കൊല്ലം: കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലെ അത്തപ്പുക്കളം ഇടല്‍ വിവദാത്തിലെ പോലീസ് എഫ് ഐ ആറില്‍ 'ഓപ്പറേഷന്‍ സിന്ദുര്‍' ഇല്ല. കലാപം ഉണ്ടാക്കാന്‍ വേണ്ടിയാണ് അത്തപ്പുക്കളം ഇട്ടതെന്നാണ് എഫ് ഐ ആര്‍. ക്ഷേത്ര പരിസരത്ത് കൊടി തോരണങ്ങളും ഫളക്‌സ് ബോര്‍ഡുകളും കെട്ടുന്നത് കോടതി നിരോധിച്ചിട്ടുണ്ട്. ഇതിന് വിപരീതമായി ക്ഷേത്ര കമ്മറ്റിയുടെ അനുമതിയില്ലാതെ പ്രധാന വഴിയില്‍ അത്തപ്പൂക്കളം ഇട്ടെന്നാണ് എഫ് ഐ ആര്‍.

ക്ഷേത്രത്തില്‍ നിന്നും 50 മീറ്റര്‍ ദൂരം മാറി ഉള്ള ഭാഗത്ത് ഛത്രപതി ശിവജിയുടെ ചിത്രം വച്ചതും രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലെ പകയുണ്ടാക്കാന്‍ എന്നാണ് ആരോപണം. ഇതും കലാപശ്രമത്തിന്റെ പരിധിയില്‍ പോലീസ് കൊണ്ടു വരുന്നു. ആര്‍ എസ് എസിന്റെ കൊടിയെന്ന് സൂചിപ്പിക്കുന്ന വിധം പൂക്കള്‍ കൊണ്ട് കൊടിയുണ്ടാക്കിയെന്നും എഫ് ഐ ആറിലുണ്ട്. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് പറയുന്നുമില്ല. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് എഴുതിയത് മായ്ക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടതെന്നാണ് ആര്‍ എസ് എസ് പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

'ഓപ്പറേഷന്‍ സിന്ദൂര്‍'' എന്ന് പൂക്കള്‍ കൊണ്ട് എഴുതിയത് മാറ്റണം എന്ന് പറയുന്ന പോലീസ് ഉദ്യോഗസ്ഥന്‍ രാഷ്ട്രവിരോധികളുടെ പ്രതിനിധിയെന്ന് മുന്‍ ഡിജിപി ടി. പി സെന്‍കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ' ഏതു അവന്‍ പറഞ്ഞാലും ''ഓപ്പറേഷന്‍ സിന്ദൂര്‍'' എന്ന് പൂക്കള്‍ കൊണ്ട് എഴുതിയത് മാറ്റണം എന്ന് പറയുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഭരണഘടനയെയോ നിയമത്തെയോ അല്ല പ്രതിനിധാനം ചെയുന്നത്. രാഷ്ട്ര വിരോധികളെയാണ് ' എന്നാണ് സെന്‍ കുമാര്‍ പറയുന്നത്.

കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലാണ് സംഭവം. ക്ഷേത്രത്തിന്റെ മുന്നിലെ വഴിയില്‍ പ്രദേശത്തെ യുവാക്കളാണ് പൂക്കളമിട്ടത്. പൂക്കളത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയിരുന്നു. അതിനാല്‍ പൂക്കളം നീക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. മാറ്റിയില്ലെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് യുവാക്കളെ ഭീഷണിപ്പെടുത്തി. സിപിഎമ്മുകാര്‍ അം?ഗങ്ങളായ ക്ഷേത്ര കമ്മിറ്റിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കളത്തിനെതിരെ പരാതി നല്‍കിയത്. പൊലീസിന്റെ നടപടിയില്‍ സംസ്ഥാനമാകെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയിളും വിഷയം ചര്‍ച്ചയായി.


ആനപ്പുറത്ത് ഹമാസ്, ഹിസ്ബുള്ള തീവ്രവാദികളുടെ ബാനറുകളുമായി തൃത്താലയില്‍ ഉറൂസ് അരങ്ങേറിയപ്പോള്‍ പൊലീസുകാര്‍ക്ക് ഒന്നും തോന്നിയില്ലേയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ചോദ്യം. ഓണപ്പൂക്കളത്തില്‍ തീവ്രവാദികള്‍ക്കെതിരെ ഭാരതം നേടിയ നിര്‍ണ്ണായകമായ ഒരു വിജയത്തെ സൂചിപ്പിക്കുന്ന ഒരു ഡിസൈന്‍ കൊടുത്തപ്പോള്‍ ഇടപെടുന്ന പിണറായി പൊലീസ് എന്ത് സൂചനയാണ് തരുന്നത്? ഈ നാട്ടില്‍ ജിഹാദികള്‍ക്ക് വലിയ ഭൂരിപക്ഷം ഉണ്ടെന്നല്ലേ? അതോ പച്ച വെളിച്ചം പോലീസ് സേനയെ ആകെ ഗ്രസിച്ചു എന്നോ? എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ക്ഷേത്ര കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് നടപടി എന്ന് പറയപ്പെടുന്നു. പോലീസ് അവിടേക്കെത്തി മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മാറ്റിയില്ലെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് യുവാക്കളെ ഭീഷണിപ്പെടുത്തി. അത്തപ്പൂക്കളം ഇടുന്നതിനെതിരെ ക്ഷേത്ര ഭരണ സമിതിയാണ് പരാതി നല്‍കിയത് എന്നും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ക്ഷേത്രത്തിന്റെ മുന്നിലെ വഴിയില്‍ പ്രദേശത്തെ യുവാക്കളാണ് പൂക്കളമിട്ടത്. പൂക്കളത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയിരുന്നു. ഇത് നീക്കണമെന്നാണ് പൊലീസ് പറയുന്നത്.

മാറ്റിയില്ലെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് യുവാക്കളെ ഭീഷണിപ്പെടുത്തി. അത്തപ്പൂക്കണം ഇടാന്‍ ഇനി പൂക്കളങ്ങളുടെ ഡിസൈന്റെ ഒരു ലിസ്റ്റ് ആദ്യം ഏമാന്‍മാര്‍ക്ക് അയച്ച് അപ്രൂവല്‍ വാങ്ങണോയെന്ന് പ്രതികരിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുലും രംഗത്തെത്തി. ' ഓണപ്പൂക്കളത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയാല്‍ പോലീസ് കേസെടുക്കുമത്രേ....എന്നാല്‍ പിന്നെ പൂക്കളങ്ങളുടെ ഡിസൈന്റെ ഒരു ലിസ്റ്റ് ആദ്യം ഏമാന്‍മാര്‍ക്ക് അയച്ച് അപ്രൂവല്‍ വാങ്ങാം....പോയി പണി നോക്ക് സാറന്‍മാരേ....' എന്നാണ് യുവരാജിന്റെ ഫേസ്ബുക്ക് പ്രതികരണം.