- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയവരോട് 'ഞാന്‍ പേടിച്ചെന്ന് പറയണം, സിബിഐ അന്വേഷിക്കട്ടെ, എനിക്ക് പേടിയില്ല'; പിണറായി സര്‍ക്കാരിനെ വെല്ലുവിളിച്ച് വി.ഡി. സതീശന്‍; വാര്‍ത്തയുടെ ടൈമിംഗ് ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്; പുനര്‍ജനിയെ കോണ്‍ഗ്രസിന് പേടിയില്ല
കല്‍പ്പറ്റ : പുനര്‍ജനി ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സ് ശുപാര്‍ശയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജിലന്‍സ് ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതില്‍ അന്വേഷണം പ്രഖ്യാപിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തീര്‍ത്തും കോണ്‍ഫിഡന്‍സിലാണ് സതീശന്‍. സതീശനെതിരെ സിബിഐ അന്വേഷണം എന്ന ആവശ്യം വിജിലന്‍സ് തള്ളിയതാണ്.
വിജിലന്‍സ് നേരത്തെ ഉപേക്ഷിച്ച കേസാണ് പുനര്‍ജനിയുമായി ബന്ധപ്പെട്ടുള്ളത്. അതില്‍ വീണ്ടും പരാതി എഴുതിവാങ്ങിയാണ് ഇപ്പോഴത്തെ നടപടി. അന്വേഷണം വന്നാല്‍ പ്രശ്നമില്ല. ഏഴ് വര്‍ഷം മുന്‍പ് തന്നെ അന്വേഷണത്തെ താന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. നാലഞ്ച് കൊല്ലമായി അന്വേഷണം നടക്കുന്നു. പുനര്‍ജനിയുമായുള്ള എല്ലാകാര്യങ്ങളും കൃത്യമാണ്, നിയമപരമായി കേസ് നിലനില്‍ക്കില്ല. എഫ്സിആര്‍എ നിയമം ലംഘിച്ചെന്നാണ് ആക്ഷേപം. ഈ കേസ് സിബിഐക്ക് വിടട്ടെ, അന്വേഷണം നേരിടാന്‍ താന്‍ റെഡിയാണ് എന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് ഇത്തരമൊരു വാര്‍ത്ത വരുന്നത്. വാര്‍ത്തയുടെ ടൈമിങ് ശ്രദ്ധിക്കണം.ഇപ്പോള്‍ ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയവരോട് 'ഞാന്‍ പേടിച്ചെന്ന് പറയണം' എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. തിരഞ്ഞടുപ്പിന് രണ്ട് മാസം മുന്‍പ് സിബിഐ അന്വേഷിക്കണം എന്ന് പ്രഖ്യാപിച്ചാല്‍ അത് മനസിലാക്കേണ്ട സാമാന്യ ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. നിയമ പരമായി ഒരു ആനുകൂല്യവും തനിക്ക് ആവശ്യമില്ല. ശബരിമല സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പെടെ സംസ്ഥാനത്തെ ഏത് കേസിലും സിബിഐ അന്വേഷണം നടത്തിയില്ലെങ്കിലും തന്റെ കേസ് സിബിഐ അന്വേഷിക്കട്ടെ എന്നും സതീശന്‍ പ്രതികരിച്ചു.
വിജിലന്‍സ് നേരത്തെ ഉപേക്ഷിച്ച കേസാണ് പുനര്‍ജനിയുമായി ബന്ധപ്പെട്ടുള്ളത്. അതില്‍ വീണ്ടും പരാതി എഴുതിവാങ്ങിയാണ് ഇപ്പോഴത്തെ നടപടി. അന്വേഷണം വന്നാല്‍ പ്രശ്നമില്ല. ഏഴ് വര്‍ഷം മുന്‍പ് തന്നെ അന്വേഷണത്തെ താന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. നാലഞ്ച് കൊല്ലമായി അന്വേഷണം നടക്കുന്നു. പുനര്‍ജനിയുമായുള്ള എല്ലാകാര്യങ്ങളും കൃത്യമാണ്, നിയമപരമായി കേസ് നിലനില്‍ക്കില്ല. എഫ്സിആര്‍എ നിയമം ലംഘിച്ചെന്നാണ് ആക്ഷേപം. ഈ കേസ് സിബിഐക്ക് വിടട്ടെ, അന്വേഷണം നേരിടാന്‍ താന്‍ റെഡിയാണ് എന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. വിഷയത്തില്‍ പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിജിലന്‍സ് റിപ്പോര്‍ട്ട് വായിച്ചു നോക്കട്ടെ എന്നും വി ഡി സതീശന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് അറുപത് ദിവസം പോലും ബാക്കിയില്ലാത്ത സമയത്ത് കേരളത്തിലെ പ്രതിപക്ഷ നേതാവിന് എതിരെ സിബിഐ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. വാര്‍ത്തയുടെ ടൈമിങ് ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പ് ആണ് പ്രശ്നം. തെരഞ്ഞടുപ്പിന് രണ്ട് മാസം മുന്‍പ് സിബിഐ അന്വേഷിക്കണം എന്ന് പ്രഖ്യാപിച്ചാല്‍ അത് മനസിലാക്കേണ്ട സാമാന്യ ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. വിജിലന്‍സിന്റെ ശുപാര്‍ശയില്‍ തീരുമാനം എടുക്കാന്‍ അധികാരമുള്ള വ്യക്തിയാണ് മുഖ്യമന്ത്രി. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. അതാണ് ശരി. നിയമ പരമായി ഒരു ആനുകൂല്യവും തനിക്ക് ആവശ്യമില്ല. ശബരിമല ഉള്‍പ്പെടെ സംസ്ഥാനത്തെ ഏത് കേസിലും സിബിഐ അന്വേഷണം നടത്തിയില്ലെങ്കിലും തന്റെ കേസ് സിബിഐ അന്വേഷിക്കട്ടെ. ഇപ്പോള്‍ ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയവരോട് 'ഞാന്‍ പേടിച്ചെന്ന് പറയണം'. എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
അതേസമയം, വി.ഡി സതീശനെതിരായ അന്വേഷണ ശിപാര്‍ശയില്‍ തുടര്‍നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. വിദേശത്തുനിന്ന് ഫണ്ട് ശേഖരിച്ച് അത് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടതാണ് കേസെന്നും, സിബിഐ അന്വേഷണം എല്ലാറ്റിന്റെയും അവസാന വാക്കാകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറവൂര്‍ മണ്ഡലത്തില്‍ 2018 ലെ പ്രളയത്തിന് ശേഷം വി.ഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് കേസ്. ഭവനപദ്ധതിയുടെ പേരില്‍ അനധികൃതമായി പണം പിരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.




