- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിര്‍മ്മിതബുദ്ധിയും സെന്സറുകള്യും ക്യാമറകളും ഉപയോഗിച്ച് മാലിന്യങ്ങള്‍ കൃത്യമായി കണ്ടെത്തി നീക്കും; തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ദുര്‍ഘടമായ ടണലുകള്‍ക്കുള്ളില്‍ പോലും അനായാസം കടന്നു ചെല്ലും; തിരുവനന്തപുരത്ത് അത്ഭുതമായി 'ജി സ്‌പൈഡര്‍'

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് അത്യാധുനിക എ.ഐ സാങ്കേതികവിദ്യയുമായി നഗരസഭ. നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന 'ജി-സ്‌പൈഡര്‍' കനാല്‍ ക്ലീനിംഗ് റോബോട്ട് തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം നഗരസഭയും ജെന്റോബോട്ടിക്‌സും സംയുക്തമായാണ് ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്.
തോട് ശുചീകരണത്തിനിടെ തൊഴിലാളിയായ ജോയ് മരണപ്പെട്ട പശ്ചാത്തലത്തില്‍, അപകടസാധ്യതയുള്ള മേഖലകളില്‍ മനുഷ്യ ഇടപെടല്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഫലമായാണ് ഈ സംവിധാനം പ്രവര്‍ത്തനസജ്ജമായത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ദുര്‍ഘടമായ ടണലുകള്‍ക്കുള്ളില്‍ പോലും അനായാസം കടന്നുചെന്ന് മാലിന്യം നീക്കം ചെയ്യാന്‍ ജി-സ്‌പൈഡറിന് സാധിക്കും. പൂര്‍ണ്ണമായും സൗജന്യമായാണ് ജെന്റോബോട്ടിക്‌സ് ഈ സംവിധാനം നഗരസഭയ്ക്ക് നല്‍കിയിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനവും പരിപാലനവും നഗരസഭ നേരിട്ട് നിര്‍വ്വഹിക്കും.
നിര്‍മ്മിതബുദ്ധി, സെന്‍സറുകള്‍, ക്യാമറകള്‍ എന്നിവയുടെ സഹായത്തോടെ മാലിന്യങ്ങള്‍ കൃത്യമായി കണ്ടെത്തി നീക്കം ചെയ്യാന്‍ സാധിക്കുമെന്നതാണ് റോബോട്ടിന്റെ പ്രത്യേകത. റെയില്‍വേ സ്റ്റേഷന്‍ പ്രവേശന കവാടം മുതല്‍ ഏകദേശം 15 മീറ്റര്‍ വരെ ദൂരത്തിലുള്ള മാലിന്യങ്ങള്‍ ഈ സംവിധാനത്തിലൂടെ നീക്കം ചെയ്യാം. ആമയിഴഞ്ചാന്‍ തോട്ടിലെ പരീക്ഷണം വിജയിക്കുന്നതോടെ സംസ്ഥാനത്തെ മറ്റ് പ്രധാന കനാലുകളിലേക്കും ഈ രീതി വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് മന്ത്രി എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. ബ്രഹ്‌മപുരം മാതൃകയില്‍ തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് സ്ഥലങ്ങളില്‍ സി.ബി.ജി പ്ലാന്റുകളും നാല് സാനിറ്ററി മാലിന്യ സംസ്‌കരണ പ്ലാന്റുകളും ഉടന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സുരക്ഷിതവും കാര്യക്ഷമവുമായ മാലിന്യനിര്‍മ്മാര്‍ജ്ജനമാണ് നഗരസഭ ഇതിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം നഗരസഭയും ടെക്‌നോപാര്‍ക്ക് ആസ്ഥാനമായുള്ള ജെന്റോബോട്ടിക്സും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കനാല്‍ ശുചീകരണത്തിനിടെ തൊഴിലാളിയായ ജോയ് മരണപ്പെട്ട പശ്ചാത്തലത്തിലാണ്, അപകടസാധ്യതയുള്ള മേഖലകളില്‍ മനുഷ്യ ഇടപെടല്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന കര്‍ശന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഇതിനായി ജെന്റോബോട്ടിക്സ് വികസിപ്പിച്ചെടുത്ത അത്യാധുനിക റോബോട്ടിക് സംവിധാനമാണ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്.
ജെന്റോബോട്ടിക്സ് സൗജന്യമായാണ് ഈ റോബോട്ടിക് സംവിധാനം നഗരസഭയ്ക്ക് നല്‍കിയിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനവും പരിപാലനവും നഗരസഭ നേരിട്ട് നിര്‍വ്വഹിക്കും. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് താഴെ, എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതും അപകടസാധ്യതയേറിയതുമായ ഭാഗത്തെ മാലിന്യം നീക്കം ചെയ്യാനാണ് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്.
നഗരത്തിലെ മാലിന്യനീക്കത്തില്‍ പ്രതിസന്ധിയായി നിന്നിരുന്ന ആമയിഴഞ്ചാന്‍ തോടിന്റെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തെ മാലിന്യം നീക്കംചെയ്യാന്‍ എ.ഐ റോബോട്ടിക് സംവിധാനം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ തോട്ടില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതും അപകടസാദ്ധ്യതയേറിയതുമായ ഭാഗത്തെ മാലിന്യം നീക്കംചെയ്യുകയാണ് പ്രധാന ലക്ഷ്യം.


