മുദ്രനിരപ്പില്‍ നിന്ന് 29,030 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എവറസ്റ്റ് കൊടുമുടി ഏതൊരു പര്‍വതാരോഹകനും ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍, ഒരു പോളിഷ് പര്‍വ്വതാരോഹകന്‍ ഭൂമിയിലെ ഏറ്റവും ഉയരമുള്ള ഈ കൊടുമുടി കയറുന്നത് എളുപ്പമാക്കുന്ന ഒരു അത്ഭുതകരമായ നേട്ടം കൈവരിച്ചു. ഓക്സിജന്‍ സിലിണ്ടര്‍ ഇല്ലാതെ എവറസ്റ്റ് കൊടുമുടി കയറി സ്‌കീയിംഗ് നടത്തുന്ന ആദ്യ വ്യക്തിയായി 37 കാരനായ ആന്‍ഡ്രെജ് ബാര്‍ഗിയാല്‍ മാറിയിരിക്കുകയാണ്.

തന്റെ ഇന്‍സ്റ്റാഗ്രാമിനായി ഒരു വീഡിയോയും അദ്ദേഹം ഇവിടെ നിന്്ന റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. താന്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള പര്‍വതത്തിന്റെ മുകളിലാണ് എന്നും സ്‌ക്കീയിംഗ് നടത്താന്‍ പോകുകയാണെന്നും ബാര്‍ഗിയല്‍ ഈ വീഡിയോയില്‍ പറയുന്നു. ആറായിരത്തിലധികം പേരാണ് നിലവില്‍ എവറസ്റ്റ് കീഴടക്കിയിട്ടുണ്ടെങ്കിലും, 200-ല്‍ താഴെ ആളുകള്‍ മാത്രമാണ് ഓക്സിജന്‍ കൈവശമില്ലാതെ അവിടേക്ക് എത്തിയിട്ടുള്ളത്. ഓക്സിജന്‍ ഇല്ലാതെ കയറിയവര്‍ പോലും അവിടെ സ്‌ക്കീയിംഗ് നടത്താന്‍ ധൈര്യം കാട്ടിയിട്ടില്ല. ഇവിടെ ഓക്സിജന്‍ വളരെ നേര്‍ത്ത രൂപത്തിലാണ് ലഭ്യമായിട്ടുള്ളത്. മരണമേഖല എന്ന് തന്നെയാണ് പലരും എവറസ്റ്റ് കൊടുമുടിയുടെ ഏറ്റവും മുകളിലുള്ള ഭാഗത്തെ വിശേഷിപ്പിക്കുന്നത്.

തിങ്കളാഴ്ചയാണ് ബാര്‍ഗിയല്‍ 21,000 താഴെയുള്ള ക്യാമ്പ് ടൂവിലേക്ക് മടങ്ങിയെത്തിയത്. നല്ല ഇരുട്ടായത് കൊണ്ട്, അദ്ദേഹത്തിന് കൂടുതല്‍ സമയം സ്‌ക്കീയിംഗ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച രാവിലെയോടെയാണ് അദ്ദേഹം താഴെയുള്ള ബേസ് ക്യാമ്പിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ മലയിറങ്ങാന്‍ ശ്രമിക്കുന്നതിനു മുമ്പുതന്നെ, മാരകമായേക്കാവുന്ന വെല്ലുവിളികള്‍ ബാര്‍ഗിയല്‍ നേരിട്ടിരുന്നു. ശരത്കാലത്ത് മിക്ക പര്‍വതാരോഹകരും വന്‍ മഞ്ഞുവീഴ്ച, ശക്തമായ കാറ്റ്, മറ്റ് പര്യവേഷണ സംഘങ്ങളുടെ പിന്തുണക്കുറവ് എന്നിവ കാരണം പര്‍വതാരോഹണം ഒഴിവാക്കുന്നതാണ് പതിവ്. നാല് ദിവസത്തെ പര്‍വ്വതാരോഹണത്തിന് ഇടയില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ ബാര്‍ഗിയലും അദ്ദേഹത്തിന്റെ ഗൈഡ് ഡാവ 'സ്പീഡ്' ഷെര്‍പ്പയും കുടുങ്ങിപ്പോയിരുന്നു.

ഇവിടെ എണ്ണായിരം മീറ്ററിന് മുകളില്‍ വായുവില്‍ സാധാരണ ഓക്സിജന്റെ മൂന്നിലൊന്ന് മാത്രമേ അടങ്ങിയിട്ടുള്ളൂ. കൂടാതെ ഇവ മനുഷ്യശരീരത്തിന് ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്തത്ര നേര്‍ത്തതുമാണ്. ബാര്‍ഗിയല്‍ 16 മണിക്കൂറാണ് ഈ പ്രദേശത്ത് കുടുങ്ങിപ്പോയത്. താഴേക്ക് ഇറങ്ങുന്ന് വേളയിലും ബാര്‍ജിയില്‍ സ്‌ക്ീയിംഗ് നടത്തിയിരുന്നു.ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്് ചെയ്തിട്ടുണ്ട്. പോളണ്ടിലെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ബാര്‍ജിയലിനെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. എവറസ്റ്റില്‍ സ്‌ക്കീയിംഗ് നടത്താനുള്ള ബാര്‍ജിയലിന്റെ മൂ്ന്നാമത്തെ ശ്രമമാണ് വിജയം കണ്ടത്.

ലോകത്തിലെ എണ്ണായിരം മീറ്റര്‍ ഉയരമുള്ള 14 കൊടുമുടികളിലും സ്‌കീയിംഗ് നടത്തുന്ന ആദ്യ വ്യക്തിയാകുക എന്നതാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. ഇത്തരം ആറ് കൊടുമുടികളില്‍ ഇതിനകം തന്നെ അദ്ദേഹം ഈ ദൗത്യം പൂര്‍ത്തിയാക്കിയിരുന്നു. 2023 ല്‍, ഹിമാലയം കഴിഞ്ഞാല്‍ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പര്‍വതനിരയായ കാരക്കോറം ശ്രേണിയിലെ നാല് പര്‍വതങ്ങളിലും സ്‌കീയിംഗ് നടത്തുന്ന ആദ്യ വ്യക്തിയായി ബാര്‍ഗിയല്‍ മാറിയിരുന്നു.