മേരിക്കയില്‍ വന്യജീവികള്‍ക്കായി ലോകത്തിലെ ഏറ്റവും വലിയ പാലം തുറന്നു; കാറുകള്‍ക്ക് മുകളിലൂടെ ഇനി സിംഹങ്ങളും പുള്ളിപ്പുലികളും മാനുകളും നടക്കും. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിനടുത്ത് തിരക്കേറിയ ഹൈവേയ്ക്ക് കുറുകെ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ വന്യജീവി മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. വന്യമൃഗങ്ങള്‍ക്ക് റോഡ് അപകടങ്ങളില്‍പ്പെടാതെ സുരക്ഷിതമായി പാത മുറിച്ചുകടക്കാന്‍ സൗകര്യമൊരുക്കുക എന്നതാണ് ഈ ബൃഹദ് പദ്ധതിയുടെ ലക്ഷ്യം.

യുഎസിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ 101 ഫ്രീവേയ്ക്ക് മുകളിലൂടെയാണ് 210 അടി നീളമുള്ള ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. 92 മില്യണ്‍ ഡോളര്‍ അഥവാ ഏകദേശം 770 കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചതാണ് ഈ പാലം. ഇതിന്് 'വാലിസ് ആനന്‍ബെര്‍ഗ് വൈല്‍ഡ് ലൈഫ് ക്രോസിംഗ്' എന്നാണ് പേരിട്ടിരിക്കുന്നത്. പ്രധാനമായും ഈ മേഖലയില്‍ വംശനാശഭീഷണി നേരിടുന്ന മൗണ്ടന്‍ ലയണുകളെ സംരക്ഷിക്കാനാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനങ്ങള്‍ ഇടിച്ച് നിരവധി മൃഗങ്ങള്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു.

മൃഗങ്ങളെ ആകര്‍ഷിക്കുന്നതിനായി പാലത്തിന് മുകളില്‍ സ്വാഭാവിക വനം പോലെ മണ്ണും മരങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ രംഗത്തെ ഒരു വിപ്ലവകരമായ ചുവടുവെപ്പായിട്ടാണ് ഈ പദ്ധതിയെ ലോകം നോക്കിക്കാണുന്നത്. ഭാവിയില്‍ ഇത്തരം നിര്‍മ്മാണങ്ങള്‍ വന്യജീവികളുടെ ജനിതക വൈവിധ്യം നിലനിര്‍ത്തുന്നതിനും ആവാസവ്യവസ്ഥകളുടെ കൂടിച്ചേരലിനും സഹായിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഡെന്‍വറിനും കൊളറാഡോ സ്പ്രിംഗ്സിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന തിരക്കേറിയ ഇന്റര്‍സ്റ്റേറ്റ് 25 റോഡിനെ ഗ്രീന്‍ലാന്‍ഡ് മേല്‍പ്പാലം മറികടക്കുകയാണ്. മുപ്പത്തി ഒമ്പതിനായിരം ഏക്കര്‍ വന്യജീവി ആവാസവ്യവസ്ഥയെ ബന്ധിപ്പിക്കുന്ന ഈ ക്രോസിംഗ്, എല്‍ക്ക്, കോവര്‍കഴുത മാന്‍, കരിങ്കരടികള്‍, പര്‍വത സിംഹങ്ങള്‍, മറ്റ് മൃഗങ്ങള്‍ എന്നിവയ്ക്ക് ആറ് പാതകളിലൂടെ സുരക്ഷിതമായി സഞ്ചരിക്കാന്‍ ഉതകുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

മൃഗങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് പാലത്തിന്റെ ലക്ഷ്യം. ഓരോ ദിവസവും ഏകദേശം 100,000 വാഹനങ്ങള്‍ ഈ വിദൂര പ്രദേശത്തിലൂടെ സഞ്ചരിക്കുന്നുണ്ടെന്ന് കൊളറാഡോ ഗതാഗത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ പാലം വന്യജീവികളുടെ മാത്രമല്ല ഇതു വഴി ചെയ്യുന്ന ആളുകളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നു. ഇത് വന്യജീവികള്‍ കുറുകേ ചാടുന്നതുമായി ബന്ധപ്പെട്ട വാഹന അപകടങ്ങള്‍ 90% കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന മൃഗങ്ങളെ തടഞ്ഞുനിര്‍ത്തി, പകരം മേല്‍പ്പാലത്തിലേക്ക് നയിക്കുന്ന ഉയരമുള്ള വേലിയുടെ ഒരു സ്ട്രിപ്പാണിത്. മൃഗങ്ങള്‍ വന്യജീവി ക്രോസ്സിംഗ് ഉപയോഗിക്കാന്‍ പഠിച്ചുകഴിഞ്ഞാല്‍, ആ അറിവ് അടുത്ത തലമുറയ്ക്ക് കൈമാറുന്നു എന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്.