ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കേരളത്തില്‍ ഏപ്രില്‍ 9-ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4-ന് ആയിരിക്കും. കേരളത്തിനൊപ്പം അസമിലും പുതുച്ചേരിയിലും ഏപ്രില്‍ 9-ന് തന്നെയാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം കേരളത്തില്‍ 2.70 കോടി വോട്ടര്‍മാരാണുള്ളത്. 4.24 ലക്ഷം പേര്‍ പട്ടികയില്‍ പുതുതായി ഇടംപിടിച്ചു. 100 വയസ്സിന് മുകളില്‍ പ്രായമുള്ള 1571 വോട്ടര്‍മാര്‍ കേരളത്തിലുണ്ട്. സംസ്ഥാനത്തുടനീളം 30,471 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. മാര്‍ച്ച് 13 വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ മെയ് നാലിനായിരിക്കും.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ ഇന്നുമുതല്‍ മുതല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്ത് എസ് ഐആറിനുശേഷം മാര്‍ച്ച് 13 വരെയുള്ള കണക്ക് പ്രകാരം 2.70 കോടി വോട്ടര്‍മാരായുള്ളത്. ഇനിയും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ സമയം അവസരമുണ്ട്. വലിയ ജനാധിപത്യ ഉത്സവാണ് തെരഞ്ഞെടുപ്പെന്നും അതില്‍ എല്ലാവരും പങ്കാളിയാകണമെന്നും ധ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടു. സുതാര്യവും, സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളിലെ തീയതികള്‍

തമിഴ്നാട് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. പശ്ചിമ ബംഗാളിലും രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ടം ഏപ്രില്‍ 23-നും രണ്ടാം ഘട്ടം ഏപ്രില്‍ 29-നും നടക്കും. സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കമ്മീഷന്‍ അറിയിച്ചു. ജനാധിപത്യത്തിന്റെ വലിയ ഉത്സവത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.