മേരിക്കയില്‍ നടക്കുന്ന ലോക കപ്പ് ഫുട്ബോള്‍ മല്‍സരവുമായി ബന്ധപ്പെട്ട് 15 രാജ്യങ്ങളില്‍ നിന്നുള്ള ആരാധകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി പ്രസിഡന്റ് ട്രംപ്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസകള്‍ മരവിപ്പിക്കാനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. നേരത്തേ 75 രാജ്യങ്ങളില്‍ നിന്നുള്ള വിസ നിരസിക്കാന്‍ കോണ്‍സുലാര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ഉത്തരവ് ബുധനാഴ്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയിരുന്നു. ഇവയിലെ പതിനഞ്ച് രാജ്യങ്ങളിലെ ടീമുകള്‍ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീവിടങ്ങളിലാണ് മല്‍സരിക്കുന്നത്. ബ്രസീലിലും മല്‍സരം നടക്കുന്നുണ്ട്.

ബ്രസീല്‍, മൊറോക്കോ, ഹെയ്തി എന്നിവയെല്ലാം ട്രംപിന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. അമേരിക്കയിലെ പല സ്റ്റേഡിയങ്ങളിലും നടക്കുന്ന മല്‍സരങ്ങളില്‍ കാണികള്‍ പൊതുവേ ഇക്കാരണം കൊണ്ട് തന്നെ ഒഴിഞ്ഞു കിടക്കാനാണ് സാധ്യത എന്നാണ് കരുതപ്പെടുന്നത്. അള്‍ജീരിയ, കേപ് വെര്‍ഡെ, കൊളംബിയ, കോട്ട് ഡി ഐവയര്‍, ഈജിപ്ത്, ഘാന, ഇറാന്‍, ജോര്‍ദാന്‍, സെനഗല്‍, ടുണീഷ്യ, ഉറുഗ്വേ, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഈ മാസം 21ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനിശ്ചിതകാല മരവിപ്പിക്കല്‍ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ രാജ്യങ്ങളുടെ ആരാധകരെ ഇത് എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ഇപ്പോഴും കൂടുതല്‍ വ്യക്തതയില്ല. സന്ദര്‍ശകരുടെ ആരോഗ്യം, പ്രായം, ഇംഗ്ലീഷ് പ്രാവീണ്യം എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ താല്‍ക്കാലിക വിരാമത്തിന് കീഴില്‍ ചില വിസ അപേക്ഷകള്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇളവകള്‍ നല്‍കും. എന്നാല്‍ ഇത് വളരെ പരിമിതമായിരിക്കും.

ഇറാനിലെ മതഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഇറാനെ ആക്രമിക്കാനുള്ള മാര്‍ഗങ്ങള്‍ ട്രംപ് ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ഈ താല്‍ക്കാലിക വിരാമം ഉണ്ടായത്. അയത്തുള്ള അലി ഖമേനി തൂക്കിക്കൊല്ലലുമായി മുന്നോട്ട് പോയാല്‍ 'ശക്തമായ നടപടി' സ്വീകരിക്കുമെന്ന് പ്രസിഡന്റ് ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.