ഫീസ് പാര്‍ട്ടിക്കിടെ പ്രമുഖ സെലിബ്രിറ്റി ഷെഫ് വിളമ്പിയ ലിക്വിഡ് നൈട്രജന്‍ ചേര്‍ത്ത കോക്ടെയില്‍ കുടിച്ച യുവാവ് അതീവ ഗുരുതരാവസ്ഥയില്‍. മോസ്‌ക്കോയിലെ ഒരു പ്രമുഖ റസ്റ്റോറന്റില്‍ നടന്ന ക്രിസ്മസ് പാര്‍ട്ടിക്കിടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ലിക്വിഡ് നൈട്രജന്‍ അടങ്ങിയ പാനീയം കുടിച്ച ഉടന്‍ തന്നെ യുവാവിന് കഠിനമായ വയറുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു.

ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ജീവന്‍ രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് ഇയാള്‍ കഴിയുന്നത്. സാധാരണയായി പാനീയങ്ങളില്‍ പുകയുണ്ടാക്കാനാണ് ലിക്വിഡ് നൈട്രജന്‍ ഉപയോഗിക്കുന്നത്. ഇത് പൂര്‍ണ്ണമായും ബാഷ്പീകരിച്ചു പോകുന്നതിന് മുന്‍പാണ് കുടിക്കുന്നത് ആന്തരിക അവയവങ്ങള്‍ തകരാറിലാകാനും വയര്‍ പൊട്ടിത്തെറിക്കാനും വരെ ഇത് കാരണമാകും. സംഭവത്തെത്തുടര്‍ന്ന് പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിച്ചു.

റസ്റ്റോറന്റിനെതിരെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെതിരെയും കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. ഭക്ഷണ പാനീയങ്ങളില്‍ ലിക്വിഡ് നൈട്രജന്‍ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് വീണ്ടും വലിയ ചര്‍ച്ചകള്‍ക്ക് ഈ സംഭവം വഴിതുറന്നിരിക്കുകയാണ്. മുന്‍പും സമാനമായ രീതിയില്‍ വിദേശ രാജ്യങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇഗ്ര സ്റ്റോലോവ് 'ഗെയിം ഓഫ് ടേബിള്‍സ്' പാചക സ്റ്റുഡിയോയില്‍ നടന്ന ഒരു ആഘോഷത്തിലാണ് സംഭവം.

ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ചാണ് ഷെഫ് മിന്നുന്ന കോക്ടെയിലുകള്‍ തയ്യാറാക്കിയത് - പ്രൊഫഷണല്‍ അടുക്കളകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു പദാര്‍ത്ഥം തല്‍ക്ഷണം മരവിപ്പിക്കും, പക്ഷേ അത് പൂര്‍ണ്ണമായും ബാഷ്പീകരിക്കപ്പെടുന്നതിന് മുമ്പ് കഴിച്ചാല്‍ അപകടകരമാണെന്ന് മോസ്‌കോയിലെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിഥികള്‍ക്ക് അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും, ഷെഫ് ഒരാളെ കോക്ക്ടെയില്‍ കുടിക്കാന്‍ പ്രോത്സാഹിപ്പിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. 38 കാരനായ സെര്‍ജി എന്ന അതിഥിയാണ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്.

ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എല്ലാ നൈട്രജനും പൂര്‍ണ്ണമായും ബാഷ്പീകരിക്കപ്പെട്ടതിനുശേഷം മാത്രമേ ദ്രാവക നൈട്രജന്‍ ഉപയോഗിച്ച് തയ്യാറാക്കിയ പാനീയങ്ങള്‍ സുരക്ഷിതമാകൂ. ഒരു ചെറിയ അളവില്‍ പോലും അവശേഷിച്ചാല്‍, അത് കഴിക്കുന്നത് ജീവന് ഭീഷണിയാകും. പ്രാനീയങ്ങളില്‍ ഇതിന്റെ ഉപയോഗം പല രാജ്യങ്ങളിലും കര്‍ശനമായി നിയന്ത്രിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.