- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട യുവാവ്; സ്വന്തം സഹോദരന്‍ എന്ന് കരുതുന്നയാളുടെ നിയമപരമായ പിതാവും ആ വ്യക്തി തന്നെ; ആ സത്യം തെളിഞ്ഞത് ഇങ്ങനെ
അമേരിക്കയിലെ ലാസ് വെഗാസില്‍ കൗമാരപ്രായത്തില്‍ അമ്മയാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട യുവാവ് തന്നെയാണ് സ്വന്തം സഹോദരന്‍ എന്ന് കരുതുന്നയാളുടെ നിയമപരമായ പിതാവ് എന്ന് കോടതി. കൂടാതെ ആ കുട്ടിയുടെ രക്ഷകര്‍തൃത്വവും ഈ യുവാവിനായിരിക്കും എന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയാറുകാരനായ ലോഗന്‍ ഗിഫോര്‍ഡാണ് തന്റെ 16 വയസ്സുള്ള സഹോദരന്‍ തന്റെ മകനാണെന്ന് സംശയിക്കുന്നതായി ജഡ്ജിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഡി.എന്‍.എ പരിശോധനകള്‍ അനിശ്ചിതത്വത്തിലായിരുന്നു.
2015 ല്‍ ലോഗന്റെ അമ്മ ഡോറീന്‍ ഗിഫോര്‍ഡിനെ ബലാത്സംഗ കുറ്റത്തിന്് എട്ട് മുതല്‍ 20 വര്‍ഷം വരെ തടവിന് ശിക്ഷിച്ചിരുന്നു. ലോഗന്‍ ഇപ്പോള്‍ നെവാഡയില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായി മാറിയിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം, തന്റെ സഹോദരന്റെ ജീവശാസ്ത്രപരമായ പിതാവ് ആരാണെന്ന് നിര്‍ണ്ണയിക്കാന്‍ ഒരു വിപുലമായ ഡി.എന്‍.എ പരിശോധനയ്ക്ക് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ലോഗന്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഫലങ്ങള്‍ കാണിക്കുന്നത് ലോഗനും പിതാവ് തിയോഡോര്‍ ഗിഫോര്‍ഡും വികലാംഗനായ തന്റെ സഹോദരനുമായി 99.9 ശതമാനം പൊരുത്തം ഉള്ളതായിട്ടാണ്.
എന്നാല്‍ ഇവരില്‍ ആരാണ് കുട്ടിയുടെ പിതാവ് എന്ന കാര്യത്തില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ അന്തിമ തീരുമാനം ആയിട്ടില്ലായിരുന്നു. എന്നാല്‍ ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനാല്‍ ലോഗന്‍ ആണ്‍കുട്ടിയുടെ പിതാവാണെന്നും കേസില്‍ പങ്കെടുക്കാന്‍ തിയോഡോര്‍ വിസമ്മതിച്ചതായും ജഡ്ജി കൂട്ടിച്ചേര്‍ത്തു. തിയോഡര്‍ കേസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ തനിക്ക് അദ്ദേഹത്തെ പിതാവാക്കാന്‍ കഴിയില്ല എന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ലോഗന്റെ അമ്മയായ ഡോറീന്‍ ഇപ്പോള്‍ പരോളില്‍ ഇറങ്ങി മസാച്യുസെറ്റ്സില്‍ താമസിക്കുകയാണ്. അവര്‍ ഹിയറിംഗില്‍ സന്നിഹിതയായിരുന്നു. ഭര്‍ത്താവായ തിയോഡര്‍ തന്നെയാണ് കു്ട്ടിയുടെ പിതാവ് എന്ന കാര്യത്തില്‍ തനിക്ക് ഒരു സംശയവും ഇല്ലായിരുന്നു എന്നാണ് ഡോറീന്‍ വ്യക്തമാക്കിയത്.
വാദം കേട്ടതിന് ശേഷം, കേസില്‍ നിന്ന് മാറാന്‍ തയ്യാറാണെന്ന് ലോഗനും പറഞ്ഞിരുന്നു. ലൈംഗിക പീഡനത്തിന് ഇരയായ പുരുഷന്മാര്‍ക്ക് പ്രചോദനം നല്‍കുന്നതിനായി തന്റെ കഥ പരസ്യമായി പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ലോഗന്‍് 16 വയസ്സുള്ളപ്പോള്‍ അധികാരികള്‍ക്ക് മുന്നില്‍ എത്തി, പത്ത് വയസ്സുള്ളപ്പോള്‍ മുതല്‍ അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി അറിയിച്ചിരുന്നു. വെറും 16 വയസ്സുള്ളപ്പോള്‍, തന്റെ പീഡനത്തിന്റെ അവസാന കാലഘട്ടത്തില്‍ ഗര്‍ഭം ധരിച്ച തന്റെ ഇളയ സഹോദരന്‍ യഥാര്‍ത്ഥത്തില്‍ തന്റെ ജൈവിക മകനായിരിക്കാമെന്ന് ത്ന്നെയാണ് ലോഗന്‍ വിശ്വസിച്ചിരുന്നത്.
പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ലൈംഗികമായി പീഡിപ്പിച്ചതിനും അഗമ്യഗമനത്തിനും ഡോറീനെതിരെ കുറ്റം ചുമത്തിയിരുന്നു. കൂടാതെ ഡോറീന്‍ ജയിലിലായ അവസരത്തില്‍ ലോഗന്‍ തന്റെ ഇളയ സഹോദരനെ സം രക്ഷിക്കുകയും ചെയ്തിരുന്നു. പിതാവായ തിയോഡര്‍ കുട്ടിയെ പരിപാലിക്കുന്നത് അവസാനിപ്പിച്ച സാഹചര്യത്തിലാണ് ലോഗന്‍ ആ ചുമതലയും ഏറ്റെടുത്തത്.