- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുംബൈയില്‍ സെലിബ്രേഷന് മൂഡ്! സച്ചിന്റെ മകന് അര്ജുന് ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു പ്രമുഖ വ്യവസായിയുടെ കൊച്ചുമകള്‍ സാനിയ ചന്ദോക്ക്; മെഹന്തി, സംഗീത് ചടങ്ങില്‍ തിളങ്ങി പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളും സംരംഭകയുമായ സാനിയ ചന്ദോക്കാണ് അര്‍ജുന്റെ വധു. മുംബൈയിലെ പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്. അര്‍ജുനും സാനിയ ചന്ദോക്കുമായുള്ള വിവാഹം നാളെയാണ്.
നാളെ മുംബൈയിലെ പ്രമുഖ ഹോട്ടലായ ഇന്റര്‍കോണ്ടിനെന്റലില്‍ വെച്ചാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. ക്ഷണം ലഭിച്ച അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് പ്രവേശനം. വിരാട് കോലി, എം.എസ്. ധോണി, ശുഭ്മാന്‍ ഗില്‍, സൗരവ് ഗാംഗുലി തുടങ്ങിയ പ്രമുഖര്‍ നാളത്തെ ചടങ്ങില്‍ എത്തിയേക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സച്ചിന്‍ നേരിട്ട് ക്ഷണിച്ചിരുന്നു.
പ്രധാനചടങ്ങുകള്‍ക്ക് മുന്നോടിയായുള്ള മെഹന്തി, സംഗീത് ചടങ്ങ് ചൊവ്വാഴ്ച മുംബൈയിലെ റോയല്‍ വെസ്റ്റേണ്‍ ഇന്ത്യ ടര്‍ഫ് ക്ലബ്ബില്‍ നടന്നു. ആഢംബരത്തിന്റെ പുതിയ കാഴ്ചകളാണ് സമ്മാനിച്ചത്. 'ഐവറി' തീമിലുള്ള അതിമനോഹരമായ വസ്ത്രങ്ങള്‍ ധരിച്ചാണ് അര്‍ജുനും സാനിയയും ചടങ്ങിനെത്തിയത്. പരമ്പരാഗത വസ്ത്രങ്ങളില്‍ തിളങ്ങിയ സച്ചിനും അഞ്ജലിയും മകള്‍ സാറയും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.
ആത്യാഡംബരമായി നടന്ന ചടങ്ങില്‍ ഇരു കുടുംബങ്ങളുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായിയുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, രവി ശാസ്ത്രി, അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരും എത്തി. ശതകോടീശ്വരന്‍ മുകേഷ് അംബാനിയും നിത അംബാനിയും ചടങ്ങുകളില്‍ സജീവമായിരുന്നു. എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെയും കുടുംബവും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.
പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ ചന്ദോക്ക്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലായിരുന്നു അര്‍ജുനും സാനിയയും തമ്മിലുള്ള വിവാഹ നിശ്ചയം. ഫെബ്രുവരി അവസാന വാരം അംബാനി കുടുംബത്തിന്റെ ആതിഥേയത്വത്തില്‍ ഗുജറാത്തിലെ ജാംനഗറിലെ റിലയന്‍സ് എസ്റ്റേറ്റില്‍ വച്ച് പ്രീ-വെഡിങ് പൂജയും പ്രൗഢഗംഭീരമായ ചടങ്ങുകളും നടന്നിരുന്നു.
നാളെ നടക്കുന്ന വിവാഹച്ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. വിരാട് കോലി, ശുഭ്മാന്‍ ഗില്‍, എം.എസ്. ധോണി, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് തുടങ്ങിയവരെ സച്ചിനും കുടുംബവും ക്ഷണിച്ചിട്ടുണ്ട്. സാനിയയുടെ കുടുംബത്തിന് പങ്കാളിത്തമുള്ള ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിലാകും വിവാഹമെന്നാണ് റിപ്പോര്‍ട്ട്.
ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമായ അര്‍ജുന്‍, കഴിഞ്ഞ സീസണ്‍ വരെ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിലാണ് കളിച്ചിരുന്നത്. എന്നാല്‍ നാമമാത്രമായ അവസരങ്ങള്‍ മാത്രമാണ് സൂപ്പര്‍ താരങ്ങള്‍ തിങ്ങിനിറഞ്ഞ മുംബൈയില്‍ അര്‍ജുന് ലഭിച്ചത്. ലക്‌നൗവിലേക്കു മാറിയതോടെ ഐപിഎലില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അര്‍ജുന്‍.
വ്യവസായ പ്രമുഖനായ രവി ഘായിയുടെ കൊച്ചുമകളാണ് സംരംഭകയായ സാനിയ ചന്ദോക്ക്. മുംബൈ ആസ്ഥാനമായി മൃഗപരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ പോസ് പെറ്റ് സ്പാ ആന്‍ഡ് സ്റ്റോര്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്‌നര്‍ഷിപ്പിന്റെ സ്ഥാപക ഡയറക്ടറാണ് സാനിയ. പ്രശസ്ത ബിസിനസ് കുടുംബത്തിലെ അംഗവും ബിസിനസ് രംഗത്ത് സജീവവുമാണെങ്കിലും, സാനിയ പൊതുവേദികളില്‍ അത്ര സുപരിചിതയല്ല.


