- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി തിരുത്തലുകള്‍ വരുത്തിയെന്ന ആരോപണത്തില്‍ കടുത്ത നടപടികള്‍ ഉണ്ടായേക്കും; നയപ്രഖ്യാപനത്തിലെ 'തിരുത്ത്': സര്‍ക്കാരിനെ പൂട്ടാന്‍ ഗവര്‍ണര്‍; സഭാ നടപടികളുടെ ദൃശ്യങ്ങള്‍ തേടി; വീണ്ടും സര്‍ക്കാര്‍-ലോക്ഭവന്‍ പോര്

തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി തിരുത്തലുകള്‍ വരുത്തിയെന്ന ആരോപണത്തില്‍ കടുത്ത നടപടികളുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നയപ്രഖ്യാപന ദിവസം സഭയില്‍ നടന്ന മുഴുവന്‍ നടപടിക്രമങ്ങളുടെയും ദൃശ്യങ്ങളും രേഖകളും അടിയന്തരമായി ലഭ്യമാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു.
ഗവര്‍ണര്‍ വായിക്കാതിരുന്ന ഭാഗങ്ങള്‍ സഭയുടെ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തിയത് ചട്ടവിരുദ്ധമാണെന്ന നിലപാടിലാണ് ലോക്ഭവന്‍. എന്നാല്‍ ഇത് സ്പീക്കര്‍ അംഗീകരിക്കില്ല. സര്‍ക്കാരിനൊപ്പം സ്പീക്കര്‍ നില്‍ക്കും. അങ്ങനെ വന്നാല്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. അസാധാരണ സാഹചര്യമാണ് ഇതുണ്ടാക്കുന്നത്. താന്‍ അംഗീകരിച്ച പ്രസംഗത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും, ഇത് ഭരണഘടനാപരമായ ലംഘനമാണെന്നും ഗവര്‍ണര്‍ കരുതുന്നു.
സഭയില്‍ വായിച്ച കാര്യങ്ങള്‍ മാത്രമാണോ അതോ സര്‍ക്കാര്‍ നല്‍കിയ പൂര്‍ണ്ണരൂപമാണോ സഭാരേഖകളില്‍ ഉള്ളതെന്ന് ഗവര്‍ണര്‍ നേരിട്ട് പരിശോധിക്കും. ഈ പരിശോധനയ്ക്ക് ശേഷം സ്പീക്കറോടും സര്‍ക്കാരിനോടും വിശദീകരണം തേടാനാണ് നീക്കം. ഇതോടെ, സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് വീണ്ടും പുതിയ നിയമയുദ്ധങ്ങളിലേക്ക് വഴിമാറുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ഇതെന്നത് നിര്‍ണ്ണായകമാണ്.


