- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പിശാചോ അല്ലെങ്കില്‍ 'സൂര്യദേവന്റെ' കുട്ടിയെ ഗര്‍ഭം ധരിച്ച 'കന്യാമറിയമോ' ആണെന്ന് എല്ലാവരും ആദ്യം കരുതി; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെറുവിലെ അമ്മയ്ക്ക് പിന്നിലെ രഹസ്യം ഇന്നും അജ്ഞാതം; 1939ലെ ആ ഗര്‍ഭ കാരണം ഇന്നും അജ്ഞാതം
ലിമ: 1939 മെയ് 14-ന് വെറും അഞ്ച് വയസ്സും ഏഴു മാസവും 21 ദിവസവും മാത്രം പ്രായമുള്ളപ്പോള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി മാറിയ പെറുവിലെ ലിന മാര്‍സെല മെഡിനയുടെ കഥ ഇന്നും അത്ഭുതം. 85 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു വലിയ ദുരൂഹതയായി അവശേഷിക്കുകയാണ് ഈ സംഭവം. ഇപ്പോഴും ഇതിന് പിന്നിലെ ശാസ്ത്ര വസ്തുത കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
പ്രസവിച്ച കുട്ടിയുടെ പിതാവ് ആരാണെന്ന് ഇന്നും അജ്ഞാതമാണ്. ഈ സംഭവം ഡോക്ടര്‍മാരെയും ലോകത്തെയും ഒരുപോലെ അമ്പരപ്പിക്കുകയും, രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കൊപ്പം ആഗോള തലത്തില്‍ വലിയ ശ്രദ്ധ നേടുകയും ചെയ്തു. യൂറോപ്പില്‍ ബോംബുകള്‍ വര്‍ഷിക്കുമ്പോഴും, ഒരു അഞ്ച് വയസ്സുകാരി പ്രസവിച്ച വാര്‍ത്ത അന്താരാഷ്ട്ര പത്രങ്ങളില്‍ നിറഞ്ഞുനിന്നു, ഇത് അവിശ്വസനീയതയും കൗതുകവും നിറച്ചു.
പെറുവിലെ ഒരു വിദൂര ഗ്രാമത്തില്‍ ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന ലിനയുടെ വയറ്റില്‍ അസ്വാഭാവികമായ വീക്കം കണ്ടപ്പോള്‍, കുടുംബാംഗങ്ങള്‍ ആദ്യം അവളെ നാട്ടുവൈദ്യന്മാരുടെയും മന്ത്രവാദികളുടെയും അടുത്ത് കൊണ്ടുപോയി. ഒരു പിശാചോ അല്ലെങ്കില്‍ 'സൂര്യദേവന്റെ' കുട്ടിയെ ഗര്‍ഭം ധരിച്ച 'കന്യാമറിയമോ' ആണെന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍, പിസ്‌കോയിലെ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ആദ്യം ഒരു മുഴയാണെന്ന് സംശയമുണ്ടായി. തുടര്‍ന്നുള്ള പരിശോധനകളില്‍ ലിന ഏഴ് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന്, അഞ്ചു വയസ്സുകാരിയായ ലിനയെ സിസേറിയന്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. 2.7 കിലോഗ്രാം (ഏകദേശം 6 പൗണ്ട്) ഭാരമുള്ള ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞിന് ലിന ജന്മം നല്‍കി. ജെറാര്‍ഡോ എന്ന് പേരിട്ടു. അസാധാരണമാംവിധം നേരത്തെയുണ്ടായ ലൈംഗിക വളര്‍ച്ചയാണ് ലിനയ്ക്ക് ഗര്‍ഭം ധരിക്കാന്‍ കാരണമായതെന്ന് മെഡിക്കല്‍ പരിശോധനകളില്‍ സ്ഥിരീകരിച്ചു. ജെറാര്‍ഡോ തന്റെ പത്താം വയസ്സിലാണ് ലിന സഹോദരിയല്ല, തന്റെ അമ്മയാണെന്ന് മനസ്സിലാക്കിയത്. പിന്നീട് ലിന ഡോക്ടര്‍ സഹായിയായി ജോലി ചെയ്തു. മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത് ലിന ജീവിതകാലം മുഴുവന്‍ നിരസിച്ചിരുന്നു.
വൈദ്യശാസ്ത്ര രേഖകളും സ്വതന്ത്രമായ സ്ഥിരീകരണങ്ങളുമുള്ള ലിന മെഡിനയുടെ ഈ സംഭവം, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന നിലയില്‍ ഒരു ചരിത്രപരമായ അടയാളമായി ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ ഈ അസാധാരണ സംഭവത്തിന്റെ എല്ലാ വശങ്ങളും ഇപ്പോഴും പൂര്‍ണ്ണമായി വെളിപ്പെട്ടിട്ടില്ല.




