രന്റ് ഹോസ്റ്റലില്‍ താമസിക്കുകയാണ്. അഭയത്തിനായി ഇയാള്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്.