- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കയ്യില്‍ ചോരയുമായി 16 കാരന്‍ സമീപത്തെ വീട്ടിലെത്തി വെള്ളം ചോദിച്ചു; വീട്ടുകാരോട് പറഞ്ഞത് പൊലീസിനെ കണ്ട് ഓടിയപ്പോള്‍ വീണതെന്ന്; കരുവാരക്കുണ്ടില്‍ പതിനാലുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത് പീഡനവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോള്‍; സ്കൂള്‍വിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പോലീസ്

മലപ്പുറം: കരുവാരക്കുണ്ടില്‍ ഇന്നലെ കാണാതായ പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതിന് മുന്‍പ് ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പോലീസ്. പീഡനവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയായ പതിനാറുകാരന്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്. പതിനാലുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളില്‍നിന്നു 10- 15 കിലോ മീറ്റര്‍ അധികം ദൂരമുള്ള വാണിയമ്പലത്തിന് അടുത്തുള്ള കാട് മൂടിയ പാണ്ടിക്കാട് റെയില്‍വേ ട്രാക്കിനടുത്തായാണ് മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്‌കൂള്‍ യൂണിഫോം ആണ് ധരിച്ചിരുന്നത്. കഴുത്ത് ഞെരിച്ചതിന്റെ പാടുകളുണ്ടായിരുന്നു.
യൂണിഫോമില്‍ ഇന്നലെ സ്‌കൂളിന് മുന്നിലെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വൈകീട്ട് കുട്ടി മടങ്ങിവരാതിരുന്നപ്പോഴാണ് കാണാതായ വിവരം കുടുംബം അറിയുന്നത്. തുടര്‍ന്ന് വൈകീട്ട് കുട്ടിയുടെ മാതാവ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ നേരത്തെ ശല്യപ്പെടുത്തിയ വിവരമുള്ളതിനാല്‍ 16-കാരനെ സംശയമുണ്ടായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ 16-കാരന്‍ തൊടിയപ്പുലം റെയില്‍വേ സ്റ്റേഷന് 300 മീറ്റര്‍ അകലെയുള്ള വീട്ടിലെത്തിയിരുന്നു. ഇവിടെ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്.
യൂണിഫോമില്‍ ഇന്നലെ സ്‌കൂളിന് മുന്നിലെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. രാവിലെ തന്നെ പെണ്‍കുട്ടിയെ കാണാതായെങ്കിലും വൈകിട്ടോടെയാണ് വിവരം അറിയുന്നതും തിരച്ചില്‍ ആരംഭിക്കുന്നതും. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നിന്നും 10- 15 കിലോമീറ്റര്‍ അധികം ദൂരമുള്ള വാണിയമ്പലത്തിന് അടുത്തുള്ള പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള കാട് മൂടിയ ഒറ്റപ്പെട്ടപ്രദേശമാണിത്. പെണ്‍കുട്ടിയുടെ മൃതദേഹം കൈകള്‍ ബന്ധിച്ച നിലയിലായിരുന്നു. കുട്ടിയുടെ ബാഗിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ചാണ് കൈകള്‍ ബന്ധിച്ചതെന്നാണ് സൂചന.
പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പതിനാറുകാരനാണ് പ്രതി. പെണ്‍കുട്ടിയെ കാണാതായെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് പതിനാറുകാരനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. പ്രതിയാണ് മൃതദേഹം പൊലീസിന് കാണിച്ചുകൊടുത്തത്. പൊലീസ് പതിനാറുകാരനുമായി സ്ഥലത്തെത്തിയപ്പോഴാണ് പരിസരവാസികള്‍ വിവരമറിഞ്ഞത്. റെയില്‍വേ ട്രാക്കിന് സമീപം കാടുമൂടിയ സ്ഥലത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. സ്‌കൂള്‍ ബാഗും ചെരുപ്പുകളും പരിസരത്ത് കിടപ്പുണ്ടായിരുന്നു.
രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയതാണ് പെണ്‍കുട്ടി. പെരുമാറ്റത്തില്‍ അസാധാരണമായി ഒന്നും കണ്ടില്ലെന്ന് ഉറ്റവര്‍ പറയുന്നു. വൈകിട്ട് പതിവുസമയത്ത് തിരിച്ചെത്താതിരുന്നതോടെ അന്വേഷണമായി. അപ്പോഴാണ് പെണ്‍കുട്ടി രാവിലെ സ്‌കൂളില്‍ എത്തിയിരുന്നില്ല എന്നറിഞ്ഞത്. ആശങ്കയിലായ വീട്ടുകാരും നാട്ടുകാരും പൊലീസിനെ വിവരമറിയിച്ചു. തിരച്ചിലും തുടങ്ങി. കരുവാരക്കുണ്ടിലും പരിസരങ്ങളിലുമെല്ലാം രാത്രി മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
വൈകിട്ട് ആറുമണിയോടെ പെണ്‍കുട്ടിയുടെ ഫോണ്‍ ഓണ്‍ ആയിരുന്നു. അമ്മയുടെ ഫോണിലേക്ക് കോള്‍ വന്നു. താന്‍ ഉടന്‍ തിരിച്ചെത്തുമെന്ന് പെണ്‍കുട്ടി പറഞ്ഞു. എവിടെയാണെന്ന് ചോദിച്ചപ്പോള്‍ വീടിനടുത്തെത്താറായെന്നായിരുന്നു മറുപടി. പിന്നീട് ഫോണില്‍ കിട്ടിയിട്ടില്ല. ഫോണ്‍ വന്നതിനുപിന്നാലെ വീട്ടുകാരും പൊലീസും പരക്കംപാഞ്ഞെങ്കിലും ഫലമുണ്ടായില്ല.
പൊലീസ് പലരോടും സംസാരിച്ചു. ഒടുവില്‍ അതേ സ്‌കൂളിലെ വിദ്യാര്‍ഥിയായ പതിനാറുകാരനില്‍ കണ്ണുടക്കി. പെണ്‍കുട്ടിയെ പിറകേനടന്ന് ശല്യം ചെയ്തതിന് രണ്ടുതവണ വീട്ടുകാര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോഴാണ് പെണ്‍കുട്ടിയുമായി വാണിയമ്പലത്തേക്ക് പോയെന്ന് മൊഴി നല്‍കിയത്. കൂടുതല്‍ സംസാരിച്ചപ്പോള്‍ ബലാല്‍സംഗം നടന്നെന്നും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നും ഇയാള്‍ സമ്മതിച്ചു.
പൊലീസ് പ്രതിയുമായി അതിവേഗം കൃത്യം നടന്ന സ്ഥലത്തെത്തി. കരുവാരക്കുണ്ടില്‍ നിന്ന് പത്തുകിലോമീറ്ററിലേറെ അകലെയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലം. ബൈക്കില്‍ റെയില്‍വേ ട്രാക്കിനരികില്‍ എത്തിയശേഷം അവിടെ നിന്ന് നടന്നുവന്നിരിക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത ദുര്‍ഘടമായ സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പൊലീസ്.
കൊലപാതകത്തിന് ശേഷം പതിനാറുകാരന്‍ സമീപത്തെ വീട്ടിലെത്തി വെള്ളം വാങ്ങി കുടിക്കുകയും ഫോണ്‍ ചെയ്യുകയും ചെയ്തിരുന്നു. വണ്ടൂരിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ 16കാരന്‍ വീട്ടില്‍ നിന്നും വെള്ളം ചോദിച്ചു. പൊലീസിനെ കണ്ട് ഓടിയതാണെന്നാണ് 16കാരന്‍ വീട്ടുകാരോട് പറഞ്ഞത്. ഫോണില്ലാത്തതിനാല്‍ അമ്മയുടെ നമ്പറില്‍ വിളിച്ച ശേഷം അവരെത്തിയാണ് പറഞ്ഞയച്ചതെന്നാണ് നാട്ടുകാരന്‍ പറഞ്ഞു. ഈ സമയം 16കാരന്റെ കയ്യില്‍ ചോരയുണ്ടായിരുന്നു. വീണതാണെന്നാണ് വീട്ടുകാരോട് 16 കാരന്‍ പറഞ്ഞത്.
