- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സിന്ധ് ഇന്ത്യയില്‍ നിന്നും വിഭജിച്ച് പോയത് എല്‍ കെ അദ്വാനിയെപ്പോലെയുള്ള സിന്ധികള്‍ അംഗീകരിച്ചിട്ടില്ല; നാളെ സിന്ധ് ഇന്ത്യയില്‍ തിരിച്ചെത്തില്ലെന്ന് ആര്‍ക്കറിയാം; അതിര്‍ത്തികള്‍ മാറിയേക്കാം; പാക്കിസ്ഥാന്റെ ഉറക്കം കെടുത്തുന്ന പ്രസ്താവനയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: സിന്ധ് മേഖല ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, എന്നാല്‍ അതിര്‍ത്തികള്‍ മാറുകയും സിന്ധ് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും ചെയ്തേക്കാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. 1947ല്‍ വിഭജനത്തെ തുടര്‍ന്നാണ് സിന്ധു നദിക്കടുത്തുള്ള പ്രദേശമായ സിന്ധ് പ്രവിശ്യ പാക്കിസ്ഥാനിലേക്ക് പോയത്. സിന്ധി ഹിന്ദുക്കള്‍, പ്രത്യേകിച്ച് എല്‍.കെ അദ്വാനിയെപ്പോലുള്ള നേതാക്കളുടെ തലമുറയില്‍പ്പെട്ടവര്‍ സിന്ധ് മേഖലയെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തുന്നത് ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയിലാണ് പ്രതിരോധമന്ത്രിയുടെ പരാമര്‍ശമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ പാകിസ്ഥാനിലാണെങ്കിലും സിന്ധ് പ്രദേശം ഇന്ത്യയുടെ പുരാതന സാംസ്‌കാരിക ചരിത്രവുമായി ഇഴചേര്‍ന്ന് കിടക്കുന്നതാണ് 'ഓപ്പറേഷന്‍ സിന്ദൂറി'ന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തിലാണ് രാജ്‌നാഥിന്റെ പുതിയ പരാമര്‍ശം. സിന്ധ് ഭാവിയില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്ന സൂചനയായിരുന്നു അദ്ദേഹം നല്‍കിയത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധനേടിയതായിരുന്നു ഈ വാക്കുകള്‍.
സിന്ധി സമാജ് സമ്മേളന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് രാജ്നാഥ് സിംഗ് ഈ നിര്‍ണ്ണായക പ്രസ്താവന നടത്തിയത്. നിലവിലെ അതിര്‍ത്തികള്‍ എന്തുതന്നെയായാലും, സിന്ധ് എപ്പോഴും ഇന്ത്യയുടെ നാഗരികതയുടെ ഭാഗമായിരിക്കും. 1947-ലെ വിഭജനത്തിന് മുന്‍പ് സിന്ധ് ഇന്ത്യയുടെ ഭാഗമായിരുന്നു, അതിനുശേഷമാണ് അത് പാകിസ്ഥാന്റെ ഭാഗമായത്. 'ഇന്ന് സിന്ധിന്റെ മണ്ണ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, എന്നാല്‍ നാഗരികതയുടെ കാര്യത്തില്‍ സിന്ധ് എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം, അതിര്‍ത്തികള്‍ക്ക് മാറ്റം വരാം. നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്ന് ആര്‍ക്കറിയാം എന്നും അദ്ദേഹം ചോദിച്ചു. ഇന്ന് ലോകത്ത് എവിടെ താമസിച്ചാലും, സിന്ധിലെ ജനങ്ങള്‍ എന്നും ഇന്ത്യയുമായി കുടുംബ ബന്ധം നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''സിന്ധി ഹിന്ദുക്കള്‍, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ തലമുറയില്‍പ്പെട്ടവര്‍ ഇന്ത്യയില്‍ നിന്ന് സിന്ധിനെ വേര്‍പ്പെടുത്തുന്നത് ഇപ്പോഴും അംഗീകരിച്ചിട്ടില്ലെന്ന് ലാല്‍ കൃഷ്ണ അദ്വാനി അദ്ദേഹത്തിന്റെ ഒരു പുസ്തകത്തില്‍ എഴുതിയിരുന്നു. സിന്ധില്‍ മാത്രമല്ല ഇന്ത്യയിലുടനീളം ഹിന്ദുക്കുള്‍ സിന്ധു നദിയെ പവിത്രമായി കണക്കാക്കുന്നു. സിന്ധിലെ മുസ്ലിംകളും സിന്ധു നദിയിലെ ജലം മക്കയിലെ സംസം ജലം പോലെ പവിത്രമെന്ന് കരുതുന്നവരാണ്. ഇത് അദ്വാനിജിയുടെ പരാമര്‍ശമാണ്''- രാജ്നാഥ് സിങ് പറഞ്ഞു. സിന്ധി സമാജ് സമ്മേളന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് രാജ്നാഥ് സിംഗ് ഈ നിര്‍ണ്ണായക പ്രസ്താവന നടത്തിയത്.
