കണ്ണൂര്‍ : ടി.പി വധക്കേസിലെ മൂന്ന് പ്രതികള്‍ പരോളില്‍ പുറത്തിറങ്ങുന്നത് വിവാദമാകുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം തലശേരി - പാനൂര്‍ മേഖലയില്‍ സി.പി.എം എതിര്‍പാര്‍ട്ടികളായ മുസ്ലീം ലീഗ്. കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍ ശക്തമാക്കിയിരിക്കുകയാണ്. കണ്ണൂര്‍ - കോഴിക്കോട് ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ സംഘര്‍ഷത്തിന്റെ പിടിയിലാണ് ഈ സാഹചര്യത്തിലാണ് ഒരു കാലത്ത് കൊലപാതക പരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയടി.പി വധക്കേസിലെ പ്രതികള്‍ പരോളില്‍ പുറത്തിറങ്ങുന്നത്. ഒഞ്ചിയത്തെ ആര്‍എം.പി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്‍ ഇടപെട്ടതിനാലാണെന്നാണ് സൂചന.

ടി.പി കേസ് പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കാണ് അടിയന്തിര പരോള്‍അനുവദിച്ചിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്‌ളോക്കിലെ അന്തേവാസികളാണ് ഇരുവരും. വര്‍ഷാവസാനം നല്‍കുന്ന സ്വാഭാവിക പരോള്‍ മാത്രമെന്നാണ് കണ്ണൂര്‍ ജയില്‍ അധികൃതരുടെ വിശദീകരണം. 15 ദിവസത്തെ പരോളാണ് പ്രതികള്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ ടി കെ രജീഷിനും പരോള്‍ അനുവദിച്ചിരുന്നു. അതും സ്വാഭാവികമായ പരോളെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. ഒരു മാസം ജയിലില്‍ കിടക്കുന്നവര്‍ക്ക് അഞ്ചു ദിവസത്തെ പരോളുണ്ട്.

അതുപോലെ ഒരു വര്‍ഷം ജയിലില്‍ കഴിയുന്നവര്‍ക്ക് 60 ദിവസം ലഭിക്കും. ഇതു അനുവദിക്കുകയെന്നത് ജയില്‍ ചട്ടമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളിലായി ആര്‍ക്കും പരോള്‍ നല്‍കിയിരുന്നില്ല. ഡിസംബര്‍ മുപ്പത്തിയൊന്നാകുമ്പോഴെക്കും സമയം അവസാനിക്കുന്നത് കൊണ്ട് പരമാവധി ആളുകള്‍ക്ക് ആവശ്യപ്പെട്ടത് പോലെ പരോളനുവദിക്കുന്നുവെന്ന വിശദീകരണമാണ് ജയില്‍ വകുപ്പ് നല്‍കുന്നത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ അതിന്റെ അവസാന കാലയളവ് പിന്നിടുമ്പോള്‍ പാര്‍ട്ടിക്കായി ആരും കൊല നടത്തി ജയിലില്‍പ്പോയ പ്രതികള്‍ക്കായി പരോള്‍ വാരി കോരി കൊടുക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പാനൂരിലെ മിക്കയിടങ്ങളിലും സി.പി.എം മുസ്ലീം ലീഗ് സംഘര്‍ഷം നിലനില്‍ക്കുകയാണ് ഇതിനിടെയാണ് രാഷ്ട്രീയ കൊലപാതക കേസുകളില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ പുറത്തിറങ്ങുന്നത്. ടി.പി കേസിലെ മറ്റൊരു പ്രതിയായ ടി.കെ. രജീഷിന് കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ജനുവരി 10 വരെയാണ് പരോള്‍ അവസാനിക്കുക. അടുത്ത ബന്ധുക്കളുടെ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് രജീഷ് പരോളിന് അപേക്ഷ നല്‍കിയത്. കേസിലെ നാലാംപ്രതിയാണ് രജീഷ്.

മൂന്നുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ടി.പി കേസിലെ പ്രതികള്‍ക്ക് പരോള്‍ ലഭിക്കുന്നത്. അതേസമയം, തടവുകാര്‍ക്ക് ലഭിക്കുന്ന സ്വാഭാവിക പരോള്‍ മാത്രമാണ് ഇതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ടി.പി കേസ് പ്രതികള്‍ക്ക് അനര്‍ഹമായി പരോള്‍ അനുവദിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നത്. കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വഴിവിട്ട രീതിയില്‍ പരോള്‍ അനുവദിക്കാന്‍ ജയില്‍ ഡി.ഐ.ജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് അ?ന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു ഈ വിവാദം നിലനില്‍ക്കവെയാണ് വീണ്ടും പരോള്‍ അനുവദിച്ചത്.