- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശരീരം ആവശ്യമില്ലാതെ വിയർക്കുന്നു; ചുമ്മാ..ഇരിക്കുമ്പോൾ തലകറക്കം; താടിയെല്ലും കഴുത്തും ഒരുപോലെ വേദന..'; ഇടയ്ക്ക് നെഞ്ചിൽ തോന്നുന്ന ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്; വളരെ നേരെത്തെ ഹൃദയാഘാതത്തെ എങ്ങനെ തിരിച്ചറിയാം; ചർച്ചയായി ഡോക്ടറിന്റെ വാക്കുകൾ
ഇന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല ചെറുപ്പക്കാരും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിങ്ങളെ ഹൃദയാഘാതം പിടികൂടുന്നതിന് മുമ്പ് എന്തൊക്കെ
കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന കാര്യമാണ് ഒരു പ്രമുഖ കാര്‍ഡിയോളജിസ്റ്റ് സൂചിപ്പിക്കുന്നത്. ലണ്ടനിലെ വെല്ലിംഗ്ടണ്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ഒലിവര്‍ ഗട്ട്മാനാണ് ഹൃദയത്തിന് പരിശോധന ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന നാല് ലക്ഷണങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗട്ട്മാന്‍ പറയുന്നത് കാര്യങ്ങള്‍ ഗുരുതരമാകുന്നതിന് വളരെ മുമ്പുതന്നെ ഇവ പ്രത്യക്ഷപ്പെടാം എന്നാണ്. ഹൃദയപ്രശ്നങ്ങളുടെ ഏറ്റവും അറിയപ്പെടുന്ന ലക്ഷണം, സിനിമകളില്‍ കാണുന്നത് പോലെ അപൂര്‍വ്വമായി ഭീകരമായ വേദന ആയിട്ടായിരിക്കാം എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ചിലപ്പോള്‍ നെഞ്ചില്‍ മുറുകുന്നത് പോലെ അല്ലെങ്കില്‍ ഭാരം കയററിവെച്ചത് പോലെയും തോന്നാം. ചില സമയത്ത് നെഞ്ചില്‍ ഒരു നാട കൊണ്ട് മുറുക്കി കെട്ടിയത് പോലെയും അനുഭവപ്പെടും. നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ദഹനക്കേട് പോലെ തോന്നിക്കുന്ന ഒരു വേദന ഉണ്ടാകും. തുടര്‍ന്ന് ഇത് ഇടത്തേ കൈയ്യിലേക്കും തോളുകള്‍, കഴുത്ത്, താടിയെല്ല് അല്ലെങ്കില്‍ പുറം എന്നിവയിലേക്കും വ്യാപിക്കും.
ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നത് മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ്. പലപ്പോഴും കാഠിന്യമേറിയതും ഇടുങ്ങിയതുമായ ധമനികള്‍ കാരണമാണ് ഇത് സംഭവിക്കുന്നത്. ഇതിനെ ആന്‍ജീന എന്നാണ് വിളിക്കപ്പെടുന്നത്. ആന്ജീ ഒരു ഹൃദയാഘാതമല്ലെങ്കിലും, ഇത് കൊറോണറി ആര്‍ട്ടറി രോഗത്തെ സൂചിപ്പിക്കുന്നു. ചികിത്സിച്ചില്ലെങ്കില്‍ ഇത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ഗട്ട്മാന്‍ വിശദീകരിക്കുന്നു.
കൂടാതെ, ഓക്കാനം, വിയര്‍പ്പ്, തലകറക്കം, ഉത്കണ്ഠയും എന്നിവയും ഉണ്ടെങ്കില്‍, അത് ഹൃദയം സമ്മര്‍ദ്ദത്തിലാണെന്ന സൂചനയാണ്. അടുത്തതായി, വ്യായാമത്തിന് ശേഷം ചെറുതായി ശ്വാസം മുട്ടുന്നത് സാധാരണമാണെങ്കിലും, ഇത് ഹൃദയം രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാന്‍ പാടുപെടുന്നതിന്റെ സൂചനയായിരിക്കാം' എന്നാണ് അദ്ദേഹം പറയുന്നത്. വെറുതേ ഇരിക്കുമ്പോള്‍ പൂര്‍ണ്ണമായി ആഴത്തില്‍ ശ്വസിക്കാന്‍ കഴിയാത്തതായി തോന്നല്‍, രാത്രിയില്‍ വായുവിനായി പെട്ടെന്ന് ഉണരുക, സുഖമായി ഉറങ്ങാന്‍ അധിക തലയിണകള്‍ ആവശ്യമായി വരിക എന്നിവയും ശ്രദ്ധിക്കേണ്ട മുന്നറിയിപ്പ് ലക്ഷണങ്ങളാണ്. ചിലര്‍ക്ക് ഇതിനൊപ്പം തുമ്മലും ചുമയും ഉണ്ടാകുന്നു. ചിലര്‍ക്ക് കാര്‍ നിര്‍ത്തി ഏതാനും ചുവടുകള്‍ നടന്നാല്‍ പോലും കിതപ്പുണ്ടാകുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.