ഇപ്പോള്‍ സിന്ധ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം. പക്ഷേ സാംസ്‌കാരികമായി സിന്ധ് എല്ലായിപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയില്‍ അതിര്‍ത്തികള്‍ മാറിമറിയും. നാളെ സിന്ധ് ഇന്ത്യയിലേക്ക് മടങ്ങിയേക്കാം. സിന്ധു നദിയെ പവിത്രമായി കരുതുന്ന നമ്മുടെ സിന്ധ് ജനത എപ്പോഴും നമ്മുടേതായിരിക്കും. എവിടെയായിരുന്നാലും അവര്‍ എല്ലായിപ്പോഴും നമ്മുടേതായിരിക്കും എന്നും രാജ്നാഥ് സിങ് പറഞ്ഞു.
സെപ്റ്റംബര്‍ 22ന് മൊറോക്കോയില്‍ ഇന്ത്യന്‍ സമൂഹവുമായി നടത്തിയ ഒരു സംവാദത്തില്‍ ആക്രമണാത്മക നടപടികളില്ലാതെ തന്നെ പാക് അധീന കശ്മീര്‍ ഇന്ത്യ തിരിച്ചുപിടിക്കുമെന്ന് രാജ്നാഥ് സിങ് പറഞ്ഞിരുന്നു. പാക് അധീന കശ്മീരിലെ ജനങ്ങള്‍ അധിനിവേശക്കാരില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നുണ്ടെന്നും അവരുടെ മുദ്രാവാക്യങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞിരുന്നു.
അദ്വാനിയുടെ വാക്കുകളും സിന്ധി ഹിന്ദുക്കളുടെ വികാരവും
സിന്ധി സമുദായത്തിന്റെ യഥാര്‍ത്ഥ മാതൃഭൂമിയാണ് നിലവില്‍ പാകിസ്ഥാനിലുള്ള സിന്ധ്. അവിടെ സിന്ധു നദീതട സംസ്‌കാരം ഉടലെടുത്ത ഇടം. വിഭജനത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറവും സിന്ധി ഹിന്ദുക്കള്‍ സിന്ധിനോട് പുലര്‍ത്തുന്ന വൈകാരിക ബന്ധത്തെക്കുറിച്ചും അദ്ദേഹം ബിജെപി നേതാവ് എല്‍കെ അദ്വാനിയെ ഉദ്ധരിച്ച് സംസാരിച്ചു. സിന്ധ് ഇന്ത്യയുടെ ഭാഗമല്ലാതായതിനെ അദ്വാനിയുടെ തലമുറയിലെ സിന്ധി ഹിന്ദുക്കള്‍ക്ക് പൂര്‍ണ്ണമായി അംഗീകരിക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഹിന്ദുക്കള്‍ സിന്ധു നദിയെ പവിത്രമായി കണ്ടിരുന്നു. സിന്ധിലെ പല മുസ്ലീങ്ങള്‍ പോലും ഇതിലെ ജലത്തെ മക്കയിലെ ആബ്-എ-സംസമിന്റെ അത്രയും പവിത്രമായാണ് കണക്കാക്കിയിരുന്നത് എന്നും അദ്വാനി തന്റെ എഴുത്തുകളില്‍ പറഞ്ഞതായി രാജ്നാഥ് സിംഗ് പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, രാജ്നാഥ് സിംഗിന്റെ പ്രസ്താവനയോട് പാകിസ്ഥാന്‍ വരും ദിവസങ്ങളില്‍ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.




