- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിന്റെ ഹാന്‍ഡില്‍ ഒരു കാറില്‍ തട്ടി ചരിഞ്ഞു വീണു; അതേ ദിശയില്‍ പോകുകയായിരുന്ന കെ.എസ് ആര്‍.ടി.സി ബസിന്റെ അടിയിലേക്ക് വീണ നിഹാല്‍; പിന്നെ നടന്നത് അത്ഭുതം; കൊല്ലം സാരഥി ജംഗ്ഷനില്‍ 'സാരഥിയുടെ' ബ്രേക്കിടല്‍ കൈയ്യടിയാകുമ്പോള്
കൊല്ലം: കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. ബസ് ഡ്രൈവര്‍ സമയോചിതമായി ബ്രേക്കിട്ടതിനാല്‍ ടയര്‍ കയറിയിറങ്ങാതെ രക്ഷപ്പെടുകയായിരുന്നു. ബസ് ഡ്രൈവറെ അഭിനന്ദിച്ച് യുവാവിന്റെ കുടുംബവും നാട്ടുകാരും രംഗത്തു വന്നു.
കഴിഞ്ഞ ദിവസം കൊല്ലം സാരഥി ജംങ്ഷനിലാണ് അപകടം നടന്നത്. കൊട്ടാരക്കരയില്‍ നിന്നും കൊല്ലത്തേക്കു പോകുകയായിരുന്ന ചാത്തനാകുളം ഷീബാ മന്‍സിലില്‍ നിഹാലിന്റെ (20) ബൈക്കിന്റെ ഹാന്‍ഡില്‍ ഒരു കാറില്‍ തട്ടി ചരിഞ്ഞു വീഴുകയായിരുന്നു. അതേ ദിശയില്‍ പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ അടിയിലേക്കാണ് മെഡിക്കല്‍ റെപ്രസന്‍്റീവായ നിഹാല്‍ വീണത്. അപകടമുണ്ടായ ഉടന്‍ ബസ് ഡ്രൈവര്‍ അനില്‍കുമാര്‍ പെട്ടെന്നു ബ്രേക്കിട്ടു.
പിന്‍ചക്രം നിഹാലിന്റെ തോളില്‍ തട്ടി നില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി നിഹാലിനെ പുറത്തെടുക്കുകയായിരുന്നു. നിസാര പരിക്കുകള്‍ മാത്രമാണ് നിഹാലിനുണ്ടായിരുന്നത്്. പത്തനാപുരം ഡിപ്പോയിലെ ഡ്രൈവറായ അനില്‍കുമാറിനെ നിഹാലിന്റെ കുടുംബാംഗങ്ങള്‍ അഭിനന്ദിച്ചു.