മെല്‍ബണ്‍: ഓസ്ട്രേലിയന്‍ നഴ്സിംഗ് രജിസ്ട്രേഷന്‍ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന ഫ്ലൈവേള്‍ഡ് നഴ്സിംഗ് രജിസ്ട്രേഷന്‍ സൊല്യൂഷന്‍സ് നഴ്സുമാര്‍ക്കായി മെഗാ വെബിനാര്‍ സംഘടിപ്പിക്കും. മികച്ച ശമ്പളവും ജീവിതസൗകര്യങ്ങളും തൊഴില്‍ സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ഓസ്ട്രേലിയ നഴ്സുമാര്‍ക്ക് ഏറ്റവും അനുയോജ്യമായ രാജ്യമായി തുടരുന്ന സാഹചര്യത്തില്‍, അവിടേക്കുള്ള കുടിയേറ്റം എങ്ങനെ കൃത്യമായി പ്ലാന്‍ ചെയ്യണമെന്ന് മനസ്സിലാക്കാന്‍ ഈ വെബിനാര്‍ സഹായിക്കും. കൃത്യമായ നിയമസഹായത്തോടെയും പരിശീലനത്തോടെയും ഓസ്ട്രേലിയന്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ആഗ്രഹിക്കുന്ന നഴ്സുമാര്‍ക്ക് ഈ മെഗാ വെബിനാര്‍ ഒരു മികച്ച അവസരമാണ്.

ഏറ്റവും കൂടുതല്‍ AHPRA രജിസ്ട്രേഷനുകളും പി.ആര്‍ (PR) ഇന്‍വിറ്റേഷനുകളും മലയാളി നഴ്സുമാര്‍ക്ക് നേടിക്കൊടുത്ത ഈ സ്ഥാപനം ഒരുക്കുന്ന പ്രത്യേക വെബിനാര്‍ 2026 മാര്‍ച്ച് 27 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക് നടക്കും. ഓസ്ട്രേലിയന്‍ നഴ്സിംഗ് മേഖലയിലെ പുതിയ നിയമമാറ്റങ്ങളും രജിസ്ട്രേഷന്‍ നടപടിക്രമങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്ന ഈ പരിപാടിയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ അണിനിരക്കും.

മുന്‍ ഇന്ത്യന്‍ ഡിപ്ലോമാറ്റ് ടി.പി. ശ്രീനിവാസന്‍, ഫ്ലൈവേള്‍ഡ് പ്രിന്‍സിപ്പല്‍ സോളിസിറ്റര്‍ താര എസ്. നമ്പൂതിരി, ക്ലിനിക്കല്‍ നഴ്സ് എജ്യുക്കേറ്റര്‍ പിയാഷെ രമേഷ് എന്നിവരാണ് വെബിനാറിന് നേതൃത്വം നല്‍കുന്നത്. ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കാനും (PR) നഴ്സിംഗ് രജിസ്ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ നിയമപരമായ അപ്ഡേറ്റുകളും പ്രായോഗിക നിര്‍ദ്ദേശങ്ങളും ഈ സെഷനില്‍ ലഭ്യമാകും. ഗള്‍ഫ് രാജ്യങ്ങള്‍, യു.കെ, അയര്‍ലന്‍ഡ്, ഇന്ത്യ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നഴ്സുമാരെ ലക്ഷ്യമിട്ട് 'ഗ്ലോബല്‍ നഴ്സ് എംപവര്‍മെന്റ് (GNE) - AUSTRALIA' എന്ന പുതിയ പ്രോഗ്രാമിനും ഫ്ലൈവേള്‍ഡ് തുടക്കം കുറിച്ചു.

ഓസ്ട്രേലിയന്‍ നഴ്സിംഗ് രജിസ്ട്രേഷന്‍ നേടുന്നതിനിടയില്‍ ഉദ്യോഗാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ ലഘൂകരിക്കുകയാണ് GNE പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകള്‍, NCLEX-RN, OSCE തുടങ്ങിയ കഠിനമായ പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ നഴ്സുമാരെ പ്രാപ്തരാക്കുന്നതിനൊപ്പം ജോബ് ഇന്റര്‍വ്യൂ ട്രെയിനിംഗ് ഉള്‍പ്പെടെയുള്ള പ്രത്യേക പരിശീലനങ്ങളും ഇതിലൂടെ നല്‍കുന്നു. ഇന്ത്യയിലും ദുബായിലുമുള്ള ഫ്ലൈവേള്‍ഡ് സെന്ററുകള്‍ വഴി ഈ പരിശീലനങ്ങള്‍ ലഭ്യമാണ്.

ഓസ്ട്രേലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈവേള്‍ഡില്‍ ഇരുന്നൂറിലധികം നിയമവിദഗ്ധരാണ് വിസ, മൈഗ്രേഷന്‍ സംബന്ധമായ രേഖകള്‍ കൈകാര്യം ചെയ്യുന്നത്. പതിനായിരത്തിലധികം പി.ആര്‍ വിസ ഗ്രാന്റുകളും ഏഴായിരത്തി അഞ്ഞൂറിലധികം AHPRA രജിസ്ട്രേഷനുകളും എണ്ണായിരത്തി അഞ്ഞൂറിലധികം ANMAC അസസ്മെന്റുകളും ഇതുവരെ നേടിയെടുത്ത ഫ്ലൈവേള്‍ഡിന്റെ വിപുലമായ അനുഭവസമ്പത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ തുണയാകും.

രജിസ്റ്റര്‍ ചെയ്യുക: https://forms.gle/6xadhXWKFdB4nsa39

കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക

Contact Us

+91 90726 26030, +91 90726 27013 (IND)

+971 4262 9060, +971 56526 6222 (UAE)

+44 7309 210 410 (UK)

askus@flyworldau.com

www.flyworldmigration.com.au