- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഞങ്ങളെ ഒരുമിച്ച് നിങ്ങളിനി കാണില്ല!' വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നുവെന്ന് പറഞ്ഞത് ഒരു മാസം മുമ്പ്; ഉറ്റവര്‍ ഇടപെട്ടതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം; 'കണ്ടന്റല്ല, ഞങ്ങള്‍ ഇനിയും ഒന്നിച്ച് മുന്നോട്ട്' എന്ന് പുതിയ കുറിപ്പ്; ഒന്നിക്കാന്‍ തീരുമാനിച്ച സന്തോഷം പങ്കുവെച്ച് മല്ലുഫാമിലി സുജിനും നിദയും!

കൊച്ചി: മല്ലു ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ദമ്പതികളാണ് സുജിന്‍ കൃഷ്ണയും നിദ സതീശനും. ഒരു മാസം മുമ്പാണ് സുജിന്‍ കൃഷ്ണയും നിദ സതീശനും വേര്‍പിരിയുന്നുവെന്ന് പ്രഖ്യാപിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രണ്ടുപേരും വിവാഹമോചനക്കാര്യം അറിയിച്ചത്. അന്ന് അത് വലിയ രീതിയില്‍ ഇരുവരുടേയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ വിഷയമായിരുന്നു. ഏറെ പ്രിയപ്പെട്ട ദമ്പതികള്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത ഫോളോവേഴ്‌സിനേയും വേദനിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇവരുടെ ആരാധകര്‍ക്ക് ആശ്വാസം പകരുന്ന ഒരു വാര്‍ത്ത പങ്കിട്ടിരിക്കുകയാണ് ഇരുവരും. പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിച്ചുവെന്നും അതിനാല്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നില്ലെന്നും ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പുതിയ കുറിപ്പിലൂടെ അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങളുടെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ആ സമയത്ത് ഉണ്ടായ മാനസിക സമ്മര്‍ദ്ദവും തെറ്റിദ്ധാരണകളും കാരണം ഞങ്ങള്‍ എടുത്ത ചില തീരുമാനങ്ങളും പറഞ്ഞ കാര്യങ്ങളും നിങ്ങളില്‍ പലര്‍ക്കും ആശങ്കയും നിരാശയും ഉണ്ടാക്കിയെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. കുടുംബാംഗങ്ങളുടെ ഇടപെടലിലൂടെ ഞങ്ങള്‍ ഇരുവരും സമാധാനത്തോടെ സംസാരിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. മുമ്പ് ഉണ്ടായ ചില സംഭവങ്ങളെ തുടര്‍ന്ന് ഇതും വെറും കോണ്ടന്റ് അല്ലെങ്കില്‍ റവന്യു നേടാനുള്ള ശ്രമമാണോ എന്ന സംശയം പലര്‍ക്കും ഉണ്ടാകാമെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. പക്ഷെ ഈ സംഭവം അങ്ങനെ ഒന്നുമല്ല. അന്നത്തെ മാനസീക അവസ്ഥയില്‍ എടുത്ത വ്യക്തിപരമായ തീരുമാനങ്ങളാണ് അത്.
സ്വകാര്യ പ്രശ്‌നങ്ങള്‍ പൊതുവേദിയില്‍ പങ്കുവെച്ചത് പലര്‍ക്കും തെറ്റായ സന്ദേശം നല്‍കാന്‍ ഇടയായിരിക്കാം. അതിന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. ഇനി മുതല്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. ഇതുവരെ ഞങ്ങളെ പിന്തുണച്ചും വിശ്വസിച്ചും കൂടെയുണ്ടായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. മുന്നോട്ടും നിങ്ങളുടെ പിന്തുണയും സ്‌നേഹവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു കുറിപ്പ്.
നിരവധി പേരാണ് ഇരുവരുടേയും തീരുമാനത്തെ പ്രശംസിച്ച് എത്തിയത്. ദമ്പതികള്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് മക്കളാണുള്ളത്. സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാന്‍ സാധിക്കട്ടെ, നല്ല തീരുമാനം. സന്തോഷം തരുന്ന വാര്‍ത്തയാണ്. പക്ഷെ എങ്ങനെ ഇടയ്ക്കിടക്ക് എങ്ങനെ പിരിയുന്നു.. ഒന്നിക്കുന്നു.. സോഷ്യല്‍ മീഡിയയില്‍ ഇടുന്നു... പരിഹാസം കേള്‍ക്കേണ്ടി വരുന്നു... ഇതൊക്കെ അനാവശ്യമാണ്. ചിന്തിച്ച് പ്രവര്‍ത്തിക്കൂ, അവസാനം ഇങ്ങനെയൊക്കെയെ ഉണ്ടാവുകയുള്ളൂവെന്ന് അന്നേ ഞങ്ങള്‍ക്ക് അറിയാമായിരുന്നു, വിശ്വസിക്കാന്‍ കഴിയാത്ത പോസ്റ്റ് ആയിരുന്നു അന്ന് കണ്ടത്. ഇത് കണ്ടപ്പോള്‍ സന്തോഷം തോന്നി, വളരെ നല്ല തീരുമാനമാണ് നിദയും സുജിനും എടുത്തത്.
തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുന്നതാണ് പക്വത. മക്കള്‍ക്ക് നിങ്ങളുടെ സ്‌നേഹം കരുതല്‍ ആവശ്യമുള്ള സമയമാണിപ്പോള്‍. ഇതൊക്കെ അറിഞ്ഞപ്പോള്‍ സങ്കടം ഫീല്‍ ചെയ്തിരുന്നു. രണ്ടുപേരും ഒരുമിച്ചുള്ള വീഡിയോയ്ക്ക് വെയിറ്റിങ് എന്നിങ്ങനെ സമ്മിശ്ര പ്രതികരണവും ഇരുവരുടേയും പുതിയ പോസ്റ്റിന് ലഭിച്ചിരുന്നത്. മുമ്പും ഒരു തവണ ഇതുപോലെ ഒത്തുപോകാന്‍ സാധിക്കാത്തതിന്റെ പേരില്‍ വേര്‍പിരിഞ്ഞ് താമസിച്ചിരുന്നു.
പിന്നീട് കുറച്ച് മാസങ്ങള്‍ക്കുശേഷം ഒന്നിച്ചു. യുട്യൂബ് ചാനല്‍ ഡൗണ്‍ ആകുമ്പോഴും റീച്ച് കുറയുമ്പോഴുമാണ് നിദയും സുജിനും വേര്‍പിരിയുന്നുവെന്നും ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും പറഞ്ഞ് എത്തുന്നതെന്നും എല്ലാം കോണ്ടന്റ് മില്‍ക്കിങ് മാത്രമാണെന്ന ആക്ഷേപവും പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ഉയരുന്നുണ്ട്. കൊവിഡ് കാലത്ത് ഫാമിലി വ്‌ലോഗിങിലൂടെ ശ്രദ്ധ നേടിയ ചാനലാണ് സുജിന്റെയും നിദയുടേയും മല്ലു ഫാമിലി യുട്യൂബ് ചാനല്‍.


