തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മേര്‍ വികെ പ്രശാന്തിനെ അപ്രസ്‌ക്തമാക്കി ശാസ്തമംഗലം കൗണ്‍സിലര്‍ മുന്‍ ഡിജിപി ശ്രീലേഖയുടെ ഇടപെടല്‍. സഹോദര തുല്യനായി തന്നെയാണ് തന്നെ ശ്രീലേഖ വിളിച്ചത്. തുടക്ക സംഭാഷണം സൗഹാര്‍ദ്ദപരമായിരുന്നു. അഭ്യര്‍ത്ഥനയായാലും യാചനയായാലും ഓഫീസ് മാറാന്‍ കഴിയില്ലെന്ന് പറഞ്ഞുവെന്ന് പ്രശാന്ത് സ്ഥിരീകരിച്ചു. ഇതോടെ അഹങ്കാരത്തിന്റെ ഭാഷയില്‍ ശ്രീലേഖ സംസാരിച്ചുവെന്ന വാദവും പൊളിഞ്ഞു.

ശാസ്തമംഗലത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്റെ സോണല്‍ ഓഫീസുണ്ട്. ഇതിന് അകത്താണ് വട്ടിയൂര്‍ക്കാവ് എംഎല്‍എ പ്രശാന്തിന്റേയും ഓഫീസ്. എംഎല്‍എ ഓഫീസിനുള്ളിലൂടെ വേണം കൗണ്‍സിലറുടെ ഓഫീസ്. കൗണ്‍സിലറുടെ ചെറിയ മുറി. തൊട്ടടുത്ത് ബാത്ത് റൂം. ഈ ബാത്ത് റൂമിലാണ് കൗണ്‍സിലറുടെ ഫയലും അലമാരയും വച്ചിരിക്കുന്നത്. ബാത്ത് റൂമില്‍ ഫയലും മറ്റും വയ്ക്കുന്ന ഏക കൗണ്‍സിലര്‍ ഓഫീസാണ് ശാസ്തമംഗലം കൗണ്‍സിലറുടെ ഓഫീസ്. എന്നാല്‍ ഇതേ കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് വിശാലമാണ്.

കോര്‍പ്പറേഷനുമായി കരാറുണ്ടെങ്കില്‍ പ്രശാന്ത് മാറേണ്ടതില്ലെന്ന് ശ്രീലേഖ പറഞ്ഞു. എന്നാല്‍ തന്റെ ഓഫീസും ഇതിനുള്ളില്‍ പ്രവര്‍ത്തിക്കും. ഇതിന്റെ ബുദ്ധിമുട്ട് മേയര്‍ക്കാണെന്നും ശ്രീലേഖ അറിയിച്ചു. തന്റെ കൊച്ചനുജനാണ് പ്രശാന്ത് എന്ന് പറഞ്ഞ് മകന്റെ വിവാഹത്തില്‍ അടിമുടി നിറഞ്ഞ വ്യക്തിയാണെന്നും പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ല. അസുഖമാണ്. അതുകൊണ്ടാണ് മേയര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതും പോയത്. ഈ സാഹചര്യത്തില്‍ പോലും തെറ്റായ വാര്‍ത്തകള്‍ വന്നു. ഇതൊന്നും ശരിയല്ലെന്നും മാധ്യമങ്ങളോട് ശ്രീലേഖ പറഞ്ഞു.

ശാസ്തമംഗലം സോണല്‍ ഓഫീസിനുള്ളിലാണ് എംഎല്‍എ പ്രശാന്തിന്റെയും കൗണ്‍സിലര്‍ ശ്രീലേഖയുടെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ എംഎല്‍എയ്ക്ക് വിശാലമായ ഓഫീസ് സൗകര്യമുള്ളപ്പോള്‍, കൗണ്‍സിലറുടെ ഓഫീസ് തികച്ചും പരിമിതമായ സാഹചര്യത്തിലാണെന്നതാണ് തര്‍ക്ക വിഷയം. ഈ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ ഡിജിപി കൂടിയായ ശ്രീലേഖ എംഎല്‍എ പ്രശാന്തുമായി സംസാരിച്ചിരുന്നു. തുടക്കത്തില്‍ സൗഹാര്‍ദ്ദപരമായിരുന്ന സംഭാഷണത്തില്‍, ഓഫീസ് മാറാന്‍ സാധിക്കില്ലെന്ന കര്‍ശന നിലപാടാണ് എംഎല്‍എ സ്വീകരിച്ചത്. 'അഭ്യര്‍ത്ഥനയായാലും യാചനയായാലും ഓഫീസ് മാറില്ല' എന്ന് പ്രശാന്ത് വ്യക്തമാക്കിയതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. ശ്രീലേഖ അഹങ്കാരത്തോടെയാണ് സംസാരിച്ചതെന്ന ചില ഇടത് കേന്ദ്രങ്ങളുടെ വാദങ്ങളെ ഈ സൗഹാര്‍ദ്ദപരമായ സംഭാഷണം പൊളിച്ചടുക്കുന്നുണ്ട്.

ബാത്ത്‌റൂമില്‍ ഫയലുകള്‍ സൂക്ഷിക്കേണ്ടി വരുന്ന ഏക കൗണ്‍സിലര്‍ ഓഫീസായി ശാസ്തമംഗലം മാറിയിരിക്കുകയാണ്. ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്കും ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നു. വട്ടിയൂര്‍ക്കാവിലെ മുന്‍ മേയര്‍ കൂടിയായ പ്രശാന്ത്, കൗണ്‍സിലര്‍ എന്ന നിലയില്‍ തനിക്ക് ലഭിക്കേണ്ട പ്രാഥമിക സൗകര്യങ്ങള്‍ പോലും തടയുന്നു എന്നാണ് ശ്രീലേഖയെ അനുകൂലിക്കുന്നവരുടെ പക്ഷം. പക്ഷേ മാര്‍ച്ച് 31 വരെ കരാറുണ്ട്. അതുവരെ ഈ ഓഫീസില്‍ തുടരും. കരാര്‍ പുതുക്കിയില്ലെങ്കില്‍ അത് മാറാമെന്നും പ്രശാന്ത് അറിയിച്ചു. നേരത്തെ ശാസ്തമംഗലം വാര്‍ഡിലെ കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവന്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത് കയ്യടക്കി വെച്ചിരിക്കുകയാണെന്നും തനിക്ക് ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ സ്ഥലമില്ലെന്നും കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ ആരോപിച്ചു.

തന്റെ വാര്‍ഡായ ശാസ്തമംഗലത്തെ ഈ കെട്ടിടം തനിക്ക് സൗകര്യപ്രദമായി പ്രവര്‍ത്തിക്കാന്‍ വിട്ടുതരണമെന്ന് ഫോണിലൂടെ പ്രശാന്തിനോട് ആവശ്യപ്പെട്ടതായി ശ്രീലേഖ വ്യക്തമാക്കി. കൗണ്‍സിലര്‍ക്ക് അവിടെ ഓഫീസുണ്ടെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നതെങ്കിലും അത് എവിടെയാണെന്ന് അധികൃതര്‍ കാണിച്ചുതരണമെന്ന് അവര്‍ വെല്ലുവിളിച്ചു. കൗണ്‍സില്‍ തീരുമാനപ്രകാരമാണ് എംഎല്‍എയുടെ ഓഫീസ് ഈ കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ കാലാവധി അടുത്ത മാര്‍ച്ച് വരെ നിലവിലുണ്ട്.

കൗണ്‍സിലര്‍ക്ക് ഓഫീസ് വേണമെങ്കില്‍ മേയര്‍ വഴിയാണ് അനുമതി തേടേണ്ടതെന്നും കെട്ടിട സൗകര്യം ലഭ്യമല്ലെങ്കില്‍ പുറത്ത് ഓഫീസ് വാടകയ്ക്ക് എടുക്കാമെന്നുമാണ് ഔദ്യോഗിക വിശദീകരണം. ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗണ്‍സില്‍ ഈ കെട്ടിടം ഒഴിയാന്‍ തീരുമാനിച്ചാല്‍ എംഎല്‍എയ്ക്ക് ഓഫീസ് മാറേണ്ടി വരും.