- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മഥുരയുടെ വിശുദ്ധി തകര്‍ക്കും; പുതുവത്സരാഘോഷ പരിപാടി അശ്ലീലവും അസഭ്യവും നിറഞ്ഞതാകും; സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന ന്യൂയര്‍ പരിപാടിക്കെതിരെ സന്യാസിമാരുടെ പ്രതിഷേധം; പരിപാടി റദ്ദാക്കിയതായി ബാര്‍ ഉടമകള്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന ബാറിലെ പുതുവത്സരാഘോഷ പരിപാടി റദ്ദാക്കി. സന്യാസിമാരുടെയും മതസംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്. സന്യാസിമാരില്‍ ഒരാള്‍ ജില്ലാ മജിസ്ട്രേറ്റിന് നല്‍കിയ പരാതിക്ക് പിന്നാലെ ബാര്‍ ഉടമകള്‍ തന്നെ പരിപാടി റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
മഥുരയില്‍ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന സണ്ണി ലിയോണിയുടെ പരിപാടിയാണ് പ്രതിഷേധത്തെത്തുടര്‍ന്ന് റദ്ദാക്കിയത്. മഥുരയിലെ സ്വകാര്യ ഹോട്ടലുകളായ ലളിത ഗ്രാന്‍ഡ്, ദി ട്രക്ക് എന്നിവിടങ്ങളിലായിരുന്നു സണ്ണി ലിയോണിയുടെ ഡിജെ ഷോ നടക്കേണ്ടിയിരുന്നത്.
സണ്ണി ലിയോണി അശ്ലീല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പരിപാടി മഥുരയുടെ മതപരമായ വിശുദ്ധിയെ തകര്‍ക്കുമെന്നും അശ്ലീലമെന്നും ആരോപിച്ചാണ് പ്രാദേശിക പുരോഹിതന്മാരും ഹിന്ദു സംഘടനകളും രംഗത്തെത്തിയത്. പുതുവത്സരാഘോഷ പരിപാടി അശ്ലീലവും അസഭ്യവും നിറഞ്ഞതാണെന്നും മഥുരയിലേക്ക് സണ്ണി ലിയോണിയുടെ പ്രവേശനം വിലക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പരിപാടിക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 'ശ്രീക്യഷ്ണ ജന്മഭൂമി മുക്തി നിര്‍മ്മാണ്‍ ട്രസ്റ്റ്' ഭാരവാഹിയും പുരോഹിതനുമായ ദിനേശ് ഫലാഹാരി മഹാരാജ് മഥുര ജില്ലാ മജിസ്ട്രേറ്റിന് കത്തയച്ചിരുന്നു. കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഡിജെ ഷോ റദ്ദാക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ മഥുരയിലെ ബാറില്‍ നടക്കുന്ന പരിപാടിയിലായിരുന്നു സണ്ണി ലിയോണ്‍ പങ്കെടുക്കാനിരുന്നത്. ജനുവരി ഒന്നിന് ബാറില്‍ നടക്കുന്ന ഡിജെയില്‍ താനുമുണ്ടാകുമെന്ന് സണ്ണി ലിയോണ്‍ പറയുന്ന പ്രൊമോ വീഡിയോ പുറത്തിറങ്ങിയിരുന്നു. പിന്നാലെ മഥുര ഒരു പുണ്യഭൂമിയാണെന്ന് പറഞ്ഞാണ് സന്യാസിസമൂഹം പരാതിയുമായി രംഗത്ത് വന്നത്. സണ്ണി ലിയോണ്‍ മുമ്പ് അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചയാളാണെന്ന് സന്യാസി പരാതിയില്‍ പറയുന്നത്.
'രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നു. ഈ ദിവ്യഭൂമിയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലയാളുകള്‍ ഗൂഡാലോചന നടത്തുന്നു. ഇത്തരം പരിപാടികള്‍ നടത്തി മതവിരുദ്ധ വികാരം ഉണര്‍ത്താനാണ് ശ്രമിക്കുന്നത്. ഈ പുണ്യ ഭൂമിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തും', അദ്ദേഹം പറഞ്ഞു. പിന്നാലെ ബാര്‍ ഹോട്ടല്‍ തന്നെ പരിപാടി റദ്ദാക്കുകയായിരുന്നു. 'ആദരണീയരായ സന്യാസിമാരെ ബഹുമാനിക്കുന്നതിനാല്‍ ജനുവരി ഒന്നിന് സണ്ണി ലിയോണ്‍ വരുന്ന പരിപാടി റദ്ദാക്കുന്നു', എന്നായിരുന്നു ബാര്‍ ഉടമകള്‍ അറിയിച്ചത്.




