- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ടോക്കിയോ നഗരം ലക്ഷ്യമാക്കി പറന്നുയർന്ന വിമാനം; പെട്ടെന്ന് റൺവേയിൽ അസാധാരണ പുക; വിൻഡോ വഴിയുള്ള താഴെത്തെ കാഴ്ച കണ്ട് പരിഭ്രാന്തിയിലായി യാത്രക്കാർ; കോക്പിറ്റിലെ വാണിംഗ് അലർട്ടിൽ പൈലറ്റ് ചെയ്തത്
വാഷിംഗ്ടൺ ഡി.സി: യുണൈറ്റഡ് എയർലൈൻസിന്റെ ടോക്കിയോയിലേക്കുള്ള വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ എഞ്ചിൻ തകരാർ മൂലം വിർജീനിയയിലെ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ശനിയാഴ്ച ഉച്ചയോടെയാണ് യാത്രക്കാർക്ക് ആശങ്കയുണ്ടാക്കിയ സംഭവം നടന്നത്. എഞ്ചിന് തീപിടിക്കുകയും അതിൻ്റെ ഭാഗങ്ങൾ അടർന്ന് വീഴുകയും ചെയ്തതിനെ തുടർന്ന് റൺവേയുടെ സമീപത്ത് നിന്ന് പുക ഉയരുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ലൈറ്റ് 803 ആണ് അപകടത്തിൽപ്പെട്ടത്. ബോയിംഗ് 777-200 വിഭാഗത്തിൽപ്പെട്ട ഈ വിമാനം വാഷിംഗ്ടൺ ഡി.സി.ക്ക് സമീപമുള്ള ഡള്ളസ് വിമാനത്താവളത്തിൽ നിന്ന് ജപ്പാനിലെ ടോക്കിയോയിലേക്ക് പുറപ്പെട്ടതായിരുന്നു. ടേക്ക്-ഓഫ് സമയത്ത് തന്നെ വിമാനത്തിൻ്റെ ഒരു എഞ്ചിന് തകരാർ സംഭവിച്ചതിനെത്തുടർന്ന് പൈലറ്റുമാർ ഉടൻ തന്നെ വിമാനം തിരികെ ലാൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനെ (FAA) ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഞ്ചിൻ തകരാറാണ് അടിയന്തര ലാൻഡിംഗിന് കാരണമായതെന്ന് യുണൈറ്റഡ് എയർലൈൻസ് വക്താവ് സ്ഥിരീകരിച്ചു. എഞ്ചിൻ കവറിൻ്റെ ഒരു ഭാഗം വേർപെട്ട് തീപിടിച്ചതിനെ തുടർന്ന് തീയുടെ അംശങ്ങൾ താഴേക്ക് പതിച്ച് റൺവേയുടെ സമീപത്തെ നിലത്തും തീ പടർന്നു പിടിച്ചു. ഡള്ളസ് വിമാനത്താവളത്തിലെ റൺവേയോട് ചേർന്ന് പുക ഉയരുന്നതിൻ്റെ ചിത്രങ്ങളും വീഡിയോകളും നിരവധി യാത്രക്കാർ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതോടെ വൻ ദുരന്തമാണ് ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന 275 യാത്രക്കാർക്കും 15 ജീവനക്കാർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻസ് വക്താവ് അറിയിച്ചു. വിമാനത്താവള അധികൃതർ സ്ഥലത്തെത്തി നിലത്തുണ്ടായ തീ ഉടൻതന്നെ അണച്ചു. സംഭവത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനായി എഫ്.എ.എ. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എഞ്ചിൻ തകരാറുമൂലം യാത്ര മുടങ്ങിയെങ്കിലും, മണിക്കൂറുകൾക്കകം യാത്രക്കാർക്കായി യുണൈറ്റഡ് എയർലൈൻസ് മറ്റൊരു വിമാനം ക്രമീകരിക്കുകയും ശനിയാഴ്ച തന്നെ ടോക്കിയോയിലേക്കുള്ള യാത്ര പുനരാരംഭിക്കുകയും ചെയ്തു. സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം ഡള്ളസ് വിമാനത്താവളത്തിൽ വലിയ ആശങ്ക പരത്തി.




