- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രവിചന്ദ്രനും ശ്രീജിത്ത് പണിക്കറും തമ്മിലുള്ള സംവാദം നടക്കുന്നതിനിടെ 'തോക്ക് ആശങ്ക'! കൊണ്ടു വന്നത് ലൈസന്‍സുകള്ള തോക്ക്; കാരണം സ്വയം സുരക്ഷ; ആ ഉദയംപേരൂരുകാരന്‍ പ്രശ്നക്കാരന്‍ ആയിരുന്നില്ല; വധഭീഷണിയുള്ള ആള്‍ ആ തോക്ക് കൈവശം വച്ചത് സ്വയ സുരക്ഷയ്ക്ക്; ലിറ്റ്മസില്‍ സംഭവിച്ചത്
കൊച്ചി: ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്‍ പങ്കെടുത്ത പരിപാടിക്കെത്തിയ ആളുടെ പക്കല്‍ തോക്ക് കണ്ടെത്തിയത് ആശങ്ക പരത്തി. ഉദയംപേരൂര്‍ സ്വദേശിയുടെ കൈവശമാണ് തോക്കുണ്ടായിരുന്നത്. നിരീശ്വര വാദി കൂട്ടായ്മയുടെ സമ്മേളനമാണ് ഇതു കാരണം പ്രതിസന്ധിയിലായത്. ദുരൂഹത നീങ്ങിയതോടെ പരിപാട് മുന് നിശ്ചയ പ്രകാരം നടന്നു.
ഒരാള്‍ തോക്കുമായി എത്തിയതെന്ന് സംഘാടകരിലൊരാള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ പോലീസും ബോംബ്, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. തോക്കിന് ലൈസന്‍സുണ്ടായിരുന്നു. ഉദയംപേരൂര്‍ സ്വദേശി നേരത്തേ വധശ്രമത്തിന് ഇരയായിരുന്നു. പരിശോധനാ ചുമതലയുള്ളവരോട് ഇക്കാര്യം ഇയാള്‍ പറഞ്ഞിരുന്നു. പരിശോധനകള്‍ പൂര്‍ത്തിയാക്കി പിന്നീട് ഇയാളെ വിട്ടയച്ചു. ദുരൂഹതകളൊന്നും ഇല്ലാത്തതു കൊണ്ടാണ് ഇത്.
വിവാദത്തെ തുടര്‍ന്ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടി അല്പ സമയം നിര്‍ത്തിവച്ചു. എസെന്‍സ് ഗ്ലോബലിന്റെ വാര്‍ഷികസമ്മേളനം(ലിറ്റ്മസ് 25) ആയിരുന്നു ചടങ്ങ്. തസ്ലീമയ്ക്കാണ് ഇത്തവണത്തെ എസെന്‍സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്.
പരിപാടിക്കെത്തിയ മുഴുവന്‍ ആളുകളെയും ഹാളിനു പുറത്തിറക്കി പരിശോധിച്ചശേഷമാണ് പോലീസ് പിന്നീട് അകത്തേക്കു വിട്ടത്. ഉച്ചകഴിഞ്ഞു നടന്ന സെഷനില്‍ തസ്ലീമ നസ്രീന്‍ പങ്കെടുത്തു. ലൈസന്‍സുള്ള തോക്കാണെന്ന് പൊലീസ് പറഞ്ഞു. പരിശോധനകള്‍ നടക്കുകയാണെന്നും ആശങ്കവേണ്ടെന്നും പൊലീസ് വ്യക്തമാക്കി.
''20 മിനിട്ടു നേരത്തേക്ക് പരിപാടി നിര്‍ത്തുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. സാങ്കേതിക പ്രശ്‌നമാണെന്നാണ് പറഞ്ഞത്. പിന്നീട് പൊലീസെത്തി എല്ലാവരെയും പുറത്തിറക്കി സ്റ്റേഡിയം പരിശോധിച്ചു''പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 11 മണിയോടെ പൊലീസ് എത്തി സമ്മേളനം നിര്‍ത്തിവെപ്പിക്കുകയും, പരിശോധന നടത്തുകയുമായിരുന്നു.
രവിചന്ദ്രനും ശ്രീജിത്ത് പണിക്കറും തമ്മിലുള്ള സംവാദം നടക്കുന്നതിനിടെയാണ് പരിപാടി നിര്‍ത്തിയത്. ആയിരക്കണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നത്.