- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ ഭരണാധികാരികളെ നിശിതമായി വിമര്‍ശിക്കുന്ന നോ കോംപ്രമൈസ് നിലപാട്; ഷാജന്‍ സ്‌കറിയക്ക് നേരെ ഉണ്ടായ വധശ്രമം നടുക്കുന്നത്; ആശയത്തെ ആശയപരമായി നേരിടാന്‍ കഴിയാത്തവര്‍ കായികമായി നേരിടാന്‍ ശ്രമിക്കുന്നു; ആക്രമിച്ചവരെ ഉടനടി പിടികൂടണമെന്ന് കൃഷ്ണകുമാര്‍
ഷാജന്‍ സ്‌കറിയയെ ആക്രമിച്ചവരെ ഉടനടി പിടികൂടണമെന്ന് കൃഷ്ണകുമാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമസ്വാതന്ത്ര്യം തകര്‍ച്ച നേരിടുന്നു എന്നതിന്റെ തെളിവാണ് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് നേരെ ഉണ്ടായ വധശ്രമമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കൃഷ്ണകുമാര്‍. ആശയത്തെ ആശയപരമായി നേരിടാന്‍ കഴിയാത്തവര്‍ കായികമായി നേരിടാനാണ് ശ്രമിക്കുന്നത്. ഇത് ഒട്ടും ഭൂഷണമായ കാര്യമല്ല. നിര്‍ഭമായി കാര്യങ്ങള്‍ പറയുന്നവരുടെ വാമൂടി കെട്ടാനാണ് ശ്രമം. തങ്ങള്‍ക്കെതിരെ പറയുന്നവരെ തല്ലിയൊതുക്കും എന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ല. ഷാജന്‍ സ്‌കറിയയെ ആക്രമിച്ചവരെ ഉടനടി പിടികൂടി നിയമവാഴ്ച്ച ഉറപ്പാക്കാന്‍ നിയമപാലകര്‍ തയ്യാറാകണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
നിര്‍ഭയമായി സത്യങ്ങള്‍ വിളിച്ചു പറയുന്ന മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് നേരെ ഉണ്ടായ വധശ്രമം നടുക്കുന്നതാണ്. സംസ്ഥാനത്തെ ഭരണാധികാരികളെ നിശിതമായി വിമര്‍ശിക്കുന്ന നോ കോംപ്രമൈസ് നിലപാട് സ്വീകരിക്കുന്ന ഷാജനെതിരെ ഇപ്പോള്‍ ഉണ്ടായിരുന്നത് ആസൂത്രിത ആക്രമണമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ആശയത്തെ ആശയപരമായി നേരിടാന്‍ കഴിയാത്തവര്‍ കായികമായി നേരിടാനാണ് ശ്രമിക്കുന്നത്. ഇത് ഒട്ടും ഭൂഷണമായ കാര്യമല്ല. സംസ്ഥാനത്തെ മാധ്യമസ്വാതന്ത്ര്യം തകര്‍ച്ച നേരിടുന്നു എന്നതിന്റെ തെളിവാണ്. നിര്‍ഭമായി കാര്യങ്ങള്‍ പറയുന്നവരുടെ വാമൂടി കെട്ടാനാണ് ശ്രമം. തങ്ങള്‍ക്കെതിരെ പറയുന്നവരെ തല്ലിയൊതുക്കും എന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ല. ഷാജന്‍ സ്‌കറിയയെ ആക്രമിച്ചവരെ ഉടനടി പിടികൂടി നിയമവാഴ്ച്ച ഉറപ്പാക്കാന്‍ നിയമപാലകര്‍ തയ്യാറാകണം.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരുക്കേറ്റ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇടുക്കി നഗരത്തിലെ മങ്ങാട്ടുകവലയില്‍, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടി.എ.നസീര്‍ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്കു സമീപത്തു ഇന്നലെ വൈകിട്ടായിരുന്നു മര്‍ദനം. മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ചു. തുടര്‍ന്ന് കാര്‍ നിര്‍ത്തിയ ഷാജനെ കാറിനുള്ളില്‍ വച്ചുതന്നെ നാലംഗ സംഘം മൂക്കിലും ശരീരത്തിലും തുടരെ ഇടിക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മൂക്കില്‍നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഷാജന്‍. തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജില്ലാ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി സ്മിത മെമ്മോറിയല്‍ ആശുപത്രിയിലേക്കും മാറ്റി.