അതേസമയം കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാകാമെന്ന് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഒറ്റക്ക് ഒരാള്‍ക്ക് ഇത് ചെയ്യാനാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വിജനമായ ഇടത്തേക്ക് സ്ഥല പരിചയമുള്ള ആളുകളുടെ സഹായം ഇല്ലാതെ എത്താനാവില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 16കാരന്‍ നേരത്തെയും പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയത്. പെണ്‍കുട്ടിയുമായുള്ള ബന്ധം എതിര്‍ത്തതിനാണ് ഭീഷണിപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം നടവഴി ഉള്ള സ്ഥലമല്ലെന്നും വിജനവഴിയാണെന്നും നാട്ടുകാരും പറഞ്ഞു. ജനസമ്പര്‍ക്കമില്ലാത്ത സ്ഥലമാണെന്നും നാട്ടുകാര്‍ പറഞ്ഞു. 'പെണ്‍കുട്ടി പഠിക്കുന്നത് ഈ സ്ഥലത്ത് നിന്നും 10-20 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ്. ഒരു കിലോമീറ്റര്‍ കഴിഞ്ഞാല്‍ മറ്റൊരു സ്‌കൂളുമുണ്ട്. ആണ്‍കുട്ടിയുമായി തെളിവെടുപ്പ് എന്ന നിലയിലാണ് പൊലീസ് എത്തിയത്. കുട്ടിയോട് സംസാരിച്ചപ്പോള്‍ പൊലീസിന് കാര്യം മനസിലായിട്ടുണ്ടാകും. സാധാരണ കുടുംബമാണ്', നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.
ആണ്‍കുട്ടി പ്രശ്നക്കാരന്‍ ആണെന്ന തരത്തിലുള്ള അഭിപ്രായമൊന്നും ഇതുവരെ കേട്ടിട്ടില്ലെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ചാം തീയ്യതി മുതല്‍ ആണ്‍കുട്ടി ക്ലാസില്‍ വന്നിട്ടില്ലെന്നും നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു. പെണ്‍കുട്ടി വളരെ ആക്ടീവായ, പഠിക്കുന്ന കുട്ടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടി ഇന്നലെ ക്ലാസില്‍ പോയില്ലെന്നും അവര്‍ പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ ട്രെയിന്‍ തട്ടി പെണ്‍കുട്ടി മരിച്ചെന്നായിരുന്നു ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയത് റെയില്‍വേ ട്രാക്കില്‍ നിന്നും ഉയര്‍ന്ന മേഖലയില്‍ നിന്നായത് പൊലീസില്‍ സംശയമുണ്ടാക്കിയിരുന്നു. മാത്രവുമല്ല, ശരീത്തില്‍ മുഴുവന്‍ മുറിവേറ്റ പാടുകളും കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലുമായിരുന്നു മൃതദേഹം.
16കാരന്‍ ലഹരിക്കടിമയാണെന്നാണ് ലഭിക്കുന്ന വിവരം. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി ഇരുവരും പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകുന്നരം ആറരയ്ക്കും രാത്രി ഒമ്പത് മണിക്കുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ.
കുട്ടിയുടെ ബന്ധുക്കളും വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടയില്‍ കുട്ടിയുടെ ബന്ധുക്കള്‍ പ്രതിയുടെ വീട്ടിലുമെത്തിയിരുന്നു. പെണ്‍കുട്ടി വൈകുന്നേരം ആറുമണിവരെ തന്നോടൊപ്പമുണ്ടായിരുന്നുവെന്നും പിന്നീട് മറ്റൊരാളോടൊപ്പം പോയെന്നുമാണ് പ്രതി ബന്ധുക്കളോട് പറഞ്ഞത്. കൊടുംക്രിമിനലിനെ പോലെയാണ് പ്രതി സംസാരിച്ചതെന്നും ലഹരിക്കടിമയായവരെ പോലെയാണ് പെരുമാറിയതെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. ഇക്കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുകയാണ്.
പ്രതി ക്രിസ്മസ് അവധിക്കുശേഷം സ്‌കൂളില്‍ എത്തിയിട്ടില്ലെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. ഇയാള്‍ ചെറിയ ജോലിക്കുപോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവം നടക്കുന്നതിന്റെ രണ്ടുദിവസം മുന്‍പ് പ്രതി കുട്ടിയുടെ വീട്ടില്‍ പോയിരുന്നു. വീട്ടുകാര്‍ അടുപ്പത്തില്‍ നിന്ന് വിലക്കിയതോടെ കാണിച്ചുതരാമെന്ന് വെല്ലുവിളിച്ചാണ് പതിനാറുകാരന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് തിരികെപോയതെന്നും ബന്ധുക്കള്‍ പറയുന്നു. വാണിയമ്പലത്തിനും തൊടിയപുലത്തിനുമിടയില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിലാണ് ഇന്നുച്ചയോടെ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്‌കൂളിലേയ്ക്ക് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.


