തൃശൂര്‍: ഭാഷാ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ ഏറ്റെടുത്ത സര്‍വൈവല്‍ ത്രില്ലര്‍ 'മഞ്ഞുമല്‍ ബോയ്‌സ്' കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ വാരിക്കൂട്ടിയത് പത്ത് അവാര്‍ഡുകള്‍. ഭാഷാ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ആഗോള ബോക്‌സ് ഓഫിസില്‍ 200 കോടി നേടി കടന്നിരുന്നു. കുട്ടേട്ടനെയും പിള്ളേരേയും പ്രേക്ഷകര്‍ ഇരും കയ്യും നീട്ടിയാണ് സ്വീകരിച്ചത്. തിയേറ്ററുകള്‍ പൂരമ്പറമ്പാക്കിയ ചിത്രത്തിന് ചലച്ചിത്ര പുരസ്‌കാര വേദിയിലും വലിയ അംഗീകാരമാണ് കാത്തിരുന്നത്.

ലൂസ് അടിക്കടാ എന്ന ഒറ്റ വാചകവും ഗുണാകേവിന്റെ നിഗൂഡതയും ഒറ്റയടിക്കാണ് ഹിറ്റടിച്ചത്. മികച്ച ചിത്രം, സംവിധായകന്‍-ചിദംബരം, തിരക്കഥാകൃത്ത്-ചിദംബരം, ഛായാഗ്രഹണം-ഷൈജു ഖാലിദ്, സ്വഭാവ നടന്‍-സൗബിന്‍, സംഗീത സംവിധയകന്‍-സുഷിന്‍ ശ്യാം, ശബ്ദരൂപകല്‍പന-ഷിജിന്‍ മെല്‍വിന്‍, കലാസംവിധായകന്‍-അജയന്‍ ചാലിശേരി, ഗാനരചയിതാവ് വേടന്‍ (വിയര്‍പ്പ് തുന്നിയിട്ട കുപ്പായം) എന്നിങ്ങനെ അവാര്‍ഡാണ് ചിത്രം വാരിക്കൂട്ടിയത്.

ജാന്‍-എ-മന്നിന് ശേഷം ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സര്‍വൈവല്‍ ത്രില്ലറായ മഞ്ഞുമ്മല്‍ ബോയ്‌സ് 2024 ഫെബ്രുവരി 22നാണ് തിയറ്ററുകളില്‍ എത്തിയത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സംഘം സുഹൃത്തുക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൊടൈക്കനാലിലെ ഡെവിള്‍സ് കിച്ചന്‍ എന്നറിയപ്പെടുന്ന ഗുണാ കേവ്‌സിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത സിനിമ വെബ്‌സൈറ്റ് ആയ ഐഎംഡിബി പുറത്തുവിട്ട 2024ലെ ജനപ്രിയ സിനിമകളുടെ ലിസ്റ്റില്‍ ആദ്യത്തെ പത്ത് ചിത്രങ്ങളില്‍ മഞ്ഞുമ്മല്‍ ബോയ്‌സും ഇടം നേടിയിരുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ജൂറി ചെയര്‍മാനായ പ്രകാശ് രാജിന്റെ അസൗകര്യം പരിഗണിച്ചാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചത്. 128 ചിത്രങ്ങളാണ് പ്രാഥമിക ജൂറിയുടെ മുമ്പില്‍ എത്തിയത്. പ്രാഥമിക ജൂറി വിലയിരുത്തിയശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറി പരിഗണിച്ചത്.

പത്ത് പുരസ്‌കാരങ്ങള്‍

മികച്ച ചിത്രം, മികച്ച സംവിധായകന്‍ - ചിദംബരം , മികച്ച സ്വഭാവനടന്‍- സൗബിന്‍ ഷാഹിര്‍, മികച്ച ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ്, മികച്ച ഗാനരചയിതാവ്- വേടന്‍. മികച്ച കലാസംവിധായകന്‍- അജയന്‍ ചാലിശ്ശേരി. മികച്ച ശബ്ദമിശ്രണം- ഫസല്‍ എ ബക്കര്‍, ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍. മികച്ച ശബ്ദരൂപകല്‍പന- ഫസല്‍ എ ബക്കര്‍, ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍, മികച്ച പ്രോസസിങ് ലാബ്- ശ്രീക് വാര്യര്‍ പോയറ്റിക് ഓഫ് ഹോം സിനിമ തുടങ്ങീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍. 'വെരി ഗ്രേറ്റ്ഫുള്‍, ഇത്രയും നമ്മള്‍ പ്രതീക്ഷിച്ചില്ല. സിനിമയിലെ എല്ലാ ടെക്നീഷ്യന്‍സിനുമുള്ള അവാര്‍ഡാണിത്. നന്ദി, എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍.' ചിദംബരം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെ പറഞ്ഞു. 2024 ല്‍ പുറത്തിറങ്ങിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ എ മന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ ആദ്യ 200 കോടി കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു.

'വെരി ഗ്രേറ്റ്ഫുള്‍, ഇത്രയും നമ്മള്‍ പ്രതീക്ഷിച്ചില്ല. സിനിമയിലെ എല്ലാ ടെക്നീഷ്യന്‍സിനുമുള്ള അവാര്‍ഡാണിത്. നന്ദി, എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍.' ചിദംബരം പ്രതികരിക്കവെ പറഞ്ഞു.മികച്ച നടനുള്ള പുരസ്‌കാരം ഭ്രമയുഗം എന്ന ചിത്രത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷംല ഹംസയാണ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്.