- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചൈനീസ് കെണിയില്‍ വീണ് നൈജീരിയ; പാക്കിസ്ഥാന്‍ വിറ്റ യുദ്ധവിമാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ 'കട്ടപ്പുറത്ത്'! JF-17 തണ്ടര്‍ വിമാനങ്ങള്‍ പറന്നു തുടങ്ങിയപ്പോഴേക്കും ചിറകില്‍ വിള്ളല്‍; ഒന്നിനും കൊള്ളാത്ത ലിങ്ക്-17 ഡാറ്റാലിങ്കും തകരാറിലായ ഏവിയോണിക്സും; പ്രതിസന്ധിയില്‍ ആഫ്രിക്കന്‍ രാജ്യം

അബുജ: കുറഞ്ഞ ചിലവില്‍ ആധുനിക യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാമെന്ന് വിശ്വസിപ്പിച്ച് നൈജീരിയയെ പറ്റിച്ച് പാക്കിസ്ഥാന്‍. ചൈനയും പാക്കിസ്ഥാനും സംയുക്തമായി വികസിപ്പിച്ച ജെ.എഫ്-17 തണ്ടര്‍ വിമാനങ്ങള്‍ വാങ്ങിയ നൈജീരിയന്‍ വ്യോമസേന ഇപ്പോള്‍ വലിയ സാങ്കേതിക-സാമ്പത്തിക പ്രതിസന്ധിയിലാണ്. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വിമാനങ്ങള്‍ വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ കട്ടപ്പുറത്തായതോടെയാണ് നൈജീരിയന്‍ വ്യോമസേന പ്രതിരോധത്തിലായത്. 2021-ല്‍ സേനയുടെ ഭാഗമായ മൂന്ന് വിമാനങ്ങളില്‍ രണ്ടെണ്ണവും നിലത്തിറക്കേണ്ടി വന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിന്റെ ഘടനയിലും സാങ്കേതിക വിദ്യയിലുമുള്ള ഗുരുതരമായ പോരായ്മകള്‍ കാരണം രണ്ട് വിമാനങ്ങളും പറത്താനാവില്ല. ഘടനപരമായ തകര്‍ച്ച വിമാനത്തിന്റെ എയര്‍ഫ്രെയിമിലും ചിറകുകള്‍ക്ക് താഴെ ആയുധങ്ങള്‍ ഘടിപ്പിക്കുന്ന ഭാഗങ്ങളിലും വിള്ളലുകള്‍ രൂപപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ സമയം മാത്രം പറത്തിയ വിമാനങ്ങളില്‍ ഇത്തരത്തില്‍ വിള്ളലുകള്‍ ഉണ്ടാകുന്നത് എയര്‍ഫ്രെയിമിന്റെ ഗുണനിലവാരമാണ് ചോദ്യം ചെയ്യുന്നത്.
വിമാനത്തിന്റെ റഡാര്‍ സംവിധാനത്തിലും ഏവിയോണിക്സിലും നിരന്തരം പ്രശ്നങ്ങളുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണ ലക്ഷ്യങ്ങള്‍ കണ്ടെത്താനുള്ള ശേഷിയെയും കൃത്യതയെയും ഇത് വലിയതോതില്‍ ബാധിക്കുന്നുമുണ്ട്. കൂടാതെ, വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറുകളില്‍ തകരാറുകളുള്ളതായും ആരോപണമുണ്ട്. വെറും മൂന്ന് വിമാനങ്ങള്‍ മാത്രമുള്ള ചെറിയൊരു വ്യൂഹത്തെ പരിപാലിക്കുന്നത് തന്നെ ഇപ്പോള്‍ നൈജീരിയയ്ക്ക് വലിയ ബാധ്യത ആയിരിക്കുകയാണ്. വിമാനങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ലിങ്ക്-17 എന്ന ഡാറ്റാലിങ്ക് സംവിധാനത്തിന് വേഗത കുറവായതിനാല്‍ മറ്റ് വിമാനങ്ങളുമായോ കമാന്‍ഡ് സെന്ററുകളുമായോ തത്സമയ ആശയവിനിമയവും സാധ്യമാകുന്നില്ല. സ്പെയര്‍ പാര്‍ട്സുകളുടെ ലഭ്യതക്കുറവും അറ്റകുറ്റപ്പണികള്‍ വൈകാന്‍ കാരണമാകുന്നുണ്ട്. മ്യാന്മര്‍, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളാണ് നൈജീരയയ്ക്ക് പുറമെ ഈ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നത്.
റഷ്യന്‍ നിര്‍മ്മിത ക്ലിമോവ് ആര്‍.ഡി-93 എഞ്ചിനുകളുടെ വിശ്വാസ്യതയില്ലായ്മയും വിമാനങ്ങള്‍ നിലത്തിറക്കാന്‍ കാരണമായി. പാശ്ചാത്യ രാജ്യങ്ങളിലെ വിലകൂടിയ യുദ്ധവിമാനങ്ങള്‍ക്ക് പകരമായി കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന വിമാനം എന്ന നിലയിലാണ് ജെ.എഫ്-17 ആഗോള വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍, നൈജീരിയ നേരിടുന്ന ഈ പ്രതിസന്ധികള്‍ ജെ.എഫ്-17 വിമാനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്.
സോഫ്റ്റ്വെയര്‍ ആന്‍ഡ് ഏവിയോണിക്സ് മിഷന്‍ കമ്പ്യൂട്ടറുകളിലെ സോഫ്റ്റ്വെയര്‍ തകരാറുകള്‍ കാരണം സിസ്റ്റം മരവിക്കുന്നതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും പതിവായിരിക്കുകയാണ്. ഇത് ആക്രമണ ലക്ഷ്യങ്ങള്‍ കൃത്യമായി കണ്ടെത്തുന്നതിനെ ബാധിക്കുന്നു. വിമാനങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ലിങ്ക്-17 ഡാറ്റാലിങ്ക് സംവിധാനത്തിന് വേഗത കുറവായതിനാല്‍ തത്സമയ ആശയവിനിമയം സാധ്യമാകുന്നില്ല. റഷ്യന്‍ നിര്‍മ്മിത ക്ലിമോവ് ആര്‍ഡി 93 എഞ്ചിനുകളുടെ വിശ്വാസ്യതയില്ലായ്മയും തിരിച്ചടിയായി. പ്രതിരോധ രംഗത്ത് കുറഞ്ഞ ചിലവ് മാത്രം നോക്കി നടത്തുന്ന ഇടപാടുകള്‍ രാജ്യത്തിന്റെ സുരക്ഷയെ എങ്ങനെ ബാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ് നൈജീരിയയിലെ ജെ.എഫ്-17 വിമാനങ്ങള്‍.


