- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
40,000 അടിയിൽ ലക്ഷ്യ സ്ഥാനം നോക്കി പതിയെ താഴ്ന്ന് പറന്ന വിമാനം; പെട്ടെന്ന് കോക്ക്പിറ്റിൽ പൈലറ്റിന് ഒബ്സ്റ്റിക്കിൾ വാണിംഗ്; റൺവേക്ക് ചുറ്റും തുള്ളിച്ചാടി ഒരു കൊടുംഭീകരൻ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഹനമാകി: ജപ്പാനിലെ ഹനമാകി വിമാനത്താവളത്തിന്റെ പ്രവർത്തനം അപ്രതീക്ഷിതമായി റൺവേയിൽ കണ്ടെത്തിയ കരടി കാരണം താറുമാറായി. ബുധനാഴ്ച യാത്രാ വിമാനം ലാൻഡ് ചെയ്യുന്നതിനിടയിലാണ് റൺവേയിലൂടെ ഓടുന്ന കരടിയെ വിമാനത്താവള അധികൃതർ കണ്ടെത്തിയത്. തുടർന്ന്, റൺവേ അടച്ചിട്ട് അധികൃതരും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ കരടിയെ കണ്ടെത്താനായില്ല. ഏകദേശം രണ്ട് മണിക്കൂറോളം വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നു.
ഈ സംഭവം ജപ്പാനിൽ കരടികളുടെ വർദ്ധിച്ചു വരുന്ന സാന്നിധ്യത്തെയും അവയുടെ മനുഷ്യവാസ മേഖലകളിലേക്കുള്ള കടന്നുകയറ്റത്തെയും വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. വടക്ക് കിഴക്കൻ ജപ്പാനിൽ കരടി ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, നവംബർ മാസത്തിൽ ജപ്പാൻ പ്രതിരോധ സേന സമീപ മേഖലകളിൽ കരടികളുടെ ആക്രമണം തടയുന്നതിനായി പ്രത്യേക നടപടികൾ സ്വീകരിച്ചിരുന്നു.
പർവ്വത മേഖലകളിൽ താമസിക്കുന്ന സാധാരണക്കാർക്ക് നേരെ കരടികളുടെ ആക്രമണം പതിവായതിനെ തുടർന്നായിരുന്നു ഇത്. സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, സൂപ്പർ മാർക്കറ്റുകൾ, റിസോർട്ടുകൾ എന്നിവിടങ്ങൾക്ക് സമീപത്തും കരടികൾ എത്തുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വടക്ക് കിഴക്കൻ ജപ്പാനിൽ സാധാരണമായി മാറിയിരുന്നു.
കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഏകദേശം 100-ഓളം ആളുകൾ കരടി ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇതിനോടകം 12 പേർ കരടികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 2006 മുതലാണ് ജപ്പാനിൽ കരടികളുടെ ആക്രമണങ്ങൾ കാര്യമായി രേഖപ്പെടുത്താൻ തുടങ്ങിയത്.
അകിറ്റ മേഖലയിൽ കൂൺ ശേഖരിക്കാൻ പോയ ഒരു വയോധികയെ കരടി ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് നാട്ടുകാർ ശക്തമായ പ്രതിഷേധം ഉയർത്തിയതും, തുടർന്ന് കരടികളെ നേരിടാനായി സൈന്യം അകിറ്റ മേഖലയിലേക്ക് വിന്യസിക്കപ്പെട്ടതും.
ഗ്രാമപ്രദേശങ്ങളിൽ ജനസംഖ്യ കുറഞ്ഞതോടെ, മുൻപ് കൃഷിയിടങ്ങളായിരുന്ന പല മേഖലകളിലും വന്യമൃഗങ്ങൾ തമ്പടിക്കാനും മനുഷ്യവാസ മേഖലകളിലേക്ക് കടന്നുകയറാനും തുടങ്ങിയത് ഈ പ്രശ്നത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.




