- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിജിലന്‍സ് റെയ്ഡ് പതിവായിട്ടും കൊച്ചറയിലെ ബെവ്കോ ഔട്ട്ലെറ്റില്‍ അഴിമതിക്ക് കുറവില്ല; ഗുരുതരമായ ക്രമക്കേടുകളും കണക്കില്‍പ്പെടാത്ത പണവും കണ്ടെത്തിയിട്ടും ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തത് വിവാദമാകുന്നു
കൊച്ചറ (ഇടുക്കി):കൊച്ചറയിലെ ബെവ്കോ ഔട്ട്ലെറ്റില്‍ വിജിലന്‍സ് നടത്തിയ റെയ്ഡുകളില്‍ ഗുരുതരമായ ക്രമക്കേടുകളും കണക്കില്‍പ്പെടാത്ത പണവും കണ്ടെത്തിയിട്ടും ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തത് വിവാദമാകുന്നു. ഒരു മാസത്തിനിടെ രണ്ടു തവണയാണ് വിജിലന്‍സ് ഇവിടെ മിന്നല്‍ പരിശോധന നടത്തിയത്. ഓരോ പരിശോധനയിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും അത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയല്ലാതെ വിജിലന്‍സിന് നേരിട്ട് നടപടിയെടുക്കാന്‍ പരിമിതികളുണ്ട്.
വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി ആഴ്ചകള്‍ കഴിഞ്ഞിട്ടും കെ.എസ്.ബി.സി.യുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. വിജിലന്‍സ് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ കെ.എസ്.ബി.സി. ആസ്ഥാനത്തെ ഓഡിറ്റ് വിഭാഗത്തിലെ ഉന്നതര്‍ പൂഴ്ത്തിവെക്കുന്നതായാണ് വിവരം. ഇതിനായി പ്രത്യേക ലോബികള്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ മാനേജിങ് ഡയറക്ടറുടെ ശ്രദ്ധയില്‍പോലും എത്താതെ മുക്കുന്നതായും സൂചനയുണ്ട്. നിയമപ്രകാരം, ജില്ലാ വെയര്‍ഹൗസ് മാനേജര്‍ മാസത്തില്‍ കുറഞ്ഞത് രണ്ടു തവണ ബെവ്കോ ഔട്ട്ലെറ്റുകള്‍ ഓഡിറ്റ് ചെയ്യേണ്ടതാണ്.
എന്നാല്‍ ഈ ചട്ടം പാലിക്കപ്പെടുന്നില്ല. പരിശോധനയുടെ പേരില്‍ ഔട്ട്ലെറ്റുകളില്‍ എത്തുന്നവര്‍ 'സല്‍ക്കാരങ്ങള്‍' സ്വീകരിച്ച് മടങ്ങുകയാണെന്ന് ആരോപണമുണ്ട്. ചിട്ടയായ പരിശോധനകള്‍ നടത്തിയാല്‍ ഔട്ട്ലെറ്റുകളിലെ ക്രമക്കേടുകള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.