- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്ലീല സൈറ്റുകളിലേക്കുള്ള 'ട്രെയ്ലര്‍'; കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളില്‍ തിയേറ്ററിന്റെ പേരും സ്‌ക്രീന്‍ നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തം; തലസ്ഥാനത്തെ സര്‍ക്കാര്‍ തിയേറ്ററുകളിലെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളിലെത്തിയതിന് പിന്നില്‍ ഹാക്കര്‍മാരോ? സൈബര്‍ സെല്‍ അന്വേഷണം തുടരുന്നു
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തിയേറ്ററുകള്‍ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളിലും, ടെലഗ്രാം, എക്‌സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതില്‍ സൈബര്‍ സെല്‍ അന്വേഷണം തുടരുന്നു. തീയേറ്ററിലെ ദൃശ്യങ്ങള്‍ ഹാക്ക് ചെയ്ത് കൈക്കലാക്കിയതാണോ എന്നതടക്കമാണ് പോലീസ് പരിശോധിക്കുന്നത്.
പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ തീയേറ്ററുകളിലെ സീറ്റില്‍ കെഎസ്എഫ്ഡിസിയുടെ ലോഗോ തെളിഞ്ഞ് കാണാനും കഴിയും. ചില ദൃശ്യങ്ങളില്‍ കൈരളി എല്‍ 3 എന്ന വാട്ടര്‍മാര്‍ക്കും, ചിലതില്‍ ശ്രീ ബിആര്‍ എന്‍ട്രന്‍സ്, നിള ബിഎല്‍ എന്‍ട്രന്‍സ് എന്നീ വാട്ടര്‍മാര്‍ക്കുകളും ദൃശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് തീയേറ്റര്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഇതേക്കുറിച്ച് അറിയില്ലെന്നുമാണ് പ്രതികരണം. തീയേറ്ററുകളില്‍ സിസിടിവി സ്ഥാപിച്ചത് കെല്‍ട്രോണ്‍ ആണെന്നും ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ വഴിയില്ലെന്നും അവര്‍ പറയുന്നു.
നേരത്തെ, ഗുജറാത്തിലെ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍ പ്രചരിച്ചിരുന്നു. ഓപ്പറേഷന്‍ തീയേറ്ററുകളിലെ അടക്കം ദൃശ്യങ്ങളാണ് വിവിധ പോണ്‍സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ഗര്‍ഭിണികളെ പരിശോധിക്കുന്ന ദൃശ്യങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതിനെതിരെ പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി നെറ്റ്‌വര്‍ക്കിന്റെ ദുര്‍ബലമായ പാസ്വേഡും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് സൈബര്‍ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നായിരുന്നു കണ്ടെത്തല്‍.
തീയേറ്ററുകളില്‍ സിനിമ കാണാനെത്തിയ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കെഎസ്എഫ്സിയുടെ പരാതിയിലാണ് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയേറ്ററുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ആളുകളുടെ മുഖംപോലും മറയ്ക്കാതെ അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പണംനല്‍കി വാങ്ങാവുന്ന രീതിയിലാണ് വീഡിയോകള്‍ സൈറ്റുകളിലുള്ളത്. 2023 മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നിട്ടുള്ളത്. എന്നാല്‍, ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സിസിടിവി വീഡിയോകള്‍ അശ്ലീല സൈറ്റുകളിലടക്കം ലഭ്യമായിത്തുടങ്ങിയതെന്നാണ് വിവരം.
പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ തിയേറ്ററിന്റെ പേരും സ്‌ക്രീന്‍ നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തമായി കാണുന്നുണ്ട്. വിവിധ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് പണം വാങ്ങി ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുന്നത്. അതിനിടെ, സംഭവത്തില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷനും സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. വിഷയത്തില്‍ ആഭ്യന്തരസമിതിയുടെ പരിശോധനകള്‍ നടന്നുവരികയാണെന്നും അതിനുശേഷം പ്രതികരിക്കാമെന്നും കെഎസ്എഫ്ഡിസി അധികൃതര്‍ വ്യക്തമാക്കി.