ഷാജന്‍ സ്‌കറിയയെ മങ്ങാട്ടു കവലയില്‍ വച്ച് ആക്രമിച്ചത് അഞ്ചു പേര്‍ ചേര്‍ന്നാണെന്ന് എഫ് ഐ ആറില്‍ പറയുന്നു. ആരുടേയും പേര് എഫ് ഐ ആറില്‍ ഇല്ല. എന്നാല്‍ ക്വാറി മുതലാളിയായ സിപിഎം അടുപ്പക്കാരനാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. ഷാജന്‍ സ്‌കറിയയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് എഫ് ഐ ആര്‍ പറയുന്നു. ശനിയാഴ്ച രാത്രി ആറു നാല്‍പ്പതിനായിരുന്നു ആക്രമണം. ഭാരതീയ ന്യായ സംഹിതയിലെ 182(2), 190, 191(1), 191(2), 191(3), 115(2), 351(2), 126(2), 110 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി കൃത്യമായ എഫ് ഐ ആര്‍ ആണ് പോലീസ് ഇട്ടിട്ടുള്ളത്. വധശ്രമകുറ്റവും ചുമത്തി.
ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ക്ക് മാധ്യമ പ്രവര്‍ത്തകനായ ആവലാതിക്കാരനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതികള്‍ ന്യായ വിരുദ്ധമായി സംഘം ചേര്‍ന്ന് തങ്ങള്‍ ഓരോരുത്തരും ടി സംഘത്തിലെ അംഗങ്ങള്‍ ആണെന്ന അറിവോടെ അക്രമം നടത്തിയെന്നാണ് എഫ് ഐ ആര്‍ പറയുന്നത്. മങ്ങാട്ടു കവല മില്ലിന് മുന്‍വശം ഭാഗത്തു വച്ച് ഥാര്‍ ജീപ്പ് ഇടിച്ചു. അതിന് ശേഷം ജിപ്പില്‍ നിന്നും ഡോറ് തുറന്ന് ഇറങ്ങി വന്ന് നിന്നെ കൊന്നിട്ടേ ഞങ്ങള്‍ പോകുകയുള്ളൂ എന്ന് പറഞ്ഞ് ആവലാതിക്കാരനെ കാറില്‍ നിന്നും വലിച്ചു ചാടിക്കാന്‍ ശ്രമിച്ചു. അതിനെ എതിര്‍ത്ത ആവലാതിക്കാരനെ ഒന്നാം പ്രതി കൈ ചുരുട്ടി വലതു മുഖഭാഗത്തും മുക്കിലും തലയിലും വലത് നെഞ്ചിലും തുടരെ ഇടിച്ചു. ആവലാതിക്കാരന്റെ മൂക്കിലും വായിലും മുറിവുണ്ടായി.
രണ്ടു മതുല്‍ അഞ്ചു വരെയുള്ള പ്രതികള്‍ ഷാജന്‍ സ്‌കറിയയെ ബലമായി കാറില്‍ പിടിച്ചിരുത്തി. രണ്ടാം പ്രതിയും നിന്നെ കൊന്നിട്ടേ പോകൂവെന്ന് പറഞ്ഞ് കഴുത്തില്‍ അമര്‍ത്തി പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. മരണവെപ്രാളത്തില്‍ കൈ തട്ടി മാറ്റിയതു കൊണ്ടാണ് ആവലാതിക്കാരന്‍ മരണം സംഭവിക്കാത്തതെന്നും എഫ് ഐ ആര്‍ പറയുന്നു. അതായത് വധശ്രമത്തിനാണ് കേസെടുത്തത്.