- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരന്റെ ചര്‍മ്മത്തിന്റെ ഇരുണ്ട നിറത്തെ പലരും വളരെ മോശമായ ഭാഷയില്‍ കളിയാക്കി; വധുവിനേയും വെറുതേ വിട്ടില്ല; ഇന്ത്യന്‍ ദമ്പതികളോട് ട്രോളന്‍മാര്‍ കാട്ടിയത് വലിയ ക്രൂരത
വിവാഹ വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യന്‍ ദമ്പതികളെ കളിയാക്കി ട്രോളന്‍മാര്‍. അവരുടെ നിറത്തിന്റെ പേരിലാണ് ഇവര്‍ അധിക്ഷേപം നടത്തുന്നത്. മധ്യപ്രദേശ് സ്വദേശികളായ ഋഷഭ് രജ്പുത്തും സൊണാലി ചൗക്സിയും 11 വര്‍ഷം മുമ്പ് കോളേജില്‍ വെച്ച് കണ്ടുമുട്ടി പ്രണയത്തിലാകുകയും കഴിഞ്ഞ മാസം വിവാഹിതരാകുകയും ചെയ്തു. ദമ്പതികള്‍ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതും ആഡംബരപൂര്‍ണ്ണമായി പോസ് ചെയ്യുന്നതും അവരുടെ വിവാഹത്തിന്റെ ഫോട്ടോകളിലും വീഡിയോകളിലും കാണാം.
എന്നാല്‍ അവര്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോള്‍, അഭിനന്ദന സന്ദേശങ്ങള്‍ തമാശകളും മീമുകളും കൊണ്ട് നിറഞ്ഞിരുന്നു. എന്നാല്‍ അതിനിടയില്‍ ചിലര്‍ വരന്റെ ചര്‍മ്മത്തെ കുറിച്ച്് സോഷ്യല്‍ മീഡിയയില്‍ നിരന്തരം കളിയാക്കുകയായിരുന്നു. വരന്റെയും വധുവിന്റെയും ചര്‍മ്മത്തിന്റെ നിറത്തെക്കുറിച്ച് ദമ്പതികളെ താരതമ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ട്രോളുകളായിരുന്നു ഇവയില്‍ കൂടുതലും. വരന് അദ്ദേഹത്തിന്റെ ഇരുണ്ട നിറത്തിന്റെ പേരില്‍ കടുത്ത അപമാനം ഉണ്ടാക്കുന്ന ട്രോളുകളായിരുന്നു ഇവയില്‍ ഭൂരിപക്ഷവും. വരന്റെ ചര്‍മ്മത്തിന്റെ ഇരുണ്ട നിറത്തെ പലരും വളരെ മോശമായ ഭാഷയിലാണ് കളിയാക്കിയത്. ഇക്കൂട്ടര്‍ വധുവിനേയും വെറുതേ വിട്ടില്ല. പലരും വധു വരന്റെ പണം കണ്ടിട്ടാണ് അയാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് എന്ന് പോലും കുറ്റപ്പെടുത്തി.
ഇത്തരമൊരു ഭര്‍ത്താവിനൊപ്പം വധുവിന്് സന്തോഷമായിരിക്കാന്‍ കഴിയില്ലെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ചിലര്‍ അവളെ സ്വര്‍ണ്ണം കുഴിക്കുന്നവള്‍ എന്ന് മുദ്രകുത്തി. സമ്പത്തിനോ സുരക്ഷിതമായ സര്‍ക്കാര്‍ ജോലിക്കോ വേണ്ടി അവള്‍ അവനെ വിവാഹം കഴിച്ചുവെന്ന് കുറ്റപ്പെടുത്തി. എന്നാല്‍ ദമ്പതികള്‍ തങ്ങളെ കളിയാക്കിയവരെ നേരിട്ട രീതിയും പിന്നീട് വൈറലായി മാറി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രാദേശിക മാധ്യമങ്ങള്‍ അവരെ അന്വേഷിക്കുകയും നിരവധി അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തു. പലരും തമാശകളും മീമുകളും ഉണ്ടാക്കിയത് വളരെ അത് വളരെ തെറ്റായ രീതിയില്‍ ആയിരുന്നു എന്നാണ് ഋഷഭ് രജ്പുത്ത് മാധ്യമങ്ങളോട് പറഞ്ഞത്. എത്രയോ വര്‍ഷമായി കാത്തിരിക്കുകയായിരുന്ന തങ്ങളുടെ വിവാഹം എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ചില ആളുകളുടെ പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി എന്നാണ് അദ്ദേഹം പറയുന്നത്. തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന ഇത്രയും വര്‍ഷത്തിനിടയില്‍, തനിക്ക് ഇരുണ്ട നിറമുള്ളതിനാല്‍ ഇത് ഒരു പൊരുത്തക്കേടാണെന്ന് ആരും തങ്ങളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കമന്റുകള്‍ തന്നെയും ഞെട്ടിച്ചു എന്നാണ് വധുവായ സോണാലി ചൗക്സിയും പറയുന്നത്. സര്‍ക്കാര്‍ ജോലിയുള്ളത് കൊണ്ടാണ് സൊണാലി തന്നെ വിവാഹം ചെയ്തത് എന്ന് കളമിയാക്കിയവരോട് രജ്പുത്ത് സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കിയത് താന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ അല്ല എന്നാണ്. കോളേജ് മുതല്‍ ഇന്നുവരെ, എല്ലാ നല്ലതും ചീത്തയുമായ നിമിഷങ്ങളിലും സൊണാലി തന്നോടൊപ്പം നിന്നു എന്നും അദ്ദേഹം വിശദീകരിച്ചു.
ജീവിതകാലം മുഴുവന്‍ താന്‍ വര്‍ണ്ണ വിവേചനം നേരിട്ടിട്ടുണ്ടെന്നും രജ്പുത്ത് പറഞ്ഞു. 30 സെക്കന്‍ഡ് സമയം മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയുടെ അടിസ്ഥാനത്തില്‍ 11 വര്‍ഷം പഴക്കമുള്ള സ്നേഹബന്ധം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




