- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഔദ്യോഗികമായി നിലവിലില്ലാത്ത ഒരു രാജ്യം; രുചികരമായ ഭക്ഷണം കഴിച്ച് ഒരു ദിവസം ചെലവഴിച്ചു; ഭക്ഷണത്തിന്റെ ബില്ല കണ്ട് ഞെട്ടി ദമ്പതികള്‍; തെക്കുകിഴക്കന്‍ യൂറോപ്പിലെ സ്വയം പ്രഖ്യാപിത രാജ്യമായ പ്രിഡ്നെസ്ട്രോവിയന്‍ മോള്‍ഡേവിയന്‍ റിപ്പബ്ലിക്കില്‍ ദമ്പതികള്‍ക്ക് സംഭവിച്ചത്
ഔദ്യോഗികമായി നിലവിലില്ലാത്ത ഒരു രാജ്യത്ത് ഒരു ദിവസം ചെലവഴിച്ച ദമ്പതികള്‍ അവിടെ തങ്ങള്‍ക്ക് ലഭിച്ച ഭക്ഷണത്തിന്റെ ബില്ല് കണ്ട് ഞെട്ടി. അവിശ്വസനീയമാംവിധം കുറഞ്ഞ വിലയാണ് അവര്‍ക്ക് ഭക്ഷണത്തിനായി നല്‍കേണ്ടി വന്നത്. എന്നാല്‍ ഭക്ഷണമാകട്ടെ അതീവ രുചികരമായിരുന്നു എന്നാണ് അവര്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. കാലേബ് ടെയ്‌ലര്‍ കിസര്‍ ദമ്പതികളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ നിരന്തരമായി തങ്ങളുടെ യാത്ര അനുഭവങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്ക് വെയ്ക്കാറുളളതാണ്.
തെക്കുകിഴക്കന്‍ യൂറോപ്പിലെ സ്വയം പ്രഖ്യാപിത രാജ്യമായ പ്രിഡ്നെസ്ട്രോവിയന്‍ മോള്‍ഡേവിയന്‍ റിപ്പബ്ലിക്കില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് അവര്‍ക്ക് ഇത്തരത്തിലുള്ള വിചിത്രമായ അനുഭവം ഉണ്ടായത്. കഴിഞ്ഞ മാസമാണ് ഈ ദമ്പതികള്‍ ഇവിടെ സന്ദര്‍ശനം നടത്തിയത്. യുക്രൈനിയന്‍ അതിര്‍ത്തിക്കും ഡൈനിസ്റ്റര്‍ നദിക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്, അന്താരാഷ്ട്രതലത്തില്‍ ഇതിനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കപ്പെട്ടിട്ടില്ല . പകരം ഇത് മോള്‍ഡോവയുടെ ഭാഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ട്രാന്‍സ്നിസ്ട്രിയ എന്നറിയപ്പെടുന്ന ഇവിടം 1990 ല്‍ സോവിയറ്റ് യൂണിയന്റെ പതനസമയത്ത് മോള്‍ഡോവയില്‍ നിന്ന് വേര്‍പിരിയുകയായിരുന്നു. കാലേബും ടെയ്‌ലറും തലസ്ഥാനമായ ടിറാസ്പോള്‍ സന്ദര്‍ശിച്ച അനുഭവങ്ങളാണ് ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ പങ്കുവെച്ചത്.
അതിര്‍ത്തിയില്‍ പല സ്ഥലങ്ങളിലും ഫോട്ടോഗ്രാഫി കര്‍ശനമായി വിലക്കിയിരിക്കുകയാണ്. ഇവിടെ റഷ്യന്‍ ഭാഷയിലാണ് ആശയ വിനിമയം നടക്കുന്നത്. എവിടെയും സോവിയറ്റ് കാലത്ത് ഉണ്ടായിരുന്ന പ്രതിമകളും പാര്‍്ട്ടി ചിഹ്നങ്ങളും കാണാന്‍ കഴിയും. സ്വര്‍ണ്ണ താഴികക്കുടം, ലെനിന്‍ പ്രതിമ, യുദ്ധ സ്മാരകങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കാഴ്ചകളും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ദമ്പതികള്‍ വെളിപ്പെടുത്തി. പകരം അവര്‍ക്ക് പ്രാദേശിക കറന്‍സിയായ ട്രാന്‍സ്നിസ്ട്രിയന്‍ റൂബിളുകളിലേക്ക് പണം മാറ്റേണ്ടിവന്നു. മികച്ച ഭക്ഷണമാണ് ലഭിച്ചതെന്നാണ് ഇവര്‍ പറയുന്നത്.
ഉച്ചയ്ക്ക് വീഞ്ഞും സ്വാദേറിയ ഭക്ഷണ സാധനങ്ങളും തങ്ങള്‍ ആവോളം കഴിച്ചതായി അവര്‍ പറയുന്നു. തങ്ങള്‍ ജീവിതത്തില്‍ കഴിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഭക്ഷണമായിരുന്നു ഇതെന്നാണ് അവര്‍ വെളിപ്പെടുത്തുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്ന പോലെ മികച്ച മദ്യവും പ്രത്യേകിച്ച് ബ്രാണ്ടിയും ഇവര്‍ വാങ്ങി. അത്താഴത്തിന്, ആപ്പിളിനുള്ളില്‍ ചെറി സോസ് ചേര്‍ത്ത് ചുട്ടെടുത്ത ബര്‍ഗറും ഏറെ സ്വാദിഷ്ടമായിരുന്നു എന്നാണ് ദമ്പതികള്‍ പറയുന്നത്. എന്നാല്‍ ഭക്ഷണത്തിന്റെ വില കണ്ടപ്പോഴാണ് ഇവര്‍ ശരിക്കും ഞെട്ടിയത്. രണ്ട് നേരത്തെ ഭക്ഷണത്തിനും നിരവധി പാനീയങ്ങള്‍ക്കും മധുരപലഹാരത്തിനും കൂടി 25 ഡോളറില്‍ താഴെയായിരുന്നു ബില്ല്.
ഏതായാലും ട്രാന്‍സ്നിസ്ട്രിയയിലേക്കുള്ള എല്ലാ യാത്രകളും യു.കെ വിദേശകാര്യ ഓഫീസും നിര്‍ദ്ദേശിക്കുകയാണ്. ഇവിടെ യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ ഭീഷണിയും ഇല്ല എന്ന കാര്യവും സര്‍ക്കാര്‍ ഓര്‍മ്മിപ്പിക്കുന്നു.