- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരളം പിടിക്കാന്‍ മോദി വരുന്നു! നഗരസഭയ്ക്ക് പിന്നാലെ ലക്ഷ്യം നിയമസഭ സീറ്റുകള്‍? നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ വമ്പന്‍ വികസനരേഖ! തിരുവനന്തപുരത്തെ ബിജെപി ഭരണത്തിന് ഡല്‍ഹിയില്‍ നിന്ന് പച്ചക്കൊടി!

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ ഭരണചക്രം ബിജെപി ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. നഗരവികസന രേഖ പ്രഖ്യാപിക്കാന്‍ നരേന്ദ്രമോദി ഈമാസം 23ന് എത്തുമെന്നു വിവരം. ഇതുസംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ബിജെപി തുടങ്ങി. കോര്‍പറേഷന്‍ ഭരണം കിട്ടിയാല്‍ നഗരവികസന രേഖ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി എത്തുമെന്നു തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ച തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ച അംഗങ്ങളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോദി നേരിട്ടെത്തുന്നത്.
നഗരസഭാ ഭരണം കിട്ടിയതിന് ശേഷമുള്ള നഗരത്തിന്റെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തും. നഗരത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന വികസന രേഖയായിരിക്കും പ്രധാനമന്ത്രി പ്രഖ്യപിക്കുകയെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പബ്ലിക് ദിനത്തിന് പിന്നാലെ ജനുവരി 28ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതോടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നീണ്ടുപോകും എന്നതിനാലാണ് 23ന് അദ്ദേഹത്തെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ബിജെപിയുടെ 'മിഷന്‍ 2026' പദ്ധതിയും പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചേക്കും.
തിരുവനന്തപുരം നഗരസഭാ ഭരണം ബിജെപിക്ക് ലഭിച്ചാല്‍ 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം പാലിച്ചുകൊണ്ടാണ് വികസന രേഖാ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി എത്തുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലോ പുത്തരിക്കണ്ടം മൈതാനത്തോ ആയിരിക്കും ചടങ്ങ് സംഘടിപ്പിക്കുകയെന്നാണ് നിലവിലുള്ള വിവരം.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൂടി ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം എന്നത് രാഷ്ട്രീയമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. നഗരസഭാ ഭരണത്തിലൂടെ തലസ്ഥാനത്ത് നേടിയ ആധിപത്യം നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിര്‍ത്താനുള്ള ബിജെപിയുടെ തന്ത്രപ്രധാനമായ നീക്കം കൂടിയാണ് ഈ സന്ദര്‍ശനം.


