- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം തുടങ്ങിയ നരനായാട്ട്! ഗര്‍ഭിണിയായ മൂന്നാം മാസം തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ചു; നിര്‍ബന്ധിച്ച് അബോര്‍ഷന്‍ ചെയ്യിച്ചു; ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ സ്റ്റോറി പങ്കുവെച്ചതിന് ട്രോളി ബാഗ് കൊണ്ട് മര്‍ദ്ദിച്ചു; വധഭീഷണി മുഴക്കി; ലഹരിക്ക് അടിമയായ ഭര്‍ത്താവിന്റെ ക്രൂരതകളില്‍ വിറങ്ങലിച്ച് യുവ അഭിഭാഷക; ഭര്‍തൃപീഡനത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇരിങ്ങാലക്കുട സ്വദേശിനി
ഇടുക്കി: ഇടുക്കിയില്‍ ഭര്‍തൃപീഡനം എന്ന പരാതിയുമായി യുവ അഭിഭാഷക. കഞ്ഞിക്കുഴി സ്വദേശിയായ വ്യവസായി മനു പി മാത്യുവിനെതിരെയാണ് അഭിഭാഷക പരാതി നല്‍കിയത്. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം മുതല്‍ ക്രൂരമര്‍ദ്ദനമാണ് നേരിട്ടതെന്നും യുവതി പരാതി പറഞ്ഞു. വിവാഹത്തിനുശേഷം ബെംഗളൂരുവിലേക്ക് താമസം മാറിയെന്നും അവിടെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നും അഭിഭാഷക പറഞ്ഞു. ഗര്‍ഭിണിയായ മൂന്നാം മാസം ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ചുവെന്നും ഇരിങ്ങാലക്കുട സ്വദേശിയായ യുവതി ആരോപിക്കുന്നു. യുവതിയുടെ മുഖത്തും,കഴുത്തിലും, കൈഭാഗത്തും മര്‍ദ്ദനമേറ്റ പാടുകള്‍ കാണാന്‍ കഴിയും.
കഞ്ഞിക്കുഴിയിലെ ഭര്‍തൃവീട്ടില്‍ വച്ചും ബെംഗളൂരുവില്‍ വച്ചും ആക്രമിച്ചെന്ന് യുവതി പറയുന്നു. പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയത് എന്ന് യുവതി പറയുന്നു. ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചു. 2024 ല്‍ ആദ്യ ഗര്‍ഭിണിയായപ്പോള്‍ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ബെംഗളൂരുവിലുള്ള സുഹൃത്തിന്റെ ആശുപത്രിയില്‍ വെച്ച് അബോര്‍ഷന്‍ നടത്തിയെന്നും യുവതി വ്യക്തമാക്കി. ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ വലിയ ട്രോളി ബാഗ് ദേഹത്തേക്ക് എടുത്ത് എറിയുമെന്നും യുവതി പറഞ്ഞു
ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടതിന് ക്രൂരമായി ആക്രമിച്ചു. കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടതിന് സഹോദരനെ അടക്കം വിളിച്ചു ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നുണ്ട്. കാട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ട് നടപടി ഉണ്ടാകില്ല എന്നും ആരോപണം ഉയരുന്നുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് അഭിഭാഷകയായ യുവതി.
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മുതല്‍ പീഡനം തുടങ്ങി. വിവാഹത്തിന് ശേഷം ബെംഗളൂരുവിലേക്ക് താമസം മാറിയപ്പോള്‍ റൂമില്‍ പൂട്ടിയിട്ട് മര്‍ദിച്ചു. ഗര്‍ഭിണിയായ മൂന്നാം മാസം ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിച്ചു പൊള്ളിച്ചു. സംശയരോഗത്തിന്റെ പേരില്‍ നിരന്തരം മര്‍ദിച്ചുവെന്നും യുവതി പറയുന്നു. ആണ്‍സുഹൃത്തിനോട് സംസാരിച്ചതിനും, ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ സ്റ്റോറി പങ്കുവെച്ചതിനും ട്രോളി ബാഗുള്‍പ്പെടെ ഉപയോഗിച്ച് മര്‍ദിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.
സ്ഥിരം മദ്യപാനിയും ലഹരി ഉപയോഗിക്കുന്ന ആളുമാണ് മനുവെന്ന് യുവതി പറഞ്ഞു. 2026 ജനുവരി ഒന്നിന് താന്‍ അനുഭവിച്ച പീഡനങ്ങള്‍ വ്യക്തമാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. പീഡനവിവരം വെളിപ്പെടുത്തിയതിന് പിന്നാലെ തന്റെ സഹോദരനെ മനു ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
2023 സെപ്റ്റംബര്‍ 9 നായിരുന്നു പരാതിക്കാരിയുമായി മനു പി മാത്യുവിന്റെയും വിവാഹം. ആദ്യതവണ ഗര്‍ഭിണിയായപ്പോള്‍ കുട്ടി തന്റേതല്ലെന്ന് ആരോപിച്ച് മനു നിര്‍ബന്ധപൂര്‍വ്വം ഗര്‍ഭഛിദ്രം നടത്തിപ്പിച്ചു. രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ മര്‍ദനം തുടര്‍ന്നതോടെ സ്വന്തം വീട്ടിലേക്ക് മാറി. എന്നാല്‍, യുവതി സ്വമേധയാ ഇറങ്ങിപ്പോയതാണെന്ന് കാണിച്ച് മനു ഡിവോഴ്‌സ് നോട്ടീസ് അയച്ചു. കുഞ്ഞ് ജനിച്ചിട്ടും കാണാന്‍ പോലും തയ്യാറായില്ല. ജനുവരി ഒന്നിന് തനിക്കുണ്ടായ ദു:സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പരാതിക്കാരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. പോസ്റ്റ് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അപരിചിത നമ്പറില്‍ സഹോദരന്റെ ഫോണിലേക്ക് വധഭീഷണി ഉണ്ടായി.
ഇന്‍സ്റ്റഗ്രാം പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കന്നഡ ഭാഷയിലാണ് സഹോദരന്റെ ഫോണിലേക്ക് ഭീഷണി സന്ദേശമെത്തിയത്, ഇതേ തുടര്‍ന്ന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നിരവധി തവണ ലൈംഗിക ബന്ധത്തിന് ശേഷം നിരന്തരം ഗര്‍ഭനിരോധന ഗുളികകള്‍ കഴിപ്പിച്ചു. 2024ല്‍ ആദ്യം ഗര്‍ഭിണിയായപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ബെംഗളൂരുവിലുള്ള സുഹൃത്തിന്റെ ആശുപത്രിയില്‍ വച്ച് അബോര്‍ഷന്‍ നടത്തി. ഗുരുതരമായ പരിക്കേറ്റിട്ടും ഭര്‍ത്താവ് ചികിത്സ നിഷേധിച്ചുവെന്നും യുവതിയുടെ വെളിപ്പെടുത്തല്‍. കാട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ട് നടപടി ഉണ്ടാകില്ല എന്നും ആരോപണം ഉയരുന്നുണ്ട്. ബാംഗ്ലൂരില്‍ ബിസിനസ് നടത്തുന്ന മനുവിനെതിരെ നിയമപോരാട്ടം ആരംഭിച്ചിരിക്കുകയാണ് കുടുംബം.




