- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ തീര്‍ത്ഥാടക സംഘം; തിരികെയുള്ള യാത്രയിലായതിനാല്‍ കൂടുതല്‍ പേരും ഉറക്കത്തില്‍; ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്തിലെ വിശാലമുള്ള റോഡില്‍; ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപ്പിടിച്ചു; സൗദിയില്‍ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് കത്തി 42 പേര്‍ മരിച്ചു; ദുരന്തത്തില്‍ പെട്ടത് ഹൈദരാബാദ് സ്വദേശികള്‍
ദുബായ്: സൗദിയില്‍ ഉംറ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് കത്തി 42 പേര്‍ മരിച്ചു. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപ്പിടിക്കുകയായിരുന്നു. 20 സ്ത്രീകളും 11 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും.
43 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. വിശാലമുള്ള റോഡ് ആയതുകൊണ്ടുതന്നെ അതിവേഗത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന പാതയായിരുന്നു ഇത്. ഇവിടെവെച്ചാണ് യാത്രാ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചത്.
ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. തിരികെയുള്ള യാത്രയിലായതിനാല്‍ കൂടുതല്‍ പേരും ഉറക്കത്തിലായിരുന്നു. മുഫ്രിഹത്ത് എന്ന സ്ഥലത്തുവെച്ചാണ് ദാരുണമായ അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നുള്ള ആഘാതം വലുതായിരുന്നു. അപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകരാണ് മരണപ്പെട്ടതെന്നാണ് സൂചന. ഏകദേശം 20 സ്ത്രീകളും 11 കുട്ടികളും ബസിലുണ്ടായിരുന്നതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ദുരന്തം ഇന്ത്യന്‍ തീര്‍ത്ഥാടക സമൂഹത്തില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്.
അപകടവിവരമറിഞ്ഞയുടന്‍ സൗദിയിലെ അടിയന്തര സേവനങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തകര്‍ന്ന ബസ്സില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രാദേശിക വൃത്തങ്ങള്‍ 42 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും, അധികൃതര്‍ ഔദ്യോഗികമായി മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റവരുടെ എണ്ണത്തെക്കുറിച്ചോ അവരുടെ നിലയെക്കുറിച്ചോ വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദി അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനും പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും ഉറപ്പാക്കുന്നതിനും ഊര്‍ജ്ജിതമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.




