- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അഫ്ഗാനിസ്ഥാനില്‍ നിന്ന് അഞ്ച് വര്‍ഷം മുന്‍പ് അഭയാര്‍ത്ഥിയായി എത്തി... തെരുവിലിറങ്ങി കുത്തിക്കൊന്നത് ഒരാളെ... മൂന്നു പേര്‍ക്ക് കുത്തേറ്റു; കിഴക്കന്‍ ലണ്ടനിലെ തെരുവുകളില്‍ മുഖംമൂടി ധരിച്ച് പ്രകടനം നടത്തിയ മുസ്ലീം പ്രകടനക്കാര്‍ ബ്രിട്ടനെ കീഴടക്കാന്‍ എത്തിയ വിദേശ സൈന്യമോ?
ലണ്ടന്‍: വളര്‍ത്തു നായയുമായി നടക്കാന്‍ ഇറങ്ങിയതിനിടയില്‍ കുത്തേറ്റ് മരിച്ച വ്യക്തിയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടു. അക്രമി അഞ്ച് വര്‍ഷം മുന്‍പ് ഒരു ലോറിയില്‍ യു കെയില്‍ എത്തിയ ഒരു അഫ്ഗാന്‍ പൗരനാണെന്ന കാര്യവും ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ മറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ അക്സ്ബ്രിഡ്ജ്, മിഡ്ഹഴ്സ്റ്റ് ഗാര്‍ഡനില്‍ വെച്ച് വെയ്ന്‍ ബ്രോഡ്ഹഴ്സ്റ്റ് എന്ന 49 കാരന്‍ കുത്തേറ്റ് മരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരില്‍ 22 കാരനായ ഒരു അഫ്ഗാന്‍ പൗരനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഇയാളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 2020 ല്‍ അനധികൃതമായി ബ്രിട്ടനില്‍ എത്തിയ വ്യക്തിയാണ് ഇയാളെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. രണ്ട് വര്‍ഷത്തിനു ശേഷം ഇയാള്‍ക്ക് ബ്രിട്ടനില്‍ താമസിക്കുന്നതിനുള്ള അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. കുത്തേറ്റ ബ്രോഡ്ഹഴ്സ്റ്റിനെ സംഭവസ്ഥലത്ത് വെച്ചു തന്നെ ചികിത്സിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കത്തിക്കുത്തില്‍ പരിക്കേറ്റ 45 കാരന്റെ വീട്ടില്‍ ഒരു ലോഡ്ജറായി താമസിക്കുകയായിരുന്നു ഇനിയും പേര് വെളിപ്പെടുത്താത്ത അഫ്ഗാന്‍ പൗരനെന്ന് പരിസരവാസികള്‍ പറയുന്നു. ഇവര്‍ക്കിടയില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു എന്നാണ് അവര്‍ പറയുന്നത്. തുടര്‍ന്ന് ഈയാള്‍ 45 കാരനെയും ഒരു 14 കാരനെയും കത്തിയുമായി ഓടിക്കുകയായിരുന്നു. ഇവരെ ആക്രമിക്കുന്നതിനിടയിലായിരുന്നു അതുവഴി വന്ന ബ്രോഡ്ഹഴ്സ്റ്റിന് കുത്തേറ്റത്.
അവര്‍ ബ്രിട്ടനെ കീഴടക്കാന്‍ വന്ന വിദേശ സൈനികര്‍
കിഴക്കന്‍ ലണ്ടനിലെ തെരുവുകളില്‍ മുഖംമൂടി ധരിച്ച് പ്രകടനം നടത്തിയ മുസ്ലീം പ്രകടനക്കാരെ ബ്രിട്ടനെ കീഴടക്കാന്‍ എത്തിയ വിദേശ സൈന്യത്തോടാണ് നെയ്ജല്‍ ഫരാജ് ഉപമിച്ചിരിക്കുന്നത്. അറബി ഭാഷയില്‍ മുദ്രാവാക്യം വിളിച്ച്, മുഖം മൂടിയെത്തിയ പ്രതിഷേധക്കാരുടെ നടപടിയെ ശക്തമായ ഭാഷയിലാണ് നെയ്ജല്‍ ഫരാജ് അപലപിച്ചത്. യുക്കിപ്പിന്റെ ഒരു പ്രതിഷേധ പ്രകടനം പോലീസ് നിരോധിച്ചതിനെ തുടര്‍ന്ന് ടവര്‍ ഹാമ്ലെറ്റ്‌സില്‍ നടന്ന മുസ്ലീം സമുദായക്കാരുടെ പ്രകടനത്തെ പരാമര്‍ശിച്ചായിരുന്നുഫരാജ് സംസാരിച്ചത്. തന്ന് ഇന്നുവരെയുള്ള ജീവിതത്തില്‍ കണ്ട ഏറ്റവും ഭയാനകമായ കാഴ്ച എന്നായിരുന്നു അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.
കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും ധരിച്ചെത്തിയ പ്രകടനക്കാര്‍ ബംഗ്ലാദേശിന്റെയും പലസ്തീന്റെയും പതാകകള്‍ ഏന്തിയായിരുന്നു തെരുവുകളില്‍ പ്രകടനം നടത്തിയത്. യുക്കിപ്പിന്റെ പ്രകടനം നടക്കാനിരുന്ന വഴികളിലൂടെയായിരുന്നു ഇവരുടെ മാര്‍ച്ചും. പ്രകടനക്കാരിലൊരാള്‍ മൈക്രോ ഫോണിലൂടെ താന്‍ തന്റെ സമുദായത്തിനോടൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. പ്രകടനത്തിന് മുന്‍പായി ഒരു നേതാവ് 5 പൗണ്ടിന്റെ മുഖംമൂടികള്‍ പ്രകടനക്കാര്‍ക്ക് നല്‍കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
പോലീസ് തിരിച്ചറിയാതിരിക്കാന്‍ മുഖം മൂടണം എന്നായിരുന്നു അയാള്‍ നിര്‍ദ്ദേശിച്ചിരുന്നത്. അതുകൊണ്ടു തന്നെ തന്റെ കൈയ്യില്‍ നിന്നും 5 പൗണ്ട് നല്‍കി മുഖംബമൂടികള്‍ വാങ്ങണമെന്നും അയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. യു കെയില്‍ ഏറ്റവും അധികം മുസ്ലീങ്ങള്‍ പാര്‍ക്കുന്ന ഇടമാണ് ടവര്‍ ഹാമ്ലറ്റ്‌സ്. ഇതാണ് യഥാര്‍ത്ഥ വംശീയത എന്നായിരുന്നു പ്രകടനത്തെ കുറിച്ച് ഫരാജ് പറഞ്ഞത്.