വിവിധ എക്‌സ് അക്കൗണ്ടുകളില്‍ തിയേറ്ററുകള്‍ക്കുള്ളിലെ കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലര്‍ ചെയ്യാതെ സെക്കന്റുകള്‍ മാത്രമുള്ള 'ട്രെയ്ലര്‍' എന്ന പേരില്‍ വിവിധ എക്‌സ് അക്കൗണ്ടുകളില്‍ പങ്കുവെക്കപ്പെടുന്നത്. ഇതിനോടൊപ്പം തന്നെ ടെലഗ്രാം ചാനലുകളില്‍ ജോയിന്‍ ചെയ്യാനുള്ള ലിങ്കുകളും പങ്കുവെക്കപ്പെടുന്നുണ്ട്. ടെലഗ്രാം ചാനലില്‍ ജോയിന്‍ ചെയ്താല്‍ അതില്‍ തന്നെ നിരവധി സബ് ചാനലുകളും കാണാന്‍ കഴിയും. തുടര്‍ന്ന് വിവിധ വിഭാഗങ്ങളാക്കി തിരിച്ച നിരവധി സിസി ടിവിദൃശ്യങ്ങളാണ് പണം നല്‍കിയാല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നത്.
പണം അടച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യാന്‍ മാത്രമായി മറ്റൊരു ചാനലും നിലവിലുണ്ട്. സിസി ടിവി ദൃശ്യങ്ങളിലുള്ള തിയേറ്ററിലെ സീറ്റുകളില്‍ കെഎസ്എഫ്ഡിസിയുടെ ലോഗോ കൃത്യമായി കാണാന്‍ കഴിയുന്നുണ്ട്. ചില ദൃശ്യങ്ങളില്‍ കൈരളി എല്‍ 3 എന്ന വാട്ടര്‍മാര്‍ക്കും, ചിലതില്‍ ശ്രീ ബിആര്‍ എന്‍ട്രന്‍സ്, നിള ബിഎല്‍ എന്‍ട്രന്‍സ് എന്നീ വാട്ടര്‍മാര്‍ക്കുകളും ദൃശ്യമാണ്.
കമിതാക്കളുടെ മുഖം വ്യക്തം
വിവിധ തീയേറ്ററുകളില്‍ സിനിമ കാണാന്‍ എത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലര്‍ ചെയ്യാതെ പ്രചരിക്കുന്നത്.ഈ ദൃശ്യങ്ങള്‍ക്കൊപ്പം ടെലഗ്രാം ചാനലില്‍ ജോയിന്‍ ചെയ്യാനുള്ള ലിങ്കുകളും പങ്കുവയ്ക്കുന്നുണ്ട്. ഇത്തരം ടെലഗ്രാം ചാനലില്‍ അംഗമായാല്‍ നിരവധി സബ് ചാനലുകളും കാണാന്‍ സാധിക്കും. പണം നല്‍കിയാല്‍ ഒട്ടേറെ സിസിടിവി ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. പണം അടച്ചെന്ന് തെളിയിക്കുന്ന സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യാന്‍ മാത്രമായി മറ്റൊരു ചാനലും നിലവിലുണ്ട്.പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ തീയേറ്ററുകളിലെ സീറ്റില്‍ കെഎസ്എഫ്ഡിസിയുടെ ലോഗോ തെളിഞ്ഞ് കാണാനും കഴിയും.
ചില ദൃശ്യങ്ങളില്‍ കൈരളി എല്‍ 3 എന്ന വാട്ടര്‍മാര്‍ക്കും, ചിലതില്‍ ശ്രീ ബിആര്‍ എന്‍ട്രന്‍സ്, നിള ബിഎല്‍ എന്‍ട്രന്‍സ് എന്നീ വാട്ടര്‍മാര്‍ക്കുകളും ദൃശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് തീയേറ്റര്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഇതേക്കുറിച്ച് അറിയില്ലെന്നുമാണ് പ്രതികരണം. തീയേറ്ററുകളില്‍ സിസിടിവി സ്ഥാപിച്ചത് കെല്‍ട്രോണ്‍ ആണെന്നും ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ വഴിയില്ലെന്നും അവര്‍ പറയുന്നു.
നേരത്തെ, ഗുജറാത്തിലെ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍ പ്രചരിച്ചിരുന്നു. ഓപ്പറേഷന്‍ തീയേറ്ററുകളിലെ അടക്കം ദൃശ്യങ്ങളാണ് വിവിധ പോണ്‍സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ഗര്‍ഭിണികളെ പരിശോധിക്കുന്ന ദൃശ്യങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതിനെതിരെ പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി നെറ്റ്‌വര്‍ക്കിന്റെ ദുര്‍ബലമായ പാസ്വേഡും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് സൈബര്‍ കുറ്റകൃത്യത്തിലേക്ക് നയിച്ചത്.




