- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജവാന്‍ അടിച്ചവര്‍ക്ക് എന്തെങ്കിലും സംഭവിച്ചോ? പക്ഷേ പുതിയ സാധനം അടിച്ചാല്‍ 'മിന്നല്‍' ആകാം! ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് 'മിന്നല്‍ മാജിക്' എന്ന് പേര്; അര ലിറ്ററിന് 400 രൂപ; 'മിന്നല്‍ മാജിക്കുമായി' ബെവ്കോ എത്തുമ്പോള്‍

പാലക്കാട്: കേരളത്തിന്റെ മദ്യവിപണിയിലേക്ക് സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ള പുതിയ ബ്രാന്‍ഡിന്റെ വരവ് ഉറപ്പായി. ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് 'മിന്നല്‍ മാജിക്' എന്ന് പേരിട്ടു. നേരത്തെ തീരുമാനിച്ചിരുന്ന 'മലബാര്‍ മിസ്റ്ററി' എന്ന പേര് ഉപേക്ഷിച്ചാണ് ബെവ്കോ പുതിയ പേര് സ്വീകരിച്ചത്. ഫെബ്രുവരി 21-ന് മേനോന്‍പാറയില്‍ നടക്കുന്ന പ്ലാന്റ് ഉദ്ഘാടന ചടങ്ങില്‍ എക്‌സൈസ് മന്ത്രി എം.പി. രാജേഷ് ബ്രാന്‍ഡ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഹൈക്കോടതിയിലെ നിയമപോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് പുതിയ പേരിന്റെ പ്രഖ്യാപനം ഉണ്ടാകുന്നത്. മദ്യത്തിന് പേര് നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നതായും മികച്ച പേരിന് 10,000 രൂപ സമ്മാനം നല്‍കുമെന്നും ബെവ്കോ എം.ഡി. നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന ഇത്തരം മത്സരങ്ങള്‍ അബ്കാരി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി എത്തി. തുടര്‍ന്ന് കോടതി ലോഗോയും പേരും പ്രഖ്യാപിക്കുന്നത് തടയുകയും ബെവ്കോയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വിവാദമായതോടെ, ഇത്തരമൊരു മത്സരത്തെക്കുറിച്ച് അറിയില്ലെന്നും പരസ്യം നല്‍കിയിട്ടില്ലെന്നും പറഞ്ഞ് ബെവ്കോയ്ക്ക് കോടതിയില്‍ പിന്‍വാങ്ങേണ്ടി വന്നു.
വിവാദങ്ങള്‍ ഒഴിവാക്കാനാണ് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പേരുകള്‍ക്ക് പകരം 'മിന്നല്‍ മാജിക്' എന്ന പേര് സര്‍ക്കാര്‍ നേരിട്ട് തിരഞ്ഞെടുത്തത്. പ്രതിദിനം 13,500 കെയ്സ് മദ്യമാണ് മേനോന്‍പാറയിലെ പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ അരലിറ്റര്‍ കുപ്പികളിലാകും വിപണനം. അരലിറ്ററിന് 400 രൂപയോളമാകും വിലയെന്നാണ് സൂചന. ഒരു മാസത്തിനകം പുതിയ ബ്രാന്‍ഡി വിപണിയിലെത്തുന്നതോടെ, ജവാന്‍ റമ്മിന് ശേഷം സര്‍ക്കാര്‍ പുറത്തിറക്കുന്ന പ്രമുഖ മദ്യ ബ്രാന്‍ഡായി ഇത് മാറും. 'മിന്നല്‍ മാജിക്' ഒരു മാസത്തിനകം ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിപണിയിലെത്തും.
പ്രതിദിനം 13,500 കെയ്സ് മദ്യമാണ് ഇവിടെ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ അരലിറ്റര്‍ കുപ്പികളിലാകും വിപണനം. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ ഉത്പാദിപ്പിക്കുന്ന ഏക മദ്യം ജവാന്‍ റം മാത്രമാണ്. വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവിലാണ് പുതിയ ബ്രാന്‍ഡിന്റെ പേര് നിശ്ചയിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പുതിയ മദ്യത്തിന് പേര് നിര്‍ദ്ദേശം. നേരത്തെ അബ്കാരി ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന് നിരീക്ഷിച്ച കോടതി ബ്രാന്‍ഡ് പേരും ലോഗോയും പ്രഖ്യാപിക്കുന്നത് തടഞ്ഞു.
ഇതോടെ ഇത്തരമൊരു പരസ്യം നല്‍കിയിട്ടില്ലെന്ന വിചിത്രമായ സത്യവാങ്മൂലം ബെവ്കോയ്ക്ക് കോടതിയില്‍ നല്‍കേണ്ടി വന്നിരുന്നു. കോടതി ഇടപെടലുകളെത്തുടര്‍ന്ന് പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച പേര് ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ടാണ് 'മിന്നല്‍ മാജിക്' എന്ന പേര് തിരഞ്ഞെടുത്തത്.


