പാരീസ്: ഫ്രാൻസിന്റെ വടക്കന്‍ തീരത്തുള്ള കടല്‍ത്തീര പട്ടണങ്ങളിലെ താമസക്കാര്‍ ഇപ്പോള്‍ ഭീതിയിലാണ്. കുടിയേറ്റക്കാരുടെ സംഘങ്ങളെ നേരിടാന്‍ പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് സാധാരണക്കാരായ ജനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് കുടിയേറ്റക്കാര്‍ ബീച്ചുകളില്‍ കാത്തിരിക്കുമ്പോള്‍ ഗ്രേവ്ലൈന്‍സ്, ഡണ്‍കിര്‍ക്ക്, കാലൈസ് തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാര്‍ നിയമലംഘനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചെറിയ ബോട്ടുകളില്‍ അനധികൃത കുടിയേറ്റക്കാര്‍ എത്തുന്ന ഗ്രേവ്ലൈന്‍സിലെ ഒരു താമസക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഈ കുടിയേറ്റക്കാരുടെ ആള്‍ക്കൂട്ടം തങ്ങളെ ഭയപ്പെടുത്തുകയാണ് എന്നാണ്. അവര്‍ പോലീസുമായി മാത്രമല്ല പോരാടുന്നത്.

തങ്ങളുടെ സ്വത്തുക്കളും കാറുകളും നശിപ്പിക്കുകയാണ് എന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. ബ്രിട്ടനിലേക്ക് കടക്കാനാണ് ഇവര്‍ ഫ്രാന്‍സിലെ തീരപ്രദേശങ്ങളില്‍ എത്തുന്നത്. ഇവരുടെ ബോട്ടുകള്‍ അധികൃതര്‍ കടത്തി വിടാത്ത സാഹചര്യത്തില്‍ അഭയാര്‍ത്ഥികള്‍ അക്രമാസക്തരായി പോലീസുമായി ഏറ്റുമുട്ടുകയാണ്. ഇത്തരത്തില്‍ പോലീസുമായി ഏറ്റുമുട്ടി പരാജയപ്പെട്ട നൂറോളം കുടിയേറ്റക്കാര്‍ ബഹളം വെയ്ക്കുന്ന വീഡിയോയും ഇപ്പോള്‍ ഒരു ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. ലൈഫ് ജാക്കറ്റുകള്‍ ധരിച്ച സംഘം ജനവാസ മേഖലകളിലൂടെ അലഞ്ഞുനടക്കുന്നതും ചിലര്‍ 'അല്ലാഹു അക്ബര്‍' എന്ന് വിളിച്ചുപറയുന്നതും പോലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുന്നതും വീഡിയോയില്‍ കാണാം.

ഉള്‍നാടന്‍ പ്രദേശമായ ഡണ്‍കിര്‍ക്കിനടുത്തുള്ള ലൂണ്‍-പ്ലേജിലെ ക്യാമ്പില്‍, കഴിഞ്ഞ വര്‍ഷം അര ഡസനിലധികം വെടിവയ്പ്പുകള്‍ ഉണ്ടായിട്ടുണ്ട്. കള്ളക്കടത്ത് ശൃംഖലകളും പണം നല്‍കാതെ ബോട്ടില്‍ കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് വെടിവെയ്പിലേക്ക് നയിച്ചത്.

ഗ്രേവ്ലൈന്‍സിനും ഡണ്‍കിര്‍ക്കിനും സമീപമുള്ള ബീച്ചുകള്‍ സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളായി മാറിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. വലിയ സംഘം ആളുകള്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് കടലിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ അധികൃതര്‍ കണ്ണീര്‍വാതകം പ്രയോഗിക്കുന്നുണ്ട്. കുടിയേറ്റക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുന്നത് ഇവരുടെ ശ്രമങ്ങളെ സാധ്യമാക്കുന്നു.

കുടിയേറ്റക്കാര്‍ അവ ധരിക്കുകയോ പൊതുസ്ഥലത്ത് കൊണ്ടുപോകുകയോ ചെയ്യുമ്പോള്‍ പ്രാദേശിക പോലീസ് ചെയ്യേണ്ട കാര്യം ലൈഫ് ജാക്കറ്റുകള്‍ നീക്കം ചെയ്യുക എന്നതാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. വണ്‍-ഇന്‍-വണ്‍-ഔട്ട് കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഫ്രഞ്ച് പോലീസ് 10% കുറച്ച്് ക്രോസിംഗുകള്‍ തടയുന്നുണ്ടെന്ന് ബുധനാഴ്ച വെളിപ്പെടുത്തിയതോടെയാണ് ഈ വാര്‍ത്ത വരുന്നത്.

ഓഗസ്റ്റില്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ചാനല്‍ കടക്കാന്‍ കുടിയേറ്റക്കാര്‍ നടത്തിയ 28.7% ശ്രമങ്ങള്‍ ഫ്രഞ്ച് പോലീസ് വിജയകരമായി തടഞ്ഞതായി പുതിയ ഡാറ്റ കാണിക്കുന്നു. എന്നാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഫ്രഞ്ച് ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പുള്ള 13 ആഴ്ച കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഏകദേശം 10% കുറവാണെന്നാണ് റിപ്പോർട്ട്.