- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'മെയിഡ് യിൻ ചൈന' തന്നെ..സമ്മതിച്ച് ! 'ആദ്യ റീയൂസബിള് റോക്കറ്റ്' എന്ന പേരിൽ പറപ്പിച്ച നമ്മുടെ അയൽ രാജ്യം; ശുഭമായി കുതിച്ചുയർന്ന് തിരിച്ച് ലാൻഡിങ്ങിനിടെ ബ്ലാസ്റ്റ്; ഉഗ്ര ശബ്ദത്തിൽ തീഗോളം
ബെയ്‌ജിംഗ്: പുനരുപയോഗിക്കാവുന്ന ബഹിരാകാശ റോക്കറ്റുകളുടെ രംഗത്ത് ലോക ശക്തികളുമായി മത്സരിക്കാനുള്ള ചൈനയുടെ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ മോഹങ്ങൾക്ക് കനത്ത തിരിച്ചടി. ചൈനയുടെ ചരിത്രത്തിലെ ആദ്യ റീയൂസബിൾ റോക്കറ്റായ 'സൂകെ-3' (Zhuque-3) യുടെ ബൂസ്റ്റർ (ആദ്യ ഘട്ടം) ലാൻഡിംഗിനായുള്ള മടങ്ങി വരവിനിടെ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അമേരിക്കൻ കമ്പനിയായ സ്പേസ് എക്‌സിൻ്റെ ഫാൽക്കൺ 9 റോക്കറ്റിനോട് കിടപിടിക്കാനായി രൂപകൽപ്പന ചെയ്ത റോക്കറ്റാണിത്.
ബെയ്‌ജിംഗ് ആസ്ഥാനമായുള്ള സ്വകാര്യ വാണിജ്യ ബഹിരാകാശ കമ്പനിയായ ലാൻഡ്‌സ്പേസിൻ്റേതാണ് 216 അടി (66 മീറ്റർ) ഉയരമുള്ള ഈ റോക്കറ്റ്. അന്താരാഷ്ട്ര തലത്തിൽ റോക്കറ്റ് വിക്ഷേപണ ചെലവ് കുറയ്ക്കുന്നതിൽ നിർണ്ണായകമായ റീയൂസബിൾ സാങ്കേതികവിദ്യയിൽ ആധിപത്യം നേടാനുള്ള ചൈനയുടെ സ്വകാര്യ മേഖലയുടെ മുന്നേറ്റത്തിലെ പ്രധാന പടിയായിരുന്നു 'സൂകെ-3' യുടെ പരീക്ഷണം.
ദ്രാവക മീഥെയ്ൻ, ദ്രാവക ഓക്‌സിജൻ എന്നിവയുടെ മിശ്രിതം ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റാണിത്. ഇത് സുരക്ഷിതത്വത്തിൻ്റെ കാര്യത്തിലും ചിലവ് കുറയ്ക്കുന്നതിലും നിർണായകമാണ്. താഴ്ന്ന ഭൂഭ്രമണപഥത്തിലേക്ക് (LEO) 18,300 കിലോഗ്രാം ഭാരം വഹിക്കാൻ 'സൂകെ-3' ന് ശേഷിയുണ്ടെന്നാണ് ലാൻഡ്‌സ്പേസ് അവകാശപ്പെടുന്നത്. ഇത് സ്പേസ് എക്‌സിൻ്റെ ഫാൽക്കൺ 9 റോക്കറ്റിൻ്റെ പേലോഡ് ശേഷിയോട് ഏറെക്കുറെ സാമ്യമുള്ളതാണ്.
ചൈനീസ് സമയം ബുധനാഴ്ച ഉച്ചയോടെ ജിയുക്വാൻ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് 'സൂകെ-3' വിക്ഷേപിച്ചത്. റോക്കറ്റിൻ്റെ ലക്ഷ്യമിട്ട പേലോഡ് വഹിക്കുന്ന രണ്ടാം ഭാഗം (Upper Stage) വിജയകരമായി ബഹിരാകാശം താണ്ടി ഭ്രമണപഥത്തിൽ വിന്യസിക്കുന്നതിൽ വിജയം കണ്ടിരുന്നു.
എന്നാൽ, പുനരുപയോഗത്തിനായി രൂപകൽപ്പന ചെയ്ത ആദ്യ ഘട്ടമായ ബൂസ്റ്ററിൻ്റെ തിരികെ ലാൻഡിംഗ് ശ്രമമാണ് പരാജയപ്പെട്ടത്. റീഎൻട്രിക്കുള്ള ശ്രമങ്ങൾക്കിടെ ബൂസ്റ്ററിലെ ഒരു എഞ്ചിന് ഗുരുതരമായ തകരാർ സംഭവിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബൂസ്റ്റർ ലാൻഡിംഗ് ബേൺ നടക്കുന്നതിനിടെ തീപ്പിടിക്കുകയും, ഭീകരമായ ശബ്ദത്തോടെ അഗ്നിഗോളമായി പൊട്ടിത്തെറിക്കുകയും ചെയ്തു. ലാൻഡിംഗ് നിശ്ചയിച്ചിരുന്ന റിക്കവറി സോണിന് സമീപമായിരുന്നു 'സൂകെ-3' ൻ്റെ ബൂസ്റ്റർ ഭാഗം തകർന്നു വീണത്.
അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ലെങ്കിലും, റോക്കറ്റ് തകർന്നുവീഴുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു.




