- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കണ്ണൂരില്‍ ടി ഒ മോഹന്‍ തന്നെ; കോന്നിയില്‍ സതീഷ് കൊച്ചുപറമ്പില്‍; പെരുമ്പാവൂരില്‍ മനോജ് മൂത്തേടന്‍; കൊച്ചിയില്‍ മുഹമ്മദ് ഷിയാസ്; തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍; ഇടുക്കിയില്‍ റോയ് കെ പൗലോസ്; നേമത്ത് കെഎസ് ശബരീനാഥന്‍; രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്; 37 സീറ്റുകളില്‍ പ്രഖ്യാപനം; അമ്പലപ്പുഴയിലും തളിപ്പറമ്പിലും ഒറ്റപ്പാലത്തും ഇടത് വിമതര്‍ക്ക് പിന്തുണ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തുവിട്ട പട്ടികയിലുള്ളത്. കണ്ണൂരില്‍ കെ.സുധാകരന് സീറ്റില്ല. ടി.ഒ. മോഹനനാണ് സ്ഥാനാര്‍ഥി. സുധാകരന്‍ നിര്‍ദേശിച്ച റിജില്‍ മാക്കുറ്റിയെയും കണ്ണൂരില്‍ പരിഗണിച്ചില്ല. തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനും മത്സരിക്കും. എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല. കൊച്ചിയില്‍ ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് മത്സരിക്കും. ദീപ്തി മേരി വര്‍ഗീസിന്റെ പേര് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍ദേശിച്ചെങ്കിലും ഷിയാസിനെയാണ് പരിഗണിച്ചത്. ഷിയാസിന്റെ പേരായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍ദേശിച്ചത്. കോന്നിയില്‍ അടൂര്‍ പ്രകാശിനും സീറ്റില്ല. കോന്നിയില്‍ പ്രഫ. സതീഷ് കൊച്ചുപറമ്പിലും മത്സരിക്കും.
ഏറ്റുമാനൂരില്‍ നാട്ടകം സുരേഷ് മത്സരിക്കും കായംകുളത്ത് എം ലിജുവും റാന്നിയില്‍ പഴംകുളം മധുവും ആറന്മുളയില്‍ അബിന്‍ വര്‍ക്കിയും മത്സരിക്കും. നേമത്ത് കെ എസ് ശബരീനാഥന്‍ മത്സരിക്കും. പ്രമുഖ നേതാക്കളായ വി.എസ്. ശിവകുമാര്‍, എന്‍. ശക്തന്‍ എന്നിവരും മത്സര രംഗത്തുണ്ട്. ഉടുമ്പന്‍ചോല അഡ്വ.സേനാപതി വേണു, ഇടുക്കി റോയ് കെ.പൗലോസ്, പീരുമേട് അഡ്വ.സിറിയക് തോമസ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. അതേ സമയം ജോസഫ് വാഴയ്ക്കനും ആര്‍. ചന്ദ്രശേഖരനും സീറ്റില്ല. തളിപ്പറമ്പിലും അമ്പലപ്പുഴയിലും ഒറ്റപ്പാലത്തും ഇടത് വിമതരെ പിന്തുണയ്ക്കാനാണ് തീരുമാനം.
രണ്ടാം സ്ഥാനാര്‍ഥി പട്ടികയിലെ മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും
ഉദുമ: കെ. നീലകണ്ഠന്‍
തൃക്കരിപ്പൂര്‍: സന്ദീപ് വാര്യര്‍
കല്ല്യാശ്ശേരി: രാജീവന്‍ കപ്പച്ചേരി
കണ്ണൂര്‍: അഡ്വ. ടി.ഒ. മോഹനന്‍
മട്ടന്നൂര്‍: ചന്ദ്രന്‍ തില്ലങ്കേരി
പട്ടാമ്പി: ടി.പി. ഷാജി
ഷൊര്‍ണ്ണൂര്‍: പി. ഹരിഗോവിന്ദന്‍
കുന്നംകുളം: അജയ് മോഹന്‍
വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി
പെരുമ്പാവൂര്‍: മനോജ് മൂത്തേടന്‍
വൈപ്പിന്‍: ടോണി ചമ്മണി
കൊച്ചി: മുഹമ്മദ് ഷിയാസ്
തൃപ്പൂണിത്തുറ: ദീപക് ജോയ്
ദേവികുളം (SC): എഫ്. രാജ
ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു
ഇടുക്കി: റോയ് കെ. പൗലോസ്
പീരുമേട്: അഡ്വ. സിറിയക് തോമസ്
ഏറ്റുമാനൂര്‍: നാട്ടകം സുരേഷ്
കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി
പൂഞ്ഞാര്‍: സെബാസ്റ്റ്യന്‍ എം.ജെ. (അഡ്വ. സജി ജോസഫ്)
ആലപ്പുഴ: എ.ഡി. തോമസ്
കായംകുളം: എം. ലിജു
ചെങ്ങന്നൂര്‍: എബി കുര്യാക്കോസ്
പത്തനംതിട്ട, കൊല്ലം ജില്ലകള്‍:
റാന്നി: പഴകുളം മധു
ആറന്മുള: അബിന്‍ വര്‍ക്കി
കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍
അടൂര്‍ (SC): അഡ്വ. ശാന്തകുമാര്‍
ചടയമംഗലം: എം.എം. നസീര്‍
വര്‍ക്കല: വര്‍ക്കല കഹാര്‍
നെടുമങ്ങാട്: മീനങ്കല്‍ കുമാര്‍
വാമനപുരം: സുധീര്‍ഷാ പാലോട്
കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്
നേമം: കെ.എസ്. ശബരീനാഥന്‍
അരുവിക്കര: വി.എസ്. ശിവകുമാര്‍
പാറശ്ശാല: നെയ്യാറ്റിന്‍കര സനല്‍
കാട്ടാക്കട: എം.ആര്‍. ബൈജു
നെയ്യാറ്റിന്‍കര: എന്‍. ശക്തന്‍
പാര്‍ട്ടിയുടെ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയാണ് ഈ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തതെന്ന് എഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


