- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അപകടത്തില്‍ മസ്തിഷ്‌ക മരണം; 11 പേര്‍ക്ക് പുതു ജീവന് നല്കി ഇളങ്കോയും ശശികുമാറും യാത്രയായി; ഔദ്യോഗിക ബഹുമതികള്‍ നല്കി യാത്രയാക്കി സര്‍ക്കാര്‍
അപകടത്തില്‍ മസ്തിഷ്‌ക മരണം; 11 പേര്‍ക്ക് പുതു ജീവന് നല്കി ഇളങ്കോയും ശശികുമാറും യാത്രയായി
കോയമ്പത്തൂര്‍: വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഇളങ്കോയും ശശികുമാറും 11 പേര്‍ക്കു പുതുജീവന്‍ പകര്‍ന്ന് യാത്രയായി. വ്യത്.സ്ത അപകടങ്ങളില്‍ മസ്തിഷ്‌ക മരണം സംഭവിച്ച രണ്ടുപേരുടെയും അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുക ആയിരുന്നു. വിജയാപുരം സിഡ്കോ റോഡില്‍ ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു തിരുപ്പൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇളങ്കോയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്.
വെള്ളകരട് സ്വദേശി വേലുസ്വാമി എലിസബത്ത് ദമ്പതികളുടെ മകനാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഇളങ്കോ (15). ഇളങ്കോയുടെ അവയവങ്ങള്‍ ആറു പേര്‍ക്കു ദാനം ചെയ്തു. ഈ മാസം 21ന് സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്നു സഞ്ചരിക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഇളങ്കോയുടെ ജീവനെടുത്തത്. അവയവങ്ങള്‍ ആംബുലന്‍സില്‍ കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും വിമാനമാര്‍ഗം ചെന്നൈയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും എത്തിച്ചു.
ഡ്രൈവര്‍ജോലിക്കിടെ വീണു തലയ്ക്കു പരുക്കേറ്റാണ് ശശികുമാറിന്റെ മരണം. കോയമ്പത്തൂര്‍ കെജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണു തിരുമലയംപാളയം സ്വദേശി ശശികുമാറിനു (46) മസ്തിഷ്‌കമരണം സംഭവിച്ചത്. ഇരുവൃക്കകളും ഹൃദയവും രണ്ടു കണ്ണുകളും 5 പേര്‍ക്കായി ദാനം ചെയ്തു. ഭാര്യ: ഗായത്രി ദേവി. മക്കള്‍: ശ്രീഹരി പ്രസാദ്, തെന്നിശ്വരന്‍. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു രണ്ടുപേരുടെയും സംസ്‌കാരം